Saturday 12 March 2022 10:15 AM IST : By സ്വന്തം ലേഖകൻ

ആർത്തവസമയത്ത് ലൈംഗികത നിഷിദ്ധമാണോ?; ധാരണകളിലെ ശരിതെറ്റുകൾ

sex-and-periods മോഡൽ: പ്രീതി,ഫോട്ടോ: സരിൻ രാംദാസ് പശ്ചാത്തലം: ദ ലേക് വ്യൂ, മൂന്നാർ

വിവാഹിതരാകാൻ പോകുന്നവർക്കും നവദമ്പതികൾക്കുമായി പ്രശസ്ത സെക്സോളജിസ്റ്റ്  ഡോ. ഡി. നാരായണ റെഡ്ഡി  എഴുതുന്ന പംക്തി തുടരുന്നു

ആർത്തവസമയത്ത് െെലംഗികബന്ധത്തിൽ ഏർപ്പെടാമോ?

ഇതു വളരെ ശ്രദ്ധിച്ചു മറുപടി പറയേണ്ട വിഷയമാണ്. പണ്ട് ആർത്തവകാലങ്ങളിൽ സ്ത്രീകൾക്ക് െെലംഗികത മാത്രമല്ല ഗൃഹവൃത്തികളും അപ്രാപ്യമായിരുന്നു. എന്നാൽ സ്ത്രീക്കു താൽപര്യവും സാഹചര്യവുമുണ്ടെങ്കിൽ െെലംഗികത ആവാം എന്നാണ് പുതിയ നിലപാട്. ആർത്തവസമയത്തു ഗർഭപാത്രത്തിന്റെ അകത്തെ വലയങ്ങൾ കട്ടിയാകുകയും കൂടുതൽ പുറത്തേക്കു തള്ളിനിൽക്കുകയും ചെയ്യും. അതിനാൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. െെലംഗിക പങ്കാളിക്ക് അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

ആർത്തവമുള്ള സ്ത്രീയുമായി ബന്ധപ്പെട്ടാൽ പുരുഷന് ടെറ്റനസ് വരാൻ സാധ്യതയുണ്ടോ?

ഇല്ല. െെലംഗികാവയവങ്ങളിലെ രോഗങ്ങളാണ് െെലംഗികബന്ധത്തിലൂടെ പകരുന്നത്. ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ ആണ് ടെറ്റനസ് പരത്തുന്നത്. സ്ത്രീക്ക് രക്തത്തിൽ നിന്നുള്ള അണുബാധ ഉണ്ടായിരിക്കുകയും അതു പുരുഷലിംഗത്തിലൂടെ മൂത്രനാളിവഴി അകത്തോട്ട് കയറുകയും ചെയ്താലേ അണുബാധ ഉണ്ടാകൂ.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി  
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ
ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )  
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ,
dnr@degainstitute.net