Tuesday 19 June 2018 12:03 PM IST

‘ഒരു ബ്രസീൽ–അർജന്റീനൻ പ്രണയ കഥ’; ഫുട്ബോൾ കാലത്തെ വിവാഹ ഫൊട്ടോഗ്രാഫി ഇങ്ങനെ–ചിത്രങ്ങൾ

Binsha Muhammed

football-fever

ന്യൂജെൻ പിള്ളേരെക്കൊണ്ട് തോറ്റെന്നു പറഞ്ഞാൽ മതിയല്ലോ? വിവാഹ ഫൊട്ടോഗ്രാഫിയിലെ പുത്തൻ ട്രെൻഡുകളായ വവ്വാൽ ക്ലിക്കും, വെള്ളത്തിനടിയിലെ ഫൊട്ടോഷൂട്ടുമൊന്നും കൊണ്ട് നിർത്താൻ അവർക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്നു തോന്നുന്നു.

ചെക്കന്റെ മുഖത്തേക്ക് ഇടം കൺ നോട്ടമെറിയുന്ന പെണ്ണും, മുഖത്തോട് മുഖം നോക്കിയിരുന്ന് കണ്ണുകൾ കൊണ്ട് കഥ പറയുന്ന സിനിമാ സ്റ്റൈലുമൊക്കെ പണ്ട്. ഇപ്പോൾ കഥയാകെ മാറിയിരിക്കുന്നു. പുതിയ പിള്ളേർ കാലത്തിനനുസരിച്ച് കോലം മാറിക്കൊണ്ടേയിരിക്കുകയാണ്.

ഇവിടെ വിവാഹ ഫൊട്ടൊഗ്രാഫിയിലെ നായകൻ കട്ട ബ്രസീൽ ഫാനാണ്, നായികയാകട്ടെ നല്ല ഒന്നാന്തരം അർജന്റീന ഫാനും. തൃശ്ശൂർ സ്വദേശികളായ റോഷനും മോനിഷയുമാണ് ഈ ഫുട്ബോൾ പ്രണയ കഥയിലെ ജോഡികൾ. ചിര വൈരികളായ ഈ ‘ആരാധക ജോഡികളെ’ തമ്മിൽ തല്ലുകൂടിപ്പിക്കാനൊന്നും എന്തായാലും ഫൊട്ടോഗ്രാഫർക്ക് ഉദ്ദേശ്യമില്ല.

ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിനു നടുവിൽ നിന്നു കൊണ്ട് പുതുജീവിതത്തിലേക്ക് പിച്ചവയ്ക്കുന്ന ഇരുവരും ജീവിതത്തിലെന്ന പോലെ ഫ്രെയിമിനു മുന്നിലും മനസു നിറഞ്ഞ് സ്നേഹിക്കുകയാണ്. ബ്രസീൽ ജഴ്സിയിൽ ചെക്കനും അർജന്റീന ജഴ്സിയിൽ കല്യാണ പെണ്ണും എത്തിയതോടെ സംഭവം കലക്കി.

ചെക്കന്റെ ബൈസിക്കിൾ കിക്കും പെണ്ണിന്റെ പ്രണയ ഭാവങ്ങളും കൂടിയായപ്പോൾ സംഭവം എന്തായാലും ഉഷാറായി. എന്തായാലും പാട്ടും നൃത്തവും മേളവുമൊക്കെയായി അരങ്ങു കൊഴുക്കുന്ന വിവാഹ ഫൊട്ടോഗ്രാഫിയിൽ നിന്നുള്ള ഈ വേറിട്ട സഞ്ചാരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ചിത്രങ്ങൾ കാണാം;

1.

wed4

2.

wed5

3.

wed6

4.

wed3

5.

wed7

6.

wed8

ചിത്രങ്ങൾക്ക് കടപ്പാട്: അനീഷ് തൃത്തല്ലൂർ (ഡിഫറന്റ് പോയിന്റ്)