Thursday 08 December 2022 03:15 PM IST : By സ്വന്തം ലേഖകൻ

മോണയിൽ നിന്നു രക്തം വരുന്നത് എന്തു പ്രശ്നത്തിന്റെ ലക്ഷണമാണ്? : വിദഗ്ധ മറുപടി

dental-care

1സഥിരദന്തങ്ങളുെട എണ്ണം സാധാരണയിൽ നിന്നു കൂടുതലാകാറുണ്ടോ? അ ധികമുള്ള പല്ലുകൾ പ്രശ്നമാകുമോ?

സ്ഥിരദന്തങ്ങളുടെ എണ്ണം 32 ആണ്. ഇതിൽ കൂടുതൽ പല്ലുകൾ അപൂർവമായി കാണാറുണ്ട്. ഇതിനെ സൂപ്പർ ന്യൂമറി ടൂത്ത് (Super numerary tooth) എന്നു പറയും. ഇത്തരം പല്ലുകൾ സ്ഥാനം തെറ്റി വരുന്നതു മൂലം ശരിയായ രീതിയിലുള്ള ദന്തശുചീകരണം തടസ്സപ്പെടും. ഇതു മോണരോഗം, ദന്തക്ഷയം എന്നിവയ്ക്കു കാരണമായേക്കാം. ഈ അവസ്ഥയോടനുബന്ധിച്ച് അണുബാധയും വരാം.

2മോണയെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് വിശദമാക്കാമോ?

മോണരോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ പല്ലുതേക്കുമ്പോഴോ ആപ്പിൾ, പേരയ്ക്ക തുടങ്ങിയവ കടിക്കുമ്പോഴോ ചെറുതായി രക്തം പൊടിയാറുണ്ട്. പിന്നീട് മോണയിൽ ചുവപ്പുനിറം, തടിപ്പ് എന്നിവ അനുഭവപ്പെടുന്നു. ഇത്തരക്കാരിൽ വായ്നാറ്റവും അനുഭവപ്പെടാറുണ്ട്. ഇതിനെ മോണരോഗത്തിന്റെ ആദ്യഘട്ടമായ മോണവീക്കം (Gingivitis) എന്നു പറയുന്നു.

അടുത്ത ഘട്ടത്തിൽ പല്ലിന്റെ ചുറ്റുമുള്ള അസ്ഥിയിലേക്കും അണുബാധ വ്യാപിക്കുന്നു. ഇതാണ് മോണപഴുപ്പ് (Periodontitis). പല്ലിനു ചുറ്റും പഴുപ്പും വേദനയും ഉണ്ടാകുന്നു. ചികിത്സിക്കാതിരുന്നാൽ മോണ താഴേക്കിറങ്ങുകയും പല്ലുകൾക്കിടയിൽ വിടവും ഇളക്കവും ഉണ്ടാകാം. കൃത്യമായ ദന്തശുചീകരണത്തിന്റെ അഭാവത്താൽ പല്ലിൽ അടിഞ്ഞു കൂടുന്ന ഡെന്റൽ പ്ലേക്ക് ദന്തരോഗവിദഗ്ധനെ കൊണ്ടു വൃത്തിയാക്കിയാൽ ഒരുപരിധിവരെ മോണവീക്കം തടയാൻ സാധിക്കും. മോണപഴുപ്പിലേക്ക് എത്തിയാൽ ഫ്ലാപ് സർജറി എന്ന ചെറിയ ശസ്ത്രക്രിയ വേണം. മോണയിൽ പുരട്ടുന്ന മരുന്നുകൾ, മൗത്ത് വാഷുകൾ തുടങ്ങിയവയും ഉപയോഗിക്കാം.

3മോണയിൽ നിന്നു രക്തം വരുന്നത് എന്തു പ്രശ്നത്തിന്റെ ലക്ഷണമാണ്?

മോണവീക്കം (Gingivitis), മോണപഴുപ്പ് (Period ontitis) എന്നീ രോഗങ്ങളിൽ മോണയിൽ നിന്നു െചറിയ രീതിയിൽ രക്തം വരാറുണ്ട്. മ റ്റു കാരണങ്ങളില്ലാതെ ശുചിയായി ദന്താരോഗ്യം സംരക്ഷിക്കുന്നവരിൽ രണ്ടാഴ്ചയിൽ കൂടുതൽ രക്തസ്രാവം നീണ്ടുനിന്നാൽ കൂടുതൽ പരിശോധനാവിധേയമാക്കണം.

4മോണ വീക്കത്തിന്റെ കാരണം  എന്തൊക്കെയാണ്?

മോണവീക്കത്തിന്റെ ഒരു പ്രധാനകാരണം  പല്ലിൽ അടിഞ്ഞു കൂടുന്ന ഡെന്റൽ പ്ലേക്ക് ആണ്. കൃത്യമായ ദന്തശുചീകരണം നടത്തിയില്ലെങ്കിൽ അണുബാധ മോണയെ ബാധിക്കുകയും മോണവീക്കത്തിനു കാരണമാവുകയും െചയ്യുന്നു.

വിവരങ്ങൾക്ക് കടപ്പാട്

.ഡോ. ഷീന പി.

അഡീഷനൽ പ്രഫസർ

കൺസർവേറ്റീവ് ഡെന്റിസ്ട്രി &

എൻഡോഡോണ്ടിക്സ്

ഗവ. െഡന്റൽ കോളജ്

കോട്ടയം

ഡോ. ട്വിങ്കിൾ എസ്. പ്രസാദ്

അഡീഷനൽ പ്രഫസർ

ഒാറൽ മെഡിസിൻ

ഗവ. െഡന്റൽ കോളജ്

കോട്ടയം