Wednesday 09 October 2019 12:26 PM IST : By സ്വന്തം ലേഖകൻ

സാഹസികമായി കിണറ്റിലിറങ്ങി കൊടും വിഷമുള്ള മൂർഖനെ സഞ്ചിയിലാക്കി യുവതി; വൈറൽ വിഡിയോ!

cobra-girlhygyfds

കിണറ്റിലിറങ്ങി കൊടും വിഷമുള്ള മൂർഖനെ വലയിലാക്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. യുവതിയുടെ അസാമാന്യ ധൈര്യത്തെ പുകഴ്ത്തി നിരവധിപേരാണ് രംഗത്തുവരുന്നത്. വെറും ഒരു വടി മാത്രം കയ്യിൽ കരുതിയാണ് യുവതി മൂർഖനെ സഞ്ചിയ്ക്കുള്ളിൽ ആക്കുന്നത്. കിണറ്റിനുള്ളിൽ സാഹസപ്പെട്ട് ഇറങ്ങി ബാലൻസ് ചെയ്തു നിന്നാണ് അപകടകരമായ പ്രവൃത്തി ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകളാണ് വിഡിയോയ്ക്ക് ലൈക്കും ഷെയറും നൽകിയിരിക്കുന്നത്. വിഡിയോ കാണാം;   

Tags:
  • Spotlight
  • Social Media Viral