Thursday 27 December 2018 05:59 PM IST : By സ്വന്തം ലേഖകൻ

ആത്മവിശ്വാസമാണ് വ്യക്തിത്വം; സ്വന്തമാക്കാം യഥാർഥ ആത്മവിശ്വാസം...

ycdc1 ഡോ.കെ. യോഗിരാജ്, ഡോ. നിരഞ്ജന രാജ്

ചർമ്മരോഗ ചികിത്സാ രംഗത്ത് നൂതനമായ ചികിത്സാ രീതി ആവിഷ്കരിക്കുകയാണ് ഡോ. യോഗിരാജ് സെന്റർ ഫോർ ഡെർമറ്റോളജി ആൻഡ് കോസ്മറ്റോളജി(YCDC). ത്വക്ക് രോഗങ്ങൾ ആത്മവിശ്വാസം കെടുത്തിയ ഒട്ടേറെ പേർക്ക് ആധുനിക ചികിത്സയിലൂടെ പുതുജീവിതം സമ്മാനിക്കാൻ കഴിഞ്ഞ ഡോ. കെ. യോഗിരാജ് ആണ് YCDC ക്ക് നേതൃത്വം നൽകുന്നത്.  തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും പ്രഫസറായി വിരമിച്ച അദ്ദേഹത്തിന് 30 വർഷത്തിലേറെ പ്രവർത്തി പരിചയമുണ്ട്.  സാധാരണ ചികിത്സാ രീതിക്കു പുറമെ സ്പെഷ്യൽറ്റി സെന്ററുകൾ യോഗിരാജ് സെന്ററിന്റെ സവിശേഷതയാണ്. ചർമ്മരോഗങ്ങളെയും സൗന്ദര്യ പ്രശ്നങ്ങളെയും പ്രത്യേകം വിഭാഗങ്ങളാക്കിയാണ് YCDC യുടെ ചികിത്സ. മുഖക്കുരു മുതൽ സോറിയാസിസും വെള്ളപ്പാണ്ടും അടക്കം എല്ലാവിധ ത്വക്ക് രോഗങ്ങളുടെയും സമഗ്രമായ ചികിത്സയ്ക്കുപുറമെ അനാവശ്യ രോമങ്ങൾ, മുടി കൊഴിച്ചിൽ, നെറ്റി കേറൽ, കഷണ്ടി തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ചികിത്സയും ശസ്ത്രക്രിയയും YCDC നൽകി വരുന്നു.

തിരുവനന്തപുരത്ത് പട്ടത്തും ബെംഗളൂരുവിൽ വൈറ്റ്ഫീൽഡിലുമാണ് YCDC സ്പെഷ്യൽറ്റി സെന്റർ പ്രവർത്തിക്കുന്നത്. കേരളത്തിന്റെ വടക്കേ ജില്ലകളിലുള്ളവർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും   ബെംഗളൂരുവിലെ YCDC യിൽ എത്തി ചികിത്സ നേടാം. ചർമ്മരോഗവിദഗ്ധയും ഹെയർ ട്രാൻസ്പ്ലാന്റ് സർജറിയിൽ പ്രത്യേക ബിരുദാനന്തരബിരുദവും അംഗീകാരങ്ങളും സ്വന്തമാക്കിയ ഡോ. നിരഞ്ജന രാജ് ആണ്  ബെംഗളൂരു YCDC യുടെ ചുമതല നിർവഹിക്കുന്നത്. ഡോ. കെ. യോഗിരാജ്, ഡോ. നിരഞ്ജന രാജ് എന്നിവരുൾപ്പെടെ YCDCയിൽ   15 ത്വക്ക് രോഗ വിദഗ്ധരുടെ ടീമാണുള്ളത്.  ഇവർ  പങ്കെടുത്ത ഡോക്ടറോട് ചോദിക്കാം പരിപാടിയിലെ പ്രസക്തഭാഗങ്ങൾ ചുവടെ.

എന്തൊക്കെ ലേസർ ചികിത്സകളാണ് ഇന്ന് ലഭിക്കുക? അവസുരക്ഷിതമാണോ?

രോമനിർമാർജ്ജനം, പിഗ്െമന്റേഷൻ, ബ്രൈറ്റനിങ്, ടാറ്റൂ  നീക്കം ചെയ്യൽ, അക്നേ സ്കാർസ്,  സർജിക്കൽ സ്കാർസ്, വൂണ്ട് സ്കാർസ്, സ്ട്രെച്ച് മാർക്കുകൾ നീക്കം ചെയ്യൽ തുടങ്ങി ബോഡി ഷെയ്പിങ്ങിനും കോണ്ടൂറിങ്ങിനും വരെ ലേസർ ചികിത്സ ഫലപ്രദമാണ്.  എഫ്ഡിഎ അപ്രൂവലുള്ള ഉപകരണങ്ങൾ കൊണ്ടുമാത്രമാണ് ഈ ചികിത്സകൾ ചെയ്യുന്നത്. അതു കൊണ്ട് തന്നെ തികച്ചും സുരക്ഷിതമാണ് അവ. ഓരോ  ലേസർ ലൈറ്റും ടാർഗറ്റ് ചെയ്യുന്നത് ഒരു വ്യത്യസ്ത സെല്ലിനെയാണ്. ഉദാഹരണത്തിന് പിഗ്െമന്റേഷനായി  ചെയ്യുന്ന ലേസർ ചികിത്സയിൽ പിഗ്‌മന്ററി സെല്ലിൽ മാത്രമേ ലേസർ പ്രഹവിക്കുകയുള്ളു. അത് കൊണ്ട് തന്നെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് കടന്നു ചെല്ലുകയോ ദോഷകരമായി ബാധിക്കുകയോ ഇല്ല.  ലേസർ ചികിത്സ എല്ലാ പ്രായക്കാരിലും സുരക്ഷിതമാണ്.  മറ്റ് അസുഖങ്ങളുള്ളവർക്കു പോലും വിദഗ്ധ സഹായത്തോടെ ലേസർ ചികിത്സ നേടാം.

ആന്റി ഏജിങ് ട്രീറ്റ്മെന്റുകളിൽ ഏതാണ് കൂടുതൽ ഫലപ്രദം? എങ്ങനെയാണ് അത് ഫലപ്രദമാകുന്നത്?

ചർമ്മത്തിൽ ചുളിവുകൾ അകറ്റി യുവത്വം നൽകാൻ കഴിയുന്ന ഡെർമൽ ഫില്ലേഴ്സും മികച്ച റിസൽറ്റുകൾ നൽകും. ചർമ്മത്തിൽ ചുളിവുകൾ നിറയെ  വന്നശേഷം ബോട്ടോക്സ് ചെയ്താൽ  കൃത്രിമത്വം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചുളിവുകൾ വന്നു തുടങ്ങുമ്പോഴേ ചികിത്സയെടുത്താൽ ഏറ്റവും മികച്ച ഫലം കിട്ടും.

വെള്ളപ്പാണ്ട് മാറാരോഗമാണോ? ഇത് ചികിത്സയിലൂടെ പരിഹരിക്കാനാകുമോ?

20 ശതമാനം പേരിൽ പാരമ്പര്യമായും 80 ശതമാനം പേരിൽ അല്ലാതെയും വരുന്ന രോഗമാണ് വെള്ളപ്പാണ്ട്. സർജറി അടക്കമുള്ള ചികിത്സകളിലൂടെ  ഇത് 90 ശതമാനവും ചികിത്സിച്ച് ഭേദമാക്കാം.  അത്യാധുനിക ചികിത്സയും വിദഗ്ധോപദേശവും രോഗം മാറാൻ സഹായിക്കും.  സോറിയാസിസ് രോഗത്തിനും ഇന്ന് ഫലപ്രദമായ ചികിത്സകൾ ലഭിക്കും.

മുഖക്കുരുവിന്റെ പാടുകളും പിഗ്െമന്റേഷനും ഇന്നൊരു വലിയ സൗന്ദര്യ പ്രശ്നമാണ്, ഇതിന് ധാരാളം ക്രീമുകളും ലഭ്യമാണ്. എത്രനാൾ തുടർന്നാലാണ് പിഗ്െമന്റേഷനിൽ നിന്നു മോചനം കിട്ടുന്നത്?

മുഖക്കുരു, പാടുകൾ, പിഗ്െമന്റേഷൻ എന്നിവയൊക്കെ ചർമ്മത്തിൽ ആഴത്തിലുള്ള  പ്രശ്നങ്ങളാണ്. പുറമെയുള്ള ഫേഷ്യലുകളോ മറ്റ്  സൗന്ദര്യ സംരക്ഷണ മാർഗങ്ങളോ ശരിയായ ഫലം നൽകുന്നില്ല. പിഗ്െമന്റേഷന് ഇന്ന് മികച്ച ചികിത്സ ലഭ്യമാണ്.  കെമിക്കൽ പീലിങ് പോലുള്ളവ പരിശീലനം സിദ്ധിച്ച ഒരു ഡെർമറ്റോളജിസ്റ്റിന്റെ അടുത്ത് നിന്ന് തന്നെ ചെയ്യാം. ഒരു ക്രീം മൂന്നു മാസം കൊണ്ടു നൽകുന്ന  ഫലം പീലിങ്ങിലൂടെ ഒന്നരമാസത്തിൽ ലഭിക്കും. ഡീപ്പർ പിഗ്െമന്റേഷന് വളരെ ആഴത്തിൽ ചികിത്സ നൽകേണ്ടതാണ്.  ലേസർ   ട്രീറ്റ്മെന്റ് ആണ് ഇന്ന് പിഗ്െമന്റേഷന് ശാശ്വത പരിഹാരമായി നൽകുന്ന ചികിത്സ.

ycdc001

പ്രസവശേഷമുള്ള സ്ട്രെച്ച്മാർക്ക്സ് പൂർണമായി പരിഹരിക്കപ്പെടാൻ കഴിയാത്ത പ്രശ്നമാണോ?

പ്രസവശേഷം വളരെ നാൾ കഴിഞ്ഞ് വെളുത്ത  നിറത്തിൽ സ്ട്രെച്ച് മാർക്കുകൾ കാണുന്നതു വരെ പലരും അത് ശ്രദ്ധിക്കുന്നില്ല എന്നത്  ഒരു വലിയ പ്രശ്നമാണ്.  പ്രസവശേഷം കുറച്ചു നാൾ കഴിയുമ്പോൾ തന്നെ  സ്ട്രെച്മാർക്സ് റിമൂവൽ ക്രീം ഇടുന്നത് വഴി 20 ശതമാനം വരെ സ്ട്രെച്മാർക്സ് മാറ്റാൻ സാധിക്കും. അതേസമയം ലേസർ ട്രീറ്റ്മെന്റ് എടുത്താൽ വെള്ള നിറത്തിൽ കാണുന്ന സ്ട്രെച്ച് മാർക്സ് പോലും 70– 80 ശതമാനം മാറ്റാൻ കഴിയും.

കഷണ്ടിക്ക് ചികിത്സയുണ്ടോ? കഷണ്ടി ഹെയർ ട്രാൻസ്പ്ലാന്റിലൂടെ പരിഹരിക്കുന്നതെങ്ങനെ?

കഷണ്ടി തുടങ്ങുമ്പോൾ തന്നെ മരുന്നിലൂടെയും പിആർപി ട്രീറ്റ്മെന്റിലൂടെയും മുടി വീണ്ടെടുക്കാനാകും. സജീവമായ  മുടി വേരുകൾ ഉള്ളവർക്കു മാത്രമേ ട്രീറ്റ്മെന്റുകൾ ഫലപ്രദമാകൂ. മുടിയിഴകൾ പുതുതായി വരാൻ തീരെ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ കഷണ്ടി വരുമ്പോഴാണ്  ഹെയർ ട്രാൻസ്പ്ലാന്റിലേക്ക് പോകുന്നത്. സ്വന്തം മുടിയിഴകളുടെ വേരുകളെടുത്ത് മുടിയില്ലാത്ത ഭാഗത്ത് വയ്ക്കുന്ന പ്രോസസ് ആണ് ഹെയർ ട്രാൻസ്പ്ലാന്റ്.  ചെവിയുടെ താഴെ മുതൽ തലയുടെ പിന്നിലുള്ള ഡോണർ സോണിൽ നിന്നും ഹെയർ ഗ്രാഫ്റ്റുകൾ എടുത്ത് ഇതേ  ഗ്രാഫ്റ്റ്  മുടിയില്ലാത്ത കഷണ്ടിയായ ഭാഗത്ത് ഹെയർ ൈലൻ പോർസ്(സുഷിരങ്ങൾ) ഉണ്ടാക്കി മാറ്റി സ്ഥാപിക്കുന്നതാണ് ഈ പ്രക്രിയ.  

ആദ്യത്തെ ആഴ്ച മുതൽ അടുത്ത ഒൻപത് മാസത്തോളമെടുത്ത് ഈ മുടിയിഴകൾ സാധാരണ മുടിയായി വളരാറുണ്ട്.  18 വയസ്സു മുതൽ 64 വയസ്സു വരെ ഇവിടെ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നുണ്ട്. സ്ത്രീകളിലും മുടി പൂർണമായി ഇല്ലാതെ  ഗ്യാപ് വരുന്നിടത്തും  പുരികമില്ലാത്തിടത്ത് പുരികം വരുത്താനുമൊക്കെ ഹെയർ ട്രാൻസപ്ലാന്റ് സർജറി  സാധ്യമാണ്. പുരുഷന്മാരിൽ മീശയും  താടിയും ഇത്തരത്തിൽ വയ്ക്കാം.  സാധാരണ മുടിയിൽ  ചെയ്യാവുന്ന എല്ലാ ട്രീറ്റ്മെന്റുകളും  പുതിയ മുടിയിലും ചെയ്യാം.   പ്രത്യേകം പരിശീലനം നേടിയിട്ടുള്ള,  മേഖലയിൽ പ്രവൃത്തി പരിചയം നേടിയ സർട്ടിഫൈയ്ഡ് ഹെയർ ട്രാൻസ്പ്ലാന്റ് സർജന്റെ അടുത്തു തന്നെ ചെയ്യുന്നതാണ് ഏറ്റവും ഉചിതം.

ട്രീറ്റ്മെന്റ് എടുത്തശേഷം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

വൈസിഡിസിയിൽ ഞങ്ങൾ  ഒരുമാസം  കുറഞ്ഞത്  30 ഹെയർ ട്രാൻസ്പ്ലാന്റുകൾ ചെയ്യാറുണ്ട്. അതീവ ശ്രദ്ധ നൽകിയാണ്  ഓരോ രോഗിക്കും പ്രത്യേക പരിചരണം നൽകുന്നത്. ട്രാൻസ്പ്ലാന്റിനെ കുറിച്ച് കൂടുതൽ അറിയേണ്ട കാര്യങ്ങൾ ചുവടെ :

∙അഞ്ച് പേരടങ്ങുന്ന വിദഗ്ധ ടീം 7–8 മണിക്കൂർ വരെ എടുത്ത് 3000 ത്തോളം ഹെയർ ഗ്രാഫ്റ്റുകൾ മാറ്റി വയ്ക്കുന്ന ചികിത്സയാണിത്.    

ycdc5

∙ബെഡ് റസ്റ്റ് ആവശ്യമില്ല.

∙ഹെയർ ട്രാൻസ്പ്ലാന്റ് കഴിഞ്ഞ് പിറ്റേന്നു മുതൽ  ജോലിക്കു പോകാം.

ycdc002

∙സർജറിക്ക് ശേഷം വേദനകളില്ല എന്നതാണ് ഈ ട്രീറ്റ്മെന്റിന്റെ സവിശേഷത.

∙പിറ്റേന്നുമുതൽ യാത്ര ചെയ്യാം.

∙സർജറി എന്ന് പേരുണ്ടെങ്കിലും ത്വക്കിന് പുറമെയുള്ള ട്രീറ്റ്മെന്റ് മാത്രമാണിത്. ലോക്കൽ അനസ്തേഷ്യയിലാണ് സർജറി ചെയ്യുന്നത്.

∙ജിമ്മിങ്, നീന്തൽ എന്നിവ സർജറി കഴിഞ്ഞ് അടുത്ത രണ്ടാഴ്ച പാടില്ല.

∙ഒരാളുടെ യഥാർഥ മുടി തന്നെ എടുത്ത് ട്രാൻസ്പ്ലാന്റ് ചെയ്യുന്നതു കൊണ്ട് യാതൊരുവിധ ചർമ്മ പ്രശ്നങ്ങളും പിന്നീട് സംഭവിക്കുന്നില്ല.   

മുടി നന്നായി വളരാൻ ഹെയർ സ്പാ പ്രയോജനപ്രദമാണോ? അതിനായി എന്തൊക്കെ ചികിത്സകളാണുള്ളത്?

ycdc03

മുടി കൊഴിച്ചിൽ മാറാനും കരുത്തുള്ള മുടി ലഭിക്കാനും ബ്യൂട്ടീ പാർലറുകളിൽ പോയി  സ്പായോ ഓയിൽ മസാജോ ഒക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ പുറമെ ഒരു കണ്ടീഷനിങ് അല്ലാതെ പുതിയ മുടിയുടെ വളർച്ച കൂട്ടാനോ  മുടിക്ക് കൂടുതൽ കരുത്ത് നൽകാനോ കഴിയില്ല. അതിനായുള്ള ട്രീറ്റ്മെന്റ് തന്നെ എടുക്കണം. പ്ലേറ്റ്‌െലറ്റ് റിച് പ്ലാസ്മ(പിആർപി) ഇവിടെ ലഭിക്കും.  തിൻ ഔട്ട് ചെയ്യുന്ന മുടി ഇഴകളെ കരുത്തുള്ളതാക്കി  വേരുകൾക്ക്  കരുത്തും ഉള്ളും നൽകുന്ന ട്രീറ്റ്മെന്റാണിത്. പ്ലേറ്റ്‌െലറ്റ് റിച് പ്ലാസ്മ  തെറപ്പി ചെയ്യുന്ന ആളിന്റെ  ശരീരത്തിലെ തന്നെ 20 മിലീ രക്തം ശേഖരിച്ച് അതിലെ പ്ലേറ്റ്‌െലറ്റുകളെ കോൺസൺട്രേറ്റ് ചെയ്യുന്നു. ഇത് സ്കാൽപിൽ ഇൻജക്ട് ചെയ്യും. മുറിവുണക്കാൻ പ്രവർത്തിക്കുന്ന ഈ പ്ലേറ്റ്‌െലറ്റുകൾ ആരോഗ്യം നഷ്ടപ്പെട്ട് നശിച്ചു പോകുന്ന മുടിയിഴകളിൽ   പ്രവർത്തിച്ച് മുടി വളർച്ച സാധ്യമാക്കുന്നു.  മറ്റൊന്ന് ലേസർ ഹെൽമറ്റ് ട്രീറ്റ്മെന്റാണ്. ലേസർ ഹെൽമറ്റിൽ നിന്നു പ്രവഹിക്കുന്ന ഡയോഡുകൾ  മുടിയിഴകൾക്ക് കരുത്ത് പകരും. മുടികൊഴിച്ചിൽ തടഞ്ഞ് മുടി നന്നായി വളരാൻ സഹായിക്കും.

വിശദവിവരങ്ങൾക്ക്: Email : ycdcmail@yahoo.com, Web : https://ycdc.in/ Ph : +91-8281384545 ( Trivandrum), +91-8884254545 ( Bangalore)