Saturday 18 September 2021 12:49 PM IST : By സ്വന്തം ലേഖകൻ

വേഷം കന്യാസ്ത്രീയുടേത്, സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം നൃത്തം: ഭയംനിറയ്ക്കും കാഴ്ച

dance-nun

വേഷം കന്യാസ്ത്രീയുടേത്. വിജനമായ സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തം വയ്ക്കുകയാണവര്‍. ഭയം ഇരച്ചു കയറുന്ന ആ കാഴ്ച പുറത്തുവരുന്നത്  ഇംഗ്ലണ്ടില്‍ നിന്നാണ്. യോക്ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയിലാണു സംഭവം അരങ്ങേറിയത്.കന്യാസ്ത്രീയുടെ വേഷം ധരിച്ചാണ് ഇവരുടെ നൃത്തം. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഭീതിയോടെ പലരും ഷെയര്‍ ചെയ്യുകയും ചെയ്തു. 

സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍പോയ ആള്‍ പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 11നാണ് സംഭവം. കന്യാസ്ത്രീകളുടേതു പോലുള്ള ഗൗണ്‍ ധരിച്ച് തലയും മറച്ചാണ് സ്ത്രീ സെമിത്തേരിയിലെത്തിയത്. അവിടെ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു.പിന്നീട് അവിടെയുണ്ടായിരുന്ന നായയ്‌ക്കൊപ്പം നൃത്തം ചെയ്‌തെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഡെയ്ലി മെയിലാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതു പ്രാങ്ക് ആകാനും ഒരുപക്ഷേ ഷൂട്ടിങ് ആകാനും സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്.