Wednesday 27 July 2022 12:55 PM IST : By സ്വന്തം ലേഖകൻ

മുഖത്തും നെഞ്ചിലും ശരീരത്തിന്റെ പുറകിലും അമിതമായ രോമവളർച്ച: നീക്കം ചെയ്യാൻ 5മാർഗങ്ങൾ

hair-removal-tricks

പുരുഷന്മാർക്കു മീശയും താടിയും അഴകും പൗരുഷത്തിന്റെ പ്രതീകവുമൊക്കെയാണ്. എന്നാൽ സ്ത്രീകൾക്കോ..അതൊരു തലവേദന തന്നെയായിരിക്കും. മുഖത്തും മറ്റും ചെറിയ, നനുത്ത രോമങ്ങൾ എല്ലാവർക്കും ഉണ്ടാകും. എന്നാൽ രോമവളർച്ച അമിതമായാൽ അത് അഭംഗിയായി മാറും. ഇതിനു പിന്നിലെ കാരണങ്ങളും ചികിത്സാരീതികളും മനസ്സിലാക്കാം.

എന്താണ് അമിതരോമവളർച്ച ?

സ്ത്രീകളിൽ പുരുഷന്മാരിലെ പോലെ ഉള്ള രോമവളർച്ചയാണ് അമിതരോമവളർച്ച എ ന്നു പറയുന്നത്. ഇതിനെ ഹെർസുറ്റിസം (Hirsutism) എന്നു വിളിക്കുന്നു. താടി, മീശ, തുട, നെഞ്ച് എന്നിവിടങ്ങളിൽ അമിത രോമവളർച്ച കാണപ്പെടുന്നു.

സ്ത്രീകളിലെ അമിതരോമവളർച്ചയ്ക്കു പിന്നിൽ പല കാരണങ്ങളുണ്ട്. പാരമ്പര്യം ഒരു കാരണമായി കണക്കാക്കപ്പെടുന്നു. പല രോഗാവസ്ഥകൾ കാരണവും അമിതരോമവളർച്ച ഉണ്ടാകാം. ഉദാഹരണത്തിന് പിസിഒഎസ് (പോളിസിസ്റ്റിക് ഒാവേറിയൻ സിൻഡ്രം), അഡ്രിനാൽ ഗ്രന്ഥിയുെട പ്രവർത്തനത്തിലെ തകരാറുകൾ, അണ്ഡാശയത്തിലെ ട്യൂമർ എന്നിവ. ചില മരുന്നുകളുെട ഉപയോഗവും രോമവളർച്ചയ്ക്കു കാരണമാകാം.

ഇതിൽ പിസിഒഎസ് പ്രാധാന്യം അർഹിക്കുന്നു. ഇത് ചെറുപ്പക്കാരായസ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു. അണ്ഡ‍ാശയത്തിൽ സിസ്റ്റ് ഉണ്ടാവുകയും അതിൽ നിന്നും ഹോർമോണുകൾ ഉണ്ടാകുകയും ചെയ്യുന്നു. ഇതു മൂലം കൂടുതലായി രോമവളർച്ച ഉണ്ടാകുന്നു.

ഇതോടൊപ്പം മുഖക്കുരു, ശരീരഭാരം കൂടുക, ആർത്തവക്രമക്കേടുകൾ എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നു.

അൾട്രാസൗണ്ട് സ്കാനിങ്ങിലൂെടയും ഹോർമോ ൺ അസ്സെ (Hormone Assay) തുടങ്ങിയ പരിശോധനകളിലൂെടയും രോഗനിർണയം നടത്താം. സ്ഥിരമായും താൽകാലികമായും രോമവളർച്ച തടയാനുള്ള മാർഗങ്ങൾ നിലവിലുണ്ട്.

താൽക്കാലികമായി

വാക്സിങ്, ത്രെഡിങ്, ബ്ലീച്ചിങ്, ഷേവിങ് എന്നിവയാണ് അനാവശ്യരോമം കളയാനുള്ള താൽകാലിക മാർഗങ്ങൾ. ചെലവു കുറഞ്ഞ ലളിതമായ മാർഗമാണ് ഷേവിങ്. പതിവായി ഷേവ് െചയ്താൽ ചർമത്തിലേൽക്കുന്ന ഉരസൽ കാരണം ചർമം കട്ടിപിടിക്കാൻ സാധ്യതയുണ്ട്. സ്ത്രീകൾ പൊതുവെ മുഖത്ത് ഷേവ് െചയ്യാറില്ല. പുരികത്തിനു നല്ല ആകൃതി നൽകാനാണ് ത്രെഡിങ് സാധാരണയായി ചെയ്യാറുള്ളത്. മേൽചുണ്ടിലെയും താടിയിലെയും രോമം നീക്കം െചയ്യാനും സ്ത്രീകൾ ത്രെഡ് െചയ്യാറുണ്ട്. വേരോടെ രോമം പിഴുതു കളയുന്നതിനാൽ പതുക്കെയെ വളരുകയുള്ളൂ.

തണുത്തതോ ചൂടുള്ളതോ ആയ വാക്സ് രോമവളർച്ചയുള്ള ഭാഗത്തു പുരട്ടി, വാക്സ് കട്ടിയായി കഴിയുമ്പോൾ തുണികഷണങ്ങൾ വച്ച് അമർത്തിയശേഷം രോമവളർച്ചയുെട എതിർദിശയിലേക്കു വലിച്ചിളക്കുന്നു. ഈ രീതിയാണ് വാക്സിങ്. കൈകളിലെയും കാലുകളിലെയും രോമം നീക്കാൻ വാക്സിങ് സ്വീകരിക്കാം. മേൽചുണ്ടിെല രോമം നീക്കാൻ ആവശ്യമെങ്കിൽ വാക്സിങ് െചയ്യാം.

പ്രത്യേക ക്രീമുകൾ ഉപയോഗിച്ചു മുഖത്തിലെ രോമങ്ങളുെട നിറത്തിനു വ്യത്യാസം വരുത്തുന്ന രീതിയാണ് ബ്ലീച്ചിങ്. ബ്ലീച്ചിങ്ങിലൂെട രോമത്തിന് ഇളം ബ്രൗൺ നിറം ലഭിക്കുമ്പോൾ രോമം ഉള്ള ഭാഗത്തിനു കൂടുതൽ നിറം തോന്നിക്കും.

താൽക്കാലികമായി രോമം നീക്കുന്ന രീതികളിൽ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ രോമം പഴയതുപോലെ തന്നെ വളർന്നുവരും.

സ്ഥിരമായി രോമം കളയുന്ന രീതി

ലേസർ രീതി ഉപയോഗിച്ച് അനാവശ്യരോമങ്ങളെ സ്ഥായിയായി നീക്കം െചയ്യാം. ലേസർ രശ്മികൾ ശരീരത്തിൽ അടിയുമ്പോൾ മെലാനിൻ പിഗ്‌മെന്റ് ഇതിനെ ആഗിരണം ചെയ്യുകയും ഇതുമൂലം രോമവളർച്ച കുറയുകയും ചെയ്യുന്നു. ഏകദേശം 6-8 സെഷനുകൾ വേണ്ടിവരും. ഒരു ലേസർ ചികിത്സ കഴിഞ്ഞാൽ ഏകദേശം 4-6 ആഴ്ചകൾക്കു ശേഷം വേണം അടുത്ത ചികിത്സ ചെയ്യാൻ. ഈ ചികിത്സയ്ക്കു ശേഷം സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കണം. വളരെ സുരക്ഷിതമായ ചികിത്സാ രീതിയാണിത്.

പൾസാറ്റിലയും സെപ്പിയയും

ഇതു പ്രധാനമായും കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് കണ്ടു വരുന്നത്. അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവർത്തനമാന്ദ്യം അമിതമായ രോമവളർച്ചയ്ക്കു കാരണമാകുന്നു. ഉയർന്ന നിലയിൽ ആൻഡ്രോജൻ ഹോർമോൺ ഇതിൽ കാണുന്നു. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മുഖത്തും നെഞ്ചിലും ശരീരത്തിന്റെ പുറകിലും അ മിതമായ രോമവളർച്ച ഉണ്ടാകുന്നതുകൊണ്ടു സൗന്ദര്യപ്രശ്നവും ഉണ്ടാകുന്നു. പിസിഒഎസ് ഉള്ള പെൺകുട്ടികളിൽ അനാവശ്യ രോമവളർച്ച സാധാരണമാണ്. ഹോമി യോപ്പതിയിൽ വ്യക്‌ തിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകൾ അപഗ്രഥിച്ച് നിർദ്ദേശിക്കുന്ന കോൺസ്റ്റിറ്റ്യൂഷനൽ മരുന്നുകൾ ഇതിന് ഫലപ്രദമായി കണ്ടുവരുന്നു. കോർട്ടിസോൾ, ടെസ്റ്റിസ്, ഇഗ്നേഷ്യ, പൾസാറ്റില, സെപ്പിയ, തൂജ എന്നിവ ഉപയോഗിക്കുന്നു.