പാടു പോലും ഇല്ലാത്ത പാമ്പുകടികൾ; മൂർഖന്റെയും അണലിയുടെയും വിഷം വ്യാപിക്കുന്നതു വേറിട്ട രീതിയിൽ First Aid for Snake Bites: The 'RIGHT' Approach
പാമ്പുകടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേരളത്തിൽ കൂടിവരികയാണ്. എന്നാൽ പാമ്പു കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകൾക്കു വ്യക്തത കുറവുമാണ്. പാമ്പു കടിയേറ്റാൽ മുറിവു കെട്ടണോ? തൊട്ടടുത്തുള്ള ആശുപത്രിയിലേക്കാണോ കൊണ്ടുപോകേണ്ടത്? കടിപ്പാട് എങ്ങനെ തിരിച്ചറിയാം? വിശദമായി അറിയാം.
പാമ്പുകടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേരളത്തിൽ കൂടിവരികയാണ്. എന്നാൽ പാമ്പു കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകൾക്കു വ്യക്തത കുറവുമാണ്. പാമ്പു കടിയേറ്റാൽ മുറിവു കെട്ടണോ? തൊട്ടടുത്തുള്ള ആശുപത്രിയിലേക്കാണോ കൊണ്ടുപോകേണ്ടത്? കടിപ്പാട് എങ്ങനെ തിരിച്ചറിയാം? വിശദമായി അറിയാം.
പാമ്പുകടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേരളത്തിൽ കൂടിവരികയാണ്. എന്നാൽ പാമ്പു കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകൾക്കു വ്യക്തത കുറവുമാണ്. പാമ്പു കടിയേറ്റാൽ മുറിവു കെട്ടണോ? തൊട്ടടുത്തുള്ള ആശുപത്രിയിലേക്കാണോ കൊണ്ടുപോകേണ്ടത്? കടിപ്പാട് എങ്ങനെ തിരിച്ചറിയാം? വിശദമായി അറിയാം.
പാമ്പുകടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേരളത്തിൽ കൂടിവരികയാണ്. എന്നാൽ പാമ്പു കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകൾക്കു വ്യക്തത കുറവുമാണ്. പാമ്പു കടിയേറ്റാൽ മുറിവു കെട്ടണോ? തൊട്ടടുത്തുള്ള ആശുപത്രിയിലേക്കാണോ കൊണ്ടുപോകേണ്ടത്? കടിപ്പാട് എങ്ങനെ തിരിച്ചറിയാം? വിശദമായി അറിയാം.
വിഷപ്പാമ്പുകളുടെ വായിലെ രണ്ടു പല്ലുകൾ വിഷസഞ്ചിയോടു ചേർന്നാണുള്ളത്. കടിക്കുമ്പോൾ വിഷം പല്ലിനകത്തുള്ള സുഷിരത്തിൽകൂടിയാണ് ഇരയുടെ ശരീരത്തിൽ പ്രവേശിക്കുക. ഈ പല്ലുകൾ നഷ്ടപ്പെട്ടാലും വേറെ 5-7 ജോടി പല്ലുകൾ പാമ്പിനുണ്ട്.
രണ്ടുതരത്തിൽ വിഷം ബാധിക്കാം
പാമ്പുവിഷബാധ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്:
∙ നാഡീവ്യൂഹത്തെ ബാധിക്കുന്നത് (ന്യൂറോടോക്‌സിക്)
∙ രക്‌തപര്യയന വ്യവസ്‌ഥയെ ബാധിക്കുന്നത്.
അണലി: അണലിവിഷം രക്‌തപര്യയന വ്യവസ്‌ഥയെ ബാധിക്കുന്നു. അണലിവിഷമേറ്റാൽ രക്‌തം കട്ടപിടിക്കില്ല. കടിയേറ്റ സ്‌ഥലത്തു വേദന, നീര്, നീലനിറം, രക്‌തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങൾ വിഷബാധ സൂചിപ്പിക്കുന്നു. കഴലവേദനയും നീരും (Lymphnode), കടിച്ച സ്ഥലത്തു പോളപോലെ വരിക, ഛർദിൽ, വയറുവേദന, ക്ഷീണം, നടുവേദന, മൂത്രത്തിൽ രക്തക്കളർ, ശരീരവേദന, കണ്ണു ചുവക്കുക, മയങ്ങിപ്പോവുക എന്നിവയും ലക്ഷണങ്ങളാണ്. രക്തം ഛർദിക്കുക, മൂക്കിൽ ചോരവരിക, ചുമച്ച് ചോര തുപ്പുക, പല്ലിൽ നിന്നു ചോര വരിക, പ്രഷർ കുറയുക തുടങ്ങിയവ അണലി വിഷബാധയുടെ ലക്ഷണങ്ങളാണ്.
മൂർഖന്റെ വിഷബാധയുടെ ലക്ഷണങ്ങൾ : വേദന, നീര്, കുമിള, കണ്ണുകൾ അടഞ്ഞുപോകുക, ഇരട്ടക്കാഴ്ച, കുഴഞ്ഞ സംസാരം, വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, നാക്ക് മരവിക്കുക, വിയർക്കുക, ദാഹം കൂടുതൽ, ഛർദിലും വയറുവേദനയും, കഴല, ശ്വാസം മുട്ടലും നീലനിറവും, ബോധക്കേട് എന്നിവ മൂർഖന്റെ വിഷബാധയുടെ ലക്ഷണങ്ങളാണ്.
പാട് ഇല്ലാത്ത കടികൾ
ശംഖുവരയനിലും ചുരുട്ടയിലും വിഷത്തിന്റെ ലക്ഷണങ്ങൾ കാണാൻ താമസിക്കും. ശംഖുവരയൻ കടിച്ച സ്ഥലത്ത് പാടുപോലും കാണില്ല. ശംഖുവരയൻ കടിക്കുന്നത് മിക്കവാറും തറയിൽ കിടന്നുറങ്ങുന്നവരെയാണ്. രാവിലെയാകുമ്പോഴേക്കും ആൾ അബോധാവസ്ഥയിലാകും. സ്ട്രോക്ക് ആണെന്നൊക്കെ കരുതിയാകും ആശുപത്രിയിലെത്തിക്കുക. കുട്ടികളിൽ പ്രത്യേകിച്ചു ശംഖുവരയന്റെ വിഷബാധ തിരിച്ചറിയാൻ പ്രയാസമാണ്.
കടൽപാമ്പിന്റെ കടിക്കു വേദന കുറവായിരിക്കും പക്ഷേ, മാംസപേശികൾ പൊടിഞ്ഞു മയോഗ്ലോബിനൂറിയ (Myoglobinuria) ഉണ്ടാവുകയും വൃക്ക പ്രവർത്തനരഹിതമാവുകയും ചെയ്യും.
ചേര പോലുള്ള ചില പാമ്പുകൾക്ക് മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷമില്ല. എങ്കിലും ഇരയെ കടിച്ച് മയക്കാനുള്ള വിഷം ഉണ്ടാകും.
പ്രഥമശുശ്രൂഷ: Do it 'RIGHT'
പ്രഥമശുശ്രൂഷയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്, രോഗിയെ പരിഭ്രാന്തനാകാതെ സമാധാനിപ്പിച്ചു നിർത്തുകയാണ്. ശേഷം എത്രയും വേഗം ആന്റിവെനം ഉള്ള ആശുപത്രിയിൽ എത്തിക്കണം. പാമ്പുകടിക്കു ശേഷമുള്ള പ്രഥമശുശ്രൂഷയെ Do it 'RIGHT' എന്ന വാചകം കൊണ്ടു വിശദീകരിക്കാം.
R - റീഅഷ്വറൻസ് (Reassurance): ആദ്യം തന്നെ കടിയേറ്റ രോഗിയെ സമാധാനിപ്പിക്കുക. പേടിച്ചാൽ രക്തയോട്ടം കൂടുകയും വിഷം വേഗം ശരീരത്തിൽ പടരുകയും ചെയ്യും. 70% പാമ്പുകടിയും വിഷമില്ലാത്തതായിരിക്കും. 15 ശതമാനം വിഷം കയറിയിട്ടില്ലാത്ത ഡ്രൈ ബൈറ്റ് ആയിരിക്കും.
I - ഇമ്മൊബിലൈസ് (Immobilise): കടിച്ച ഭാഗം അനക്കരുത്. കടിയേറ്റത് കയ്യിലാണെങ്കിൽ ആഭരണങ്ങളും വാച്ചും മുറുകി കിടക്കുന്ന ഡ്രസ്സും നീക്കണം.
GH - ഗെറ്റ് റ്റു ഹോസ്‌പിറ്റൽ (Get To Hospital): വേഗം ആന്റിവെനമുള്ള ആശുപത്രിയിൽ എത്തിക്കുക. കടിയേറ്റ് ഒരു മണിക്കൂറിനകം എത്തിച്ചാൽ വളരെ നല്ലത്. മൂന്നു മണിക്കൂറിനുള്ളിലെങ്കിലും എത്തിച്ചാൽ രക്ഷപ്പെടാൻ സാധ്യത കൂടുതലാണ്.
T - (Tell The Doctor About The Symptoms): കണ്ണു തുറക്കാനുള്ള ബുദ്ധിമുട്ട്, കടിച്ച ഭാഗത്തുള്ള വേദന, നീലനിറം, ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ എന്തെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറെ കൃത്യമായി അറിയിക്കുക.
കെട്ടു വേണ്ട, ബാൻഡേജ് ഇടാം
കടിയേറ്റിടത്ത് ടൂർണിക്കെ കെട്ടുന്നതിലും നല്ലത് അധികം മുറുക്കമില്ലാതെ കംപ്രഷർ ബാൻഡേജ് ചുറ്റുന്നതാണ്. ചെറുവിരൽ കടത്താവുന്നത്ര അയവുണ്ടാകണം. ബലമായി മുറുക്കി കെട്ടിയാൽ രക്തയോട്ടം നിലച്ചു പഴുപ്പ് വ്യാപിക്കാനും ഭാഗം മുറിച്ചുകളയാനും ഇടയാകും. ആശുപത്രിയിലെത്തിയാൽ ഉടനെ ബാൻഡേജ് അഴിക്കരുത്. ആന്റിവെനം നൽകി ഏകദേശം മുപ്പതു മിനിറ്റു കഴിഞ്ഞേ ഇത് അഴിച്ചു കളയാവൂ. ഇല്ലെങ്കിൽ വിഷം പെട്ടെന്നു ശരീരത്തിലേക്കു വ്യാപിക്കുകയും ബിപി താഴ്ന്നുപോവുകയും ചെയ്യാം.
ഒരിക്കലും ചെയ്യരുത്:
∙ മുറിവു വലുതാക്കുക, കത്തി ഉപയോഗിച്ചു രക്തം വാർന്നുകളയാൻ ശ്രമിക്കുക, വായ ഉപയോഗിച്ചു വിഷം വലിച്ചെടുത്തു കളയുക തുടങ്ങിയവ ചെയ്യരുത്.
∙ മുറിവു വച്ചുകെട്ടുകയോ കഴുകുകയോ ചെയ്യരുത്. കല്ല് പിടിപ്പിക്കുന്നതും ഗുണം ചെയ്യില്ല.
∙ കടിച്ച പാമ്പിനെ തപ്പി സമയം കളയരുത്.
ചികിത്സയും ആന്റിവെനവും
വിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചാൽ ആന്റിവെനം മാത്രമേ ചികിത്സയുള്ളൂ. പാമ്പുവിഷം ചെറിയ അളവിൽ കുതിരയിൽ കുത്തിവച്ച ശേഷം കുതിരയുടെ രക്തത്തിലെ ഇമ്യൂണോഗ്ലോബുലിൻ വേർതിരിച്ചാണ് ആന്റിവെനം ഉണ്ടാക്കുന്നത്. പോളിവാലന്റ് ആന്റിവെനം മൂർഖൻ, അണലി, ശംഖുവരയൻ, സോ സ്കെയിൽ വൈപർ എന്നിവയ്ക്ക് ഫലപ്രദമാണ്. എന്നാൽ ചുരട്ട, മലബാർ പിറ്റ് വൈപർ, രാജവെമ്പാല, കറുത്ത ശംഖുവരയൻ എന്നീ പാമ്പുകൾക്കുള്ള ആന്റിവെനം ഇന്ത്യയിൽ ലഭ്യമല്ല.
ആന്റിവെനത്തിന് ചൊറിച്ചിൽ, പനി, ശ്വാസം മുട്ടൽ തുടങ്ങി പല റിയാക്ഷനുകളും ഉണ്ടാകാം. അതിനാൽ ആധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിൽ മാത്രമേ വിഷചികിത്സ സുരക്ഷിതമാകൂ.
പാമ്പുകളെ അകറ്റാനുള്ള മാർഗങ്ങൾ
∙ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിനു ചുറ്റുമുള്ള പൊത്തുകൾ അടയ്ക്കുക.
∙ രാത്രി ചെരിപ്പു ധരിച്ച് ടോർച്ച് അടിച്ച് നടക്കുക. അമർത്തി ചവിട്ടി നടക്കുന്നതും വടി കൊണ്ട് കുത്തി ശബ്ദമുണ്ടാക്കി നടക്കുന്നതും നല്ലതാണ്. തറയിലുണ്ടാകുന്ന തരംഗങ്ങൾ തിരിച്ചറിഞ്ഞ് പാമ്പ് മാറിപ്പോകും.
∙ പുല്ല് ചെത്താൻ പോകുമ്പോഴും വിറക് എടുക്കുമ്പോഴും ഒക്കെ ആദ്യം ഒരു വടി കൊണ്ട് ആ ഭാഗം അനക്കി ശബ്ദം ഉണ്ടാക്കിയ ശേഷം കൈ ഇടുക.
∙ നാഫ്തലീൻ ബാൾ, ലെമൺ ഗ്രാസ് (ഇഞ്ചിപ്പുല്ല്), വെളുത്തുള്ളി തുടങ്ങിയവ പാമ്പിനെ അകറ്റും.
∙ അൾട്രാസോണിക് സ്നേക്ക് റിപ്പല്ലന്റുകൾ വിപണിയിൽ ലഭ്യമാണ്. അവ ഉപയോഗിക്കാം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ജോസഫ് കെ ജോസഫ്, സീനിയർ ഫിസിഷൻ , നെഫ്രോളജിസ്റ്റ്, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി