Monday 27 June 2022 02:43 PM IST : By സ്വന്തം ലേഖകൻ

ആർത്തവകാലത്തെ ലൈംഗികബന്ധം ഗർഭധാരണത്തിനു കാരണമാകുമോ?: ഡോക്ടറുടെ മറുപടി

menstrual-period-sex

സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ

Q 37 വയസ്സുള്ള യുവതിയാണ്. ആർത്തവവിരാമം സംഭവിച്ചിട്ട് രണ്ടു വർഷത്തോളമായി. ചില ദിവസങ്ങളിൽ യോനീഭാഗത്ത് അസഹ്യമായ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുന്നു. ആന്റി ഫംഗൽ ക്രീമുകൾ സ്വയം വാങ്ങി ഉപയോഗിക്കാമോ? ഇത് എന്തു കൊണ്ടാണ്? ഈ അസ്വസ്ഥതകൾ പൂർണമായി മാറുമോ?

മഞ്ജു, കണ്ണൂർ

Aമുപ്പത്തിയേഴാം വയസ്സിൽ ആർത്തവം നിലയ്ക്കുന്നത് കുറച്ച് നേരത്തേയുള്ള ആർത്തവവിരാമമാണ്. ആർത്തവാരംഭം നേരത്തേ സംഭവിക്കുന്നവരിൽ കുറച്ചു നേരത്തേ വിരാമം ഉണ്ടാകാം. എന്നിരുന്നാലും ഇങ്ങനെ സംഭവിച്ചപ്പോൾ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനയും ഉപദേശവും തേടേണ്ടതായിരുന്നു.

ആർത്തവം നിലച്ചു കുറച്ചുകാലം കഴിയുമ്പോൾ അതിനു സംബന്ധിച്ചു ചെറിയ വ്യത്യാസങ്ങളും, ചെറിയ തോതിൽ ക്ഷീണവും അനുഭവപ്പെട്ടേക്കാം. ആർത്തവ വിരാമത്തെ തുടർന്ന് യോനീവരൾച്ച പലരിലും അനുഭവപ്പെടാറുണ്ട്. ഇത് ചിലപ്പോൾ ചൊറിച്ചിലുണ്ടാക്കാം. അണുബാധാ പ്രശ്നങ്ങളും ചൊറിച്ചിലിലേക്കു നയിക്കാം.

സ്വയം ചികിത്സ ചെയ്യുന്നതിനുമുൻപ് രോഗനിർണയം നടത്തേണ്ടതുണ്ട്. ഏതായാലും വലിയ വിഷമതകൾ തോന്നുന്നു എങ്കിൽ ഒരു സ്ത്രീരോഗവിദഗ്ധയെ കണ്ട് വേണ്ട നിർദേശങ്ങൾ സ്വീകരിക്കുന്നതാണ് ഉത്തമം. അണുബാധയാലുള്ള പ്രശ്നങ്ങളിൽ മരുന്നുപയോഗിക്കുമ്പോൾ ചൊറിച്ചിൽ മാറിയാലും ഡോക്ടർ നിർദേശിക്കുന്ന മരുന്നു നിർദേശിക്കപ്പെട്ട കാലയളവു മുഴുവനുമായി ഉപയോഗിക്കാൻ മറക്കരുത്.

ഗുളികയും മൈഗ്രെയ്നും

Q 25 വയസ്സുള്ള വിവാഹിതയാണ്. വിവാഹം കഴിഞ്ഞിട്ട് നാലുമാസമായി. ആർത്തവകാലത്തും ഞങ്ങൾ ബന്ധപ്പെടാറുണ്ട്. ആർത്തവകാല ശാരീരികബന്ധം ഇൻഫെക്‌ഷൻ വരുത്തുമെന്നു സുഹൃത്തു പറയുന്നു. അത് ശരിയാണോ? ആർത്തവകാല ലൈംഗികത ഗർഭധാരണത്തിനു കാരണമാകുമോ? എന്തൊക്കെ ശ്രദ്ധിക്കണം?

ഡിനു, മലപ്പുറം

Aആർത്തവകാല ലൈംഗിക ബന്ധം നിഷിദ്ധമായ കാര്യമല്ല. പങ്കാളികൾക്ക് ഇരുവർക്കും താൽപര്യമുണ്ടെങ്കിൽ, ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നില്ലങ്കിൽ ആകാം. പക്ഷേ ഈ സമയത്ത് സ്ത്രീകളിൽ താൽപര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവാം.

ആർത്തവസമയത്തുള്ള െെലംഗികത ഗർഭധാരണത്തിനു വഴിയൊരുക്കുന്നില്ല. പക്ഷേ, അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഈ സമയത്തു ബന്ധപ്പെടാതിരിക്കുന്നതാണു പൊതുവേ നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സുഭദ്രാ നായർ

കൺസൽറ്റന്റ്  ഗൈനക്കോളജിസ്റ്റ്,  
േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,
തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ
(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,
െമഡിക്കൽ േകാളജ്, തിരുവനന്തപുരം