Wednesday 24 November 2021 12:51 PM IST : By സ്വന്തം ലേഖകൻ

ആൺകുട്ടികളിലെ സ്തനവളർച്ചയ്ക്ക് പരിഹാരം ലൈപ്പോസക്‌ഷൻ! ചികിത്സയിങ്ങനെ

g

ആൺകുട്ടിയിലെ സ്തനവളർച്ച

കൗമാരക്കാരായ ആൺകുട്ടികൾ വരുന്നത് ഗൈനക്കോമാസ്റ്റിയ എന്ന പ്രശ്നവുമായിട്ടാണ്. സ്തനങ്ങളിൽ െകാഴുപ്പു കൂടുതലുണ്ടാകുന്ന അവസ്ഥയാണിത്. ചിലരിൽ ഗ്രന്ഥികളാകും കൂടുതൽ. െകാഴുപ്പും ഗ്രന്ഥികളും ഒരുമിച്ച് കാണുകയും െചയ്യാം. ഇതിൽ ഏത് അവസ്ഥയാണെന്നു േനാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്. െകാഴുപ്പു മാത്രമെയുള്ളൂവെങ്കിൽ ലൈപ്പോസക്‌ഷൻ എന്ന പ്രക്രിയയിലൂെട െകാഴുപ്പ് വലിച്ചെടുക്കും. മുറിവില്ലാത്ത ചികിത്സാരീതിയാണിത്. അനസ്തീസിയ നൽകി ഐപി ആയിട്ടാണ് ഇതു െചയ്യുന്നത്. ചിലപ്പോൾ െകാഴുപ്പു നീക്കി കഴിയുമ്പോഴാകും ഗ്രന്ഥി കൂടി ഉണ്ടെന്നു കണ്ടെത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ െചറിയ മുറിവുണ്ടാക്കി ഗ്രന്ഥി കൂടി നീക്കം െചയ്യും. ലൈപ്പോസക്‌ഷൻ മാത്രമാണ് െചയ്യുന്നതെങ്കിൽ രണ്ട് ദിവസത്തെ ആശുപത്രിവാസം മതിയാകും.

ചില പെൺകുട്ടികൾക്ക് ഇരു മാറിടങ്ങളും തമ്മിൽ ആകൃതിയിൽ വ്യത്യാസം കാണും. ഇതു പ്രധാനമായും രണ്ട് രീതിയിലൂെട പരിഹരിക്കാൻ കഴിയും. ഒന്നാമതായി െകാഴുപ്പ് കുത്തിവച്ച് ആകൃതി ഒരുപോെലയാക്കാം. മറ്റൊരു രീതി മാറിടത്തിനുള്ളിൽ സിലിക്കൺ ഇംപ്ലാന്റ് നിക്ഷേപിക്കുന്നതാണ്. ഈ രീതി കുറച്ച് െചലവേറിയതാണ്. ഇതു െചയ്യുന്നതുെകാണ്ട് ഭാവിയിൽ മുലപ്പാൽ ഉണ്ടാകാൻ തടസ്സമുണ്ടാകില്ല. എൻഡോസ്കോപിക് രീതിയിലൂെടയും ഇംപ്ലാന്റുകൾ നിക്ഷേിക്കാം. മുറിവുണ്ടാവുകയില്ല.

വിവരങ്ങൾക്ക് കടപ്പാട്;
ഡോ. ലക്‌ഷമി ജയകുമാർ
പ്രഫസർ & െഹഡ്
പ്ലാസ്റ്റിക് സർജറി വിഭാഗം, ഗവ. മെഡിക്കൽ കോളജ് േകാട്ടയം

Tags:
  • Health Tips