Friday 06 May 2022 05:18 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കഫത്തിൽ രക്തം, നെഞ്ചുവേദന, പനി: ചുമയോടൊപ്പം ഈ ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കണം

d3wer34grre

ദിവസത്തിൽ വല്ലപ്പോഴും ഉണ്ടാകുന്ന ചുമ സാധാരണമാണ്. എന്നാൽ തുടർച്ചയായി ഉണ്ടാകുന്നതും കഫത്തോടു കൂടിയതും കഫത്തിനു നിറവ്യത്യാസം ഉള്ളതും കഫത്തിനു ദുർഗന്ധം ഉള്ളതും ചുമയോടൊപ്പം നെഞ്ചുവേദന, ശ്വാസതടസം എന്നിവയുള്ളതുമായ ചുമ രോഗലക്ഷണമായി വേണം കരുതാൻ. കാണപ്പെടുന്ന കാലയളവിനെ അടിസ്ഥാനപ്പെടുത്തി ചുമയെ പെട്ടെന്നുണ്ടാകുന്ന ചുമ അഥവാ അക്യൂട്ട് കോഫ് എന്നും നീണ്ടുനിക്കുന്ന ചുമ അഥവാ ക്രോണിക് കോഫ് എന്നും തരംതിരിക്കാറുണ്ട്. സാധാരണയായി മൂന്നാഴ്ചയിൽ താഴെ കാണപ്പെടുന്ന ചുമയെ ആണ് അക്യൂട്ട് േകാഫ് എന്നു വിളിക്കുന്നത്. മൂന്നാഴ്ചയിൽ ഏറെ നീണ്ടുനിൽക്കുന്നവയെ ക്രോണിക് കോഫ് എന്നും

ചുമ വരാൻ നിരവധി കാരണങ്ങൾ ഉണ്ട്. ശ്വാസനാളീ അണുബാധകൾ, അണുബാധയെ തുടർന്ന് ഉണ്ടാകുന്ന ശ്വാസനാളീ നീർക്കെട്ട്, അലർജി മൂലവും പുകവലി മൂലവും തൊഴിൽജന്യവുമായി ഉണ്ടാകുന്ന ശ്വാസനാളീ രോഗങ്ങൾ, ആമാശയത്തിലെ അസിഡിറ്റി മൂലമുണ്ടാകുന്ന െഗർഡ് (GERD), അന്തരീക്ഷമലിനീകരണം, ശ്വാസനാളികളിൽ പുറമെ നിന്നുള്ള വസ്തുക്കളുടെ സാന്നിധ്യം, ചില മരുന്നുകൾ, െെവകാരികവും മാനസികവും ആയ കാരണങ്ങൾ, ബ്രോകിക്ടസിസ് (Bronchiectasis), ഇന്റെർസ്റ്റീഷ്യൽ ലാങ് ഡിസീസ് (ILD), ശ്വാസകോശ ട്യൂമറുകൾ, ഹാർട്ട് ഫയലുവർ (Heartfailure) എന്നിങ്ങനെ ചെവി കായം വരെ. ഇവയിൽ സാധാരണ ജലദോഷം മുതൽ മാരകമായ ന്യൂമോണിയ വരെ ഉൾപ്പെടുന്ന ശ്വാസനാളീ അണുബാധകളാണ് അക്യൂട്ട് കോഫിനു പ്രധാന കാരണം. ശ്വാസനാളീ രോഗങ്ങളായ ആസ്മ, ക്രോണിക് ബ്രോങ്കിറ്റിസ്, ബ്രോകിക്ടസിസ്, ശ്വാസകോശ ട്യൂമറുകൾ, ഇന്ററസ്റ്റിഷില് ലങ് ഡിസീസ്, േഗർഡ് എന്നിവയൊക്കെ ക്രോണിക് കോഫിസ് ഉദാഹരണവും.

 ചുമ പഴകി ക്ഷയമോ, ശ്വാസകോശ അർബുദമോ ആകുന്നതല്ല. മറിച്ചു നീണ്ടുനിൽക്കുന്ന ചുമ ഇത്തരം അസുഖങ്ങളുടെ ലക്ഷണം ആയിരുന്നരിക്കാം. ഉദാഹരണത്തിനു ദീർഘനാൾ ചുമ ഉള്ള ഒരാൾ ശരീരം മെലിയുകയോ കഫത്തിൽ രക്തം കാണുകയോ ചെയ്യുമ്പോൾ ആകാം ഒരു ഡോക്ടറെ സമീപിക്കുന്നത്. തുടർന്നുള്ള കഥ പരിശോധനയിൽ രോഗം സ്ഥിരീകരിക്കും. അപ്പോഴേക്കും അസുഖം തുടങ്ങിയിട്ട് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞിരിക്കും. അതുപോലെ വളരെ കാലമായി ചുമയുള്ള ഒരു പുകവലിക്കാരൻ നെഞ്ചിന്റെ ഏതെങ്കിലും ഭാഗത്തു വേദനയോ, കഫത്തിൽ രക്തമോ കാണുമ്പോൾ മാത്രമാകും ഡോക്ടറെ സമീപിക്കുന്നത്. പിന്നീടുള്ള ചെസ്റ്റ് എക്സ്റേ, സിടി സ്കാൻ, ബ്രോൻകോ സ്കോപ്പി എന്നിവയിലൂടെ രോഗം നിർണയിക്കുമ്പോഴേക്കും ശ്വാസകോശ അർബുദം തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കും. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ കഫപരിശോധന നടത്തി ടിബി അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുപോലെ പുകവലിക്കാരന്റെ ചുമയുടെ സ്വഭാവത്തിൽ മാറ്റം കണ്ടാൽ ഉടനടി ഡോക്ടറെ കാണേണ്ടതാണ്.

സാധാരണ ജലദോഷത്തോടൊപ്പമുള്ള ചുമ, തൊണ്ട വേദനയ്ക്കു ശേഷമുള്ള കാര്യമായ കഫമില്ലാത്ത കുത്തി കുത്തിയുള്ള ചുമ എന്നിവയൊക്കെ അൽപദിവസത്തിനുള്ളിൽ മാറാം. എന്നാൽ ചുമയോടൊപ്പം ധാരാളം കഫം, കഫത്തിനു മഞ്ഞ അല്ലെങ്കിൽ പച്ച നിറം, രക്താംശം, ദുർഗന്ധം, പനി, നെഞ്ചിൽവേദന, ശ്വാസംമുട്ടൽ, ശരീരം മെലിയുക തുടങ്ങിയ അനുബന്ധ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗത്തിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.

 സാധാരണയായി നീണ്ടുനിൽക്കുന്നതോ ശക്തമായതോ ആയ ചുമ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കാറില്ല. എന്നാൽ ഹാർട്ട് ഫേലിയർ എന്ന ഹൃദ്രോഗാവസ്ഥയിൽ ചുമ ഒരു പ്രധാന ലക്ഷണം ആയി കാണാറുണ്ട്. പക്ഷേ, ശക്തവും നീണ്ടുനിൽക്കുന്നതുമായ ചുമ നെഞ്ചിലെ പേശികൾക്കും വാരിയെല്ലുകൾക്കും ശ്വാസകോശത്തിനു തന്നെയും പൊട്ടലുണ്ടാക്കുകയും ശക്തമായ നെഞ്ചുവേദന ഉണ്ടാക്കുകയും ചെയ്യാം.

ചുമയോടൊപ്പമുള്ള ചില ലക്ഷണങ്ങൾ ഡോക്ടറെ അടിയന്തരമായി കാണണം എന്നുള്ളതിന്റെ അപായസൂചനകളാണ്. ചുമയോടൊപ്പമുള്ള താൽക്കാലിക ബോധക്കേട് (Cough syncope), ചുമയോടൊപ്പം കഫത്തിൽ രക്തം കാണുന്ന അവസ്ഥ (Haemoptysis), ചുമയോടൊപ്പം വിലക്കം പോലെ ഉള്ള നെഞ്ചുവേദനയും പെട്ടെന്നുള്ള ശ്വാസതടസ്സവും അനുഭവപ്പെടുന്ന സ്പൊന്റെനിയെസ് നയൂമോതോറക്സ് (Spontaneos Pneumothorax), ചുമയെത്തുടർന്നു കണ്ണിന്റെ വെള്ളയിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടി ഉണ്ടാകുന്ന സബ് കൻജെൻറ്റിവൽ ഹെമറേജ് (Subconjunctiveal haemorrhage) എന്നിവ പ്രധാന അപായ സൂചനകളാണ്. കൂടാതെ ചുമയെ തുടർന്നുള്ള ഛർദി, ഉറക്കമില്ലായ്മ, നിയന്ത്രണം ഇല്ലാത്ത മൂത്രം പോക്ക് (Cough induced urine incontinence), നിയന്ത്രണം ഇല്ലാത്ത മലം പോക്ക് (Cough induced faecal incontinence) സ്ത്രീകളിൽ ഗർഭപാത്രം ഇറങ്ങിവരുന്ന അവസ്ഥ (Cough induced uterine prolapse) എന്നിവയെല്ലാം അപായസൂചനകളാണ്.

Tags:
  • Manorama Arogyam