Thursday 03 November 2022 11:06 AM IST : By സ്വന്തം ലേഖകൻ

പഴങ്ങൾ കഴിച്ചശേഷം മരുന്നു കഴിക്കാമോ?വെള്ളത്തിനു പകരം കാപ്പി കൊണ്ട് മരുന്നു കഴിക്കാമോ? സംശയങ്ങൾക്ക് ഉത്തരം...

foodmed4324

1. എന്തുകൊണ്ട് ചില മരുന്നുകൾ ഭക്ഷണത്തിനു മുൻപും ചിലത് ഭക്ഷണത്തിനു ശേഷവും കഴിക്കുന്നു?

മരുന്നുകൾ ആഹാരത്തിനു മുൻപ് കഴിച്ചാൽ വേഗത്തിൽ ആഗിരണം നടക്കും. വേഗത്തിൽ ഉദ്ദേശിച്ച ഗുണം കിട്ടും. എന്നാൽ ചില മരുന്നുകൾ വെറും വയറ്റിൽ കഴിച്ചാൽ വയർ എരിച്ചിൽ, പുളിച്ചുതികട്ടൽ, ഒാക്കാനം പോലുള്ള പലതരം ദൂഷ്യഫലങ്ങൾ ഉണ്ടാകും. ഇത്തരം മരുന്നുകളാണ് ആഹാരത്തോടൊപ്പമോ ആഹാരത്തിനുശേഷമോ കഴിക്കുവാൻ പറയുന്നത്. വേദനാസംഹാരികൾ ഇതിന് ഉദാഹരണമാണ്. മറ്റു ചില മരുന്നുകൾ ആഹാരത്തോെടാപ്പം ചേരുമ്പോഴാണ് കൂടുതൽ ആഗിരണം ചെയ്യപ്പെടുന്നത്. ഉദാ: വൈറ്റമിൻ എയുെട കുറവിന് ഉപയോഗിക്കുന്ന ക്യാപ്സ്യൂളുകൾ.

2. ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണം കഴിഞ്ഞാലുടൻ കഴിക്കാനുള്ള മരുന്നുകൾ ഉണ്ടോ?

ഉണ്ട്. പ്രമേഹത്തിനുള്ള മരുന്നുകൾ തന്നെ ഉദാഹരണം. ബ്ലഡ് ഷുഗർ വേഗത്തിൽ കുറയ്ക്കുന്ന പ്രമേഹമരുന്നുകൾ ആഹാരത്തോടൊപ്പമോ ആഹാരം കഴിഞ്ഞാൽ ഉട ൻ തന്നെയോ കഴിക്കണം. ഇത്തരം മരുന്ന് വെറുംവയറ്റിൽ കഴിക്കുകയും ആഹാരം ഉടനെ കഴിക്കാതിരിക്കുകയും ചെയ്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവു സാധാരണ വേണ്ടതിലും കുറഞ്ഞ് െെഹപ്പോെെഗ്ലസീമിയ പോലുള്ള അപകടങ്ങൾ ഉണ്ടാകാം.

3. വെള്ളത്തിനൊപ്പം മാത്രമേ മരുന്ന് കഴിക്കാവൂ എന്നുണ്ടോ?

തണുത്ത വെള്ളം കുടിക്കാമോ? മരുന്ന് ലയിക്കാനും ആഗിരണം ചെയ്യാനും വെള്ളം അത്യാവശ്യമാണ്. ഗുളികകൾ, ക്യാപ്സ്യൂളുകൾ തുടങ്ങി ഖരരൂപത്തിലുള്ള മരുന്നുകൾ കഴിക്കുമ്പോൾ വെള്ളം ക ണിശമായും കുടിക്കണം. ദ്രാവകരൂപത്തിലുള്ള മരുന്നു കഴിക്കുമ്പോഴും കുറച്ചു വെള്ളം കുടിക്കണം. സാധാരണ ഊഷ്മാവിലുള്ള ശുദ്ധജലം (luke warm water) ആണ് നല്ലത്. ഏറെ ചൂടുള്ളതും കൂടുതൽ തണുപ്പുള്ളതുമായ വെള്ളം ഉപയോഗിക്കുന്നത് മരുന്നിന്റെ ഗുണം കുറയ്ക്കും. ജലദോഷം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങൾ ഉള്ളപക്ഷം കുറച്ചുകൂടി ചൂട് ആകാം. പാരസെറ്റമോൾ പോലുള്ള ചില മരുന്നുകൾക്കും ചൂടുവെള്ളം ആകാം. അര ഗ്ലാസ് മുതൽ ഒരു ഗ്ലാസ് വരെ വെള്ളം മരുന്നിനോടൊപ്പം കഴിക്കാം. ആന്റിബയോട്ടിക് പോലുള്ള മരുന്നുകൾ കഴിക്കുമ്പോൾ ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

4. ജ്യൂസ്, ശീതളപാനീയം, പാൽ തുടങ്ങിയവ മരുന്നു കഴിക്കാനുപയോഗിക്കുന്നതിൽ തെറ്റുണ്ടോ? കുട്ടികൾക്ക് ഇത്തരം പാനീയങ്ങളിൽ മരുന്നു കലക്കി കൊടുക്കാമോ? മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച സുരക്ഷിതമായ മരുന്നാണ് ശുദ്ധജലം. എല്ലാവർക്കും എപ്പോഴും ഉപയോഗിക്കാനും കഴിയും. ജ്യൂസ്, ശീതളപാനീയം, ചായ, കാപ്പി തുടങ്ങിയവയിലെല്ലാം പലതരം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിൽ പലതിനും മരുന്നുമായി പ്രതിപ്രവർത്തിക്കാനുള്ള ശേഷിയുമുണ്ട്. മരുന്നുകഴിക്കാൻ എന്തുകൊണ്ടും സുരക്ഷിതം വെള്ളം തന്നെയാണ്. കുട്ടികൾക്ക് വെള്ളത്തിൽ മധുരം കലർത്തിയോ ആപ്പിൾ, മാമ്പഴം, പേരയ്ക്ക തുടങ്ങിയവയുടെ ജ്യൂസോ കുറ‍ഞ്ഞ അളവിൽ ഉപയോഗിക്കാം.

5. ഭക്ഷണമായി പഴങ്ങൾ കഴിച്ചശേഷം മരുന്നു കഴിക്കുന്നതുകൊണ്ടു ദോഷങ്ങൾ ഉണ്ടോ?

പല പഴങ്ങളിലും െെവറ്റമിനുകൾ, ധാതുക്കൾ, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒാറഞ്ച്, നാരങ്ങ തുട ങ്ങിയവയ്ക്ക് അമ്ലഗുണമാണുള്ളത്. പൊതുവെ പറഞ്ഞാൽ പഴവർഗങ്ങൾ മരുന്നുകളുമായി പ്രതിപ്രവർത്തിക്കാനുള്ള സാധ്യത കൂടുതൽ ആണ്. വാഴപ്പഴം, ഒാറഞ്ച് തുടങ്ങിയവയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത്തരം പഴങ്ങൾ എസി ഇൻഹിബിറ്റേഴ്സ് വിഭാഗത്തിൽപ്പെട്ട ബിപിക്കും ഹൃദ്രോഗ ചികിത്സയ്ക്കും ഉപയോഗിക്കുന്ന മരുന്നുകളുമായി (ഉദാ: കാപ്റ്റോപ്രിൽ, എനലാപ്രിൽ) പ്രതിപ്രവർത്തിക്കുകയും ഹൃദയപ്രവർത്തനത്തിന്റെ താളം തെറ്റിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. കുറഞ്ഞ അ ളവിൽ കഴിച്ചാൽ വലിയ പ്രശ്നമൊന്നും ഉണ്ടാക്കില്ലെങ്കിലും കൂടുതൽ കഴിക്കുന്നപക്ഷം ഒരു മണിക്കൂർ കഴിഞ്ഞേ മരുന്നുകൾ കഴിക്കാവൂ.

ഡോ. കെ.ജി. രവികുമാർ

ചീഫ് & െഹഡ് (റിട്ട.), േഹാസ്പിറ്റൽ
ആൻഡ് ക്ലിനിക്കൽ ഫാർമസി,
മെഡി. േകാളജ് , തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips