Monday 22 July 2019 02:15 PM IST : By സ്വന്തം ലേഖകൻ

‘‘എനിക്കും ആനയ്ക്ക് പഴം കൊടുക്കണം’’! ആനയൂട്ടിന് മകനെയും തോളിലേറ്റി യതീഷ് ചന്ദ്ര! ചിത്രങ്ങൾ വൈറൽ

yatheesh-new

ഇത്തവണ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ കാഴ്ചക്കാരായെത്തിയ അച്ഛനും മകനുമായിരുന്നു മറ്റു കാഴ്ചക്കാർക്ക് കൗതുകമായത്.

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജി.എച്ച് യതീഷ് ചന്ദ്രയും മകന്‍ വിശ്രുത് ചന്ദ്രയുമായിരുന്നു അവർ. മഫ്തി വേഷത്തില്‍ ആയിരുന്നു യതീഷ് ചന്ദ്ര. നാല്‍പത്തിയേഴ് ആനകള്‍ ഒന്നിച്ച് അണിനിരന്ന കാഴ്ചയുടെ ആവേശത്തിലായിരുന്നു വിശ്രുത്.

കര്‍ണാടക സ്വദേശിയായ യതീഷ് ചന്ദ്ര 2വര്‍ഷമായി കുടുംബസമേതം തൃശൂരിലാണ് താമസം.

ആനയെ കാണമെന്ന വിശ്രുതിന്റെ ആഗ്രഹം സാധിക്കാനാണ് യതീഷ് ചന്ദ്ര മകനെയും കൂട്ടി ആനയൂട്ട് കാണാനെത്തിയത്. ആളുകള്‍ ആനയ്ക്ക് ഉരുള കൊടുക്കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ വിശ്രുതിനും ആനയ്ക്ക് പഴം കൊടുക്കണമെന്നായി. ആനയ്ക്കു പഴം കൊടുക്കാന്‍ എളുപ്പത്തിനാണ് മകനെ അച്ഛന്‍ തോളിലേറ്റിയത്.

ആനകളുടേയും പൂരങ്ങളുടേയും നാട്ടില്‍ യതീഷ് ചന്ദ്ര കമ്മീഷണറായി ചുമതലയേറ്റതു മുതല്‍, ആനയെ കാണണമെന്ന് മകന്‍ പറഞ്ഞുവെങ്കിലും ജോലി തിരക്കുള്ളതിനാല്‍ സാധിച്ചില്ല. ഇപ്പോള്‍ തിരക്കെല്ലാം മാറ്റി വച്ച് മകന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് അദ്ദേഹം.

യതീഷ് ചന്ദ്രയുമായുള്ള അഭിമുഖം വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക