Thursday 21 March 2019 01:10 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ പേര് വാലാക്കിയ എത്ര ‘അതിയാൻമാരെ’ നിങ്ങൾക്കറിയാം; മരണത്തിൽ പോലും പേരില്ലാത്തവൾ പെണ്ണ്; കുറിപ്പ്

fb

ജനിക്കുമ്പോൾ കിട്ടിയ പേരുപോലും പാതിവഴിക്കല്‍ ഉപേക്ഷിക്കാൻ വിധിക്കപ്പെട്ടവളാണ് പെണ്ണ്. ആശയായി ചേർത്തു വച്ച അച്ഛന്റെ പേരും തറവാട്ടു പേരുമൊക്കെ മാറ്റി ഭർത്താവിന്റെ പേര് വാലായി ചേർക്കാന്‍ വിധിക്കപ്പെട്ടവൾ. ഇത്തിരി സ്നേഹമൊക്കെ ഒളിഞ്ഞു കിടപ്പുണ്ടെങ്കിലും പലരും മനസില്ലാ മനസോടെയാകും അതിന് തയ്യാറാകുന്നത്. ഇത്തരം പേര് ചേർക്കലുകളിലേയും സർനെയിം പറിച്ചു കളയുന്നതിലേയും അനൗചിത്യം തുറന്നെഴുതുകയാണ് ഡോക്ടർ വീണ ജെഎസ്. തന്റെ പേര് വാലായി ചേർക്കണമെന്ന് നിർബന്ധം പിടിക്കുന്ന ‘അതിയാൻമാർ’ സ്വന്തം പേരിന് പിന്നാലെ പ്രിയതമയുടെ പേര് ചേർക്കാൻ തയ്യാറാകുമോ എന്നും ഡോക്ടർ വീണ ചോദിക്കുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ വീണയുടെ തുറന്നെഴുത്ത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

സ്വന്തം പേരിന്റെ കൂടെ ഭർത്താവിന്റെ പേര്, ചേർത്തവളുമാരോടാണ് ചോദ്യം ;)

(especially അച്ഛന്റെയോ അച്ഛന്റെ തറവാട്ടിന്റെയോ പേര് പറിച്ചുകളഞ്ഞ് ഇന്നലെക്കേറി വന്നവന്റെ ;) പേര് വെച്ചവള്മാരോട് )

1)എന്ത് സന്തോഷമാണ് നിങ്ങൾ അനുഭവിക്കുന്നത്?
തെറി വിളിക്കല്ലേ. എന്താണ് കിട്ടുന്നത് എന്നറിഞ്ഞാൽ
വെല്ല നല്ല സാധനവും ആണേൽ
കിട്ടുവോന്നു നോക്കാനാ. ;)

2) കുട്ടികളുടെ പേരിനൊപ്പവും അതിയാന്റെ പേര് ഇട്ടിട്ടുണ്ടോ??

3) ഉണ്ടെങ്കിൽ, പെൺകുട്ടിയാണെങ്കിൽ നാളെ അവൾ "മറ്റേതോ" ഒരുത്തന്റെ പേര് കൂട്ടിച്ചേർക്കാൻവേണ്ടി അതിയാന്റെ പേര് വെട്ടിമാറ്റുമ്പോൾ നിങ്ങൾ കണ്ഠമിടറിക്കരയുമോ??

4) അതോ ഫിലിം സ്റ്റാർ നസ്രിയ പറയും പോലെ
"ഞാൻ നസ്രിയ നസീം ഫഹദ്" എന്ന അഭിമാനം കുട്ടികളിൽ വളർത്തുമോ?? ;)
(നസ്രിയയെ അപമാനിച്ചതല്ല. അങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കുക)

5) ഭർത്താവിന്റെ പേര് കൂടെ വെച്ച എത്രവളുമാരുടെ ഭർത്താവ് സ്വന്തം പേരിന്റെ ബാക്കിയായി ഭാര്യയുടെ പേര് വെച്ചിട്ടുണ്ട്??? അതും അഭിമാനത്തോടെ, ഒട്ടുമെ നിർബന്ധിക്കാതെ അല്ലെങ്കിൽ ചോദ്യം ചെയ്യാതെ??? ;)

മരണത്തിൽപ്പോലും സ്വാതന്ത്രരല്ലാത്ത സ്ത്രീകളെ പറ്റിയാണ് പറയുന്നത്

https://m.facebook.com/story/graphql_permalink/…

6) നസ്രാണികളോട് ഒരു ചോദ്യം.
കൊച്ചിന്റെ പേരിന്റെ കൂടെ അയിന്റെ അപ്പന്റെ അമ്മേടെ പേരു വെച്ച് സ്ത്രീശാക്തീകരണം നടത്തുന്നതിൽ ലജ്ജ ഉണ്ടോ? ഇല്ലെങ്കിൽ, കൊച്ചിന്റെ അമ്മേടെ പേരോ, atleast അമ്മേടെ അമ്മേടെ പേര് വെച്ചാൽ ഇമ്മിണി പുളിക്കുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ????

7) പേര് മാറ്റത്തെ പറ്റി പറഞ്ഞപ്പോൾ നിങ്ങടെ അച്ഛന് വന്ന വികാരം എന്ത്??
സന്തോഷം, സങ്കടം, ന്യൂട്രൽ???? മൂന്നാണെങ്കിലും പ്രശ്നമാണെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ടോ?? അമ്മക്ക് വികാരത്തിന് സ്കോപ്പുണ്ടോ എന്നുപോലും അറിയില്ല. സോറി. I have a question to fathers too. I don glorify paternal names by this post.

https://m.facebook.com/story/graphql_permalink/…

8) ഭർത്താവിന്റെ പേരു കൂട്ടിയിട്ടുവലിച്ചിട്ട് ആക്ച്വലി നിങ്ങൾ എന്താണ് വ്യക്തമാക്കാൻ ശ്രമിക്കുന്നത്??? നിങ്ങൾ അയാളുടേതാണെന്നോ അയാൾ നിങ്ങളുടേതാണെന്നോ?? ആദ്യത്തേതാണെങ്കിൽ, തിരിച്ചു, അയാൾ നിങ്ങളുടേതാണെന്ന് ഉറപ്പ് വരുത്താൻ ഉള്ള ബാധ്യത അയാൾക്കുണ്ടോ, അതോ ആ ബാധ്യത അയാൾക്കില്ലെന്നു നിങ്ങൾക്കറിയാമോ??? ;) നിങ്ങളുടെ ബാധ്യത നിങ്ങൾക്ക് അഭിമാനം ഉണ്ടാക്കുന്നുണ്ടോ???

NB: why don u leave kids?? Why do u add dad's name or other patriarchy always??? Why don you give independent names????
#WorldHappinessDayതകർക്കണം