Friday 18 October 2024 11:56 AM IST : By Dr M V Pillai

ഇമ്യൂണോതെറപ്പി- പുതിയ പ്രതീക്ഷയോ?

immun324 ഇന്‍സെറ്റില്‍ ഡോ. എം വി പിള്ള

വിേദശരാജ്യങ്ങളിൽ വ്യാപകമായിഅർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇമ്യൂണോതെറപ്പി നമ്മുെട നാട്ടിലും പ്രചാരത്തിലായി കഴിഞ്ഞു. മനുഷ്യശരീരത്തിൽ
രോഗപ്രതിരോധത്തിനുള്ള T ലിംഫോസൈറ്റ് വിഭാഗം കോശങ്ങളെ ശക്തിപ്പെടുത്തി അവ മുഖേന അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ഈ ചികിത്സാ രീതിക്കു പാർശ്വഫലങ്ങൾ ഉള്ളതിനാൽ ശ്രദ്ധാപൂർവം കൈകാര്യം െചയ്യേണ്ടതുണ്ട്

വിഖ്യാത അർബുദരോഗ ചികിത്സകനും അമേരിക്കയിലെ തോമസ് ജെഫെഴ്സൺ യൂണിവേഴ്സിറ്റിയിലെ ഒാങ്കോളജി പ്രഫസറുമായ ഡോ. എം.വി. പിള്ള
ഇമ്യൂണോതെറപ്പിയെ വിലയിരുത്തുന്നു

Q ഇന്നത്തെ കാലത്ത് അർബുദ ചികിത്സയിൽ ഇമ്യൂണോതെറപ്പി ചികിത്സയുെട പ്രസക്തി എന്താണ് ? ഏതെല്ലാം കാൻസറുകൾക്ക് ഇമ്യൂണോ തെറപ്പി ഫലപ്രദമായി ഉപയോഗിക്കാം ?

Aപ്രതിവർഷം വർധിച്ചുവരുന്ന പ്രസക്തിയുമായി ഇമ്യൂണോതെറപ്പി ഇന്നിപ്പോൾ 285 ബില്യൺ ഡോളറിന്റെ വിപണി പിടിച്ചടക്കിയിരിക്കുന്നു. എഴുപത്തിയഞ്ചോളം ഇ മ്യുണോതെറപ്പി മരുന്നുകൾ ഇപ്പോൾ ലോകത്തു നിലവിലുണ്ട്. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറപ്പി തുടങ്ങിയ കാൻസർ ചികിത്സകൾ കാൻസർ കോശങ്ങളെ നേരിട്ടു നശിപ്പിക്കുന്നവയാണ്. ഇമ്യൂണോതെറപ്പി കാൻസർ കോശങ്ങളെ നേരിടാൻ പ്രതിരോധവ്യവസ്ഥയെ സജ്ജമാക്കുകയാണു െചയ്യുന്നത്.

ഒട്ടുമിക്ക കാൻസറുകളിലും ഇമ്യൂണോതെറപ്പി ഇന്ന് ഉപയോഗിച്ചു വരുന്നു. എന്നിരുന്നാലും രക്തജന്യ അർബുദങ്ങളിൽ (ലൂക്കിമിയ, ലിംഫോമ, മൈലോമ) എന്നിവയിൽ ഈ ചികിത്സാരീതി വളരെയധികം ഫലപ്രദമാണെന്നു കണ്ടുവരുന്നു. കേരളത്തിൽ, പടർന്നു കഴിഞ്ഞ ഗർഭാശയ അർബുദം, സ്തനാർബുദം, ശ്വാസകോശ അർബുദം, തലയിലെയും

കഴുത്തിലെയും അർബുദങ്ങൾ (ഹെഡ് ആൻഡ് നെക്ക് കാ ൻസർ) എന്നിവയിലെല്ലാം ഇമ്യൂണോതെറപ്പി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

Q ഇമ്യൂൺ ചെക്ക് പോയിന്റ് ഇൻഹിബിറ്റേഴസ് (Immune Check Point Inhibitors) എന്ന പേരിൽ അറിയപ്പെടുന്ന ഇമ്യൂണോതെറപ്പി എന്താണ്?

A ജീവനു ഭീഷണിയായി ആക്രമിക്കുന്ന ഏത് അന്യവ സ്തുവിനെ കൈകാര്യം ചെയ്യാനും സദാ സന്നദ്ധമായി നിലനിൽക്കുന്ന ഒരു സംവിധാനം ആണു നമ്മുെട പ്രതിരോധ സംവിധാനം. ആരോഗ്യമുള്ള ശരീരത്തിൽ ജാഗരൂകമായി നിലകൊള്ളുന്ന പ്രതിരോധ സംവിധാനത്തെ തകർക്കുകയാണു ചില അർബുദങ്ങളുെട ഗൂ‍ഢതന്ത്രം. നക്സലൈറ്റുകൾ ഒരു കാലത്തു പൊലീസ് സ്േറ്റഷൻ ആക്രമിച്ചിരുന്നപോലെ. ഈ ലക്ഷ്യത്തിനായി അർബുദ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രോട്ടീൻ ചെക്ക് പോയിന്റ് പ്രോട്ടീൻ (Che ck Point Protein) എന്നറിയപ്പെടുന്നു. T ലിംഫോസൈറ്റുകളെ (T Lymphocyte) ആക്രമിച്ചു രോഗപ്രതിരോധശേഷി നശിപ്പിക്കുകയാണ് ഈ പ്രോട്ടീൻ ചെയ്യുന്നത്. ഇമ്യൂൺ ചെക്ക് പോയിന്റ് ഇൻഹിബിറ്റേഴ്സ് എന്ന ഔഷധങ്ങൾ അർബുദ കോശങ്ങൾ കരുതിക്കൂട്ടി നിയോഗിക്കുന്ന ഈ ഭീകര പ്രവർത്തകരെ ഉറവിടത്തിൽ തന്നെ നശിപ്പിക്കും. ടി സെല്ലുകളെ സ്വതന്ത്രരാക്കും. വീര്യം തിരിച്ചു നൽകും.

Q കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ ചികിത്സ താങ്ങാനാകുമോ?

A തീർച്ചയായും താങ്ങാൻ പറ്റുന്നില്ല. കാരണം ഒരു ഇമ്യൂണോ തെറപ്പി ഔഷധത്തിന്റെ ഒരു ഡോസിനു തന്നെ ഒന്നര മുതൽ രണ്ടു ലക്ഷം വരെ ചെലവു വരുന്നു. പല രോഗങ്ങൾക്കും 6 മുതൽ 12 വരെ ഡോസുകൾ വേണ്ടിവരുന്നു. പുതുതായി രംഗത്തെത്തിയ ഇമ്യൂണോതെറപ്പി ഔഷധങ്ങ ൾ ഒന്നിലധികം ഇനങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ഫലപ്രദമാകുന്നതായി കാണുന്നു. ഇതു കാരണം ചെലവു വർധിക്കുമെന്നു തീർച്ച. മാരകരോഗങ്ങൾക്കു മാത്രമായി ഹെൽത് ഇൻഷുറൻസ് ഏർപ്പെടുത്തുകയായിരിക്കും ഈ സാമ്പത്തിക പ്രശ്നത്തിനു പരിഹാര മാർഗം.

Q മറ്റു രാജ്യങ്ങളിൽ ഈ ചികിത്സാ രീതി എത്രത്തോളം ഉപയോഗിക്കപ്പെടുന്നുണ്ട്്? വിജയശതമാനം?

Aവർധിച്ചു വരുന്ന തോതിൽ സമ്പന്ന രാജ്യങ്ങളിൽ ഇ മ്യൂണോതെറപ്പി ഉപയോഗിച്ചു വിജയിക്കുന്നതിൽ നിന്നാണ് അർബുദ ചികിത്സയിലെ വിജയഗാഥകൾ രചിക്കപ്പെടുന്നത്. വിജയശതമാനം ഏതു കാൻസറെന്നും, എത്ര മരുന്നുകൾ എത്രകാലം ഉപയോഗിച്ചു എന്നും ഉള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

Q ഇമ്യൂണോതെറപ്പിയുെട ദോഷഫലങ്ങൾ എന്തെല്ലാമാണ്? ചികിത്സ ഫലിക്കാൻ പ്രായം, രോഗഘട്ടം എന്നിവ നിർണായകമാണോ?

A മുപ്പത്തിയെട്ടോളം ഇമ്യൂണോതെറപ്പി മരുന്നുകൾ ചികിത്സാ മേഖലയിലേക്കു നീങ്ങിയിട്ടുണ്ട്. അത്രയധികം മരുന്നുകൾ ക്ലിനിക്കൽ പരീക്ഷണങ്ങളുെട അന്തിമഘട്ടത്തിലുമാണ്. വ്യത്യസ്ത മരുന്നുകളുെട ദോഷഫലങ്ങൾ വ്യത്യസ്തമായതിനാൽ എല്ലാം ഇവിടെ വിവരിക്കാൻ കഴിയുകയില്ല. എങ്കിലും സൈറ്റോകൈൻ റിലീസ് സിൻഡ്രം (Cytokine Release SyndromeÐCRS) ഗൗരവമുള്ള രൂക്ഷഫലമായി വന്നുചേരാം. ശാക്തീകരിച്ച് T ലിംഫോസൈറ്റുകൾ കാൻസർ കോശങ്ങൾ കൂടാതെ കണ്ണിൽ കണ്ടതിനെയെല്ലാം തകരാറിലാക്കുന്നതാണ് CRS. ഭാഗ്യവശാൽ ഇതു മിക്കപ്പോഴും താൽക്കാലികമായിരിക്കും. കൂടാതെ TOCILIZUMAB എന്ന മറ്റൊരു മോണോക്ലോണൽ ആന്റിബോഡി കൊണ്ടു ചികിത്സിച്ചു തടയുകയോ നാശം നിയന്ത്രിക്കുകയോ െചയ്യാം.

പ്രായം അത്ര പ്രധാനമല്ല. എങ്കിലും മറ്റു അവശതകൾ ഉള്ള വയോജനങ്ങൾ ഇവയോടു രൂക്ഷമായി പ്രതികരിച്ചുവെന്നു വരാം.

Q ഇമ്യൂണോതെറപ്പിയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ എന്തൊക്കെയാണ്?

A കീമോതെറപ്പിയുമായി യോജിപ്പിച്ചു സൃഷ്ടിക്കുന്ന ആന്റിബോഡി ഡ്രഗ് കോൺജുഗേറ്റ്സ് (Antibody Drug ConjugatesÐADC), പുതിയതരം മോണോക്ലോണൽ, ബൈക്ലോണൽ ആന്റിബോഡി (Monoclonal, Biclonal AntibodyÐ ഒരുതരം ടാർഗറ്റഡ് തെറപ്പി മരുന്നുകൾ) തുടങ്ങിയവയൊക്കെ ഈ രംഗത്തെ നവാഗതരാണ്. രക്തത്തെ ബാധിക്കുന്ന പലയിനം കാൻസറുകളും (ലുക്കീമിയ, ലിംഫോമ, മൈലോമ) ഇവയുടെ വരവോടെ ചികിത്സിച്ചു നിയന്ത്രിക്കാമെന്നും ചിലപ്പോൾ പൂർണമായും ഭേദപ്പെടുത്താമെന്നുമുള്ള നിലയിലെത്തിയിട്ടുണ്ട്.

ഏറ്റവും പ്രതീക്ഷ നൽകുന്ന മേഖല CAR-T ചികിത്സയുടേതാണ് (Chimeric Antigen Receptor Ð T Lymp hocyte). രോഗിയുടെ ശരീരത്തിലെ പ്രതിരോധത്തിന്റെ മുൻനിര പോരാളികളായ T ലിംഫോസൈറ്റുകളെ യന്ത്രസഹായത്തോടെ വേർതിരിച്ചെടുത്ത് അവയിൽ റിസപ്റ്റർ ഘടിപ്പിച്ചു ശരീരത്തിലേക്കു മടക്കി അയയ്ക്കുന്നു. ഈ റിസപ്റ്ററുകൾ അർബുദ കോശ ങ്ങളുെട പ്രതലത്തിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന പ്രോട്ടീനുകളെ ഒപ്പി എടുക്കുന്നു. രോഗം നിയന്ത്രണാധീനമാകുകയും പലപ്പോഴും പൂർണമായും ഭേദപ്പെടുകയും ചെയ്യുന്നു. ലുക്കീമിയ, ലിംഫോമ, മൈലോമ രോഗങ്ങളുടെ ചികിത്സയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന CAR-T ചികിത്സ സ്തനാർബുദം, അണ്ഡാ

ശയ അർബുദം, ബ്രെയിൻ ട്യൂമർ തുടങ്ങി മറ്റു കാൻസറുകളുടെ ചികിത്സയിലും ആശാവഹമായ നേട്ടങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്.

കീമോതെറപ്പി അപ്രസക്തമാകുമോ? എ ഐയുെട സ്വാധീനം എങ്ങനെ?

Aഇപ്പോൾ അല്ല. പക്ഷേ അതിനുള്ള സാധ്യതകൾ കൂടുതൽ തെളിഞ്ഞു വരുന്നു. പ്രത്യേകിച്ചും ഹെഡ് ആൻഡ് നെക്ക് കാൻസർ, മെലനോമ, റെക്ടൽ കാൻസർ എന്നീ മേഖലകളിൽ പ്രതീക്ഷ ഉണർത്തുന്നു. ലിംഫോമ, മൈലോമ ചികിത്സയിൽ ചില നല്ല സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഏതു രോഗികളിലാണ് ഇമ്യൂണോതെറപ്പി ഫലിക്കാൻ സാ

ധ്യതയുള്ളതെന്നും, ആരിലാണു രൂക്ഷഫലങ്ങൾ കൂടുതൽ വരാനുള്ള സാധ്യതയെന്ന് എഐ സൂചിപ്പിക്കുന്നുണ്ട്.

ഇമ്യൂണോതെറപ്പി കൂടുതൽ ഫലപ്രദമാകാൻ ഡയറ്റ് നിയന്ത്രിക്കണമോ?

A വളരെ രസകരമായ ഒരു മേഖലയാണിത്. തുട രെ തുടരെയുള്ള ഇമ്യൂണോതെറപ്പിയുടെ ഫ

ലം കുറഞ്ഞുവരുകയോ, പാർശ്വഫലങ്ങൾ നിയന്ത്രണാതീതമാകുകയോ ചെയ്യുന്നതിന് ഒരു കാരണം രോഗിയുടെ വൻകുടലിൽ സ്ഥിര താമസമാക്കിയിട്ടുള്ള ചില ബാക്ടീരിയകൾ ആണെന്നു കണ്ടെത്തിയിട്ടുണ്ട്. (Gut Microbiome). ഇവയെ മാറ്റി നിരുപദ്രവികളായ ബാക്ടീരിയങ്ങളെ കുടിയിരുത്തിയാൽ ഇമ്യൂണോതെറപ്പി വീണ്ടും ഫലപ്രദമാക്കാമെന്നും പാർശ്വഫലങ്ങൾ കുറയ്ക്കാമെന്നും ചൈനീസ് ശാസ്ത്രജ്ഞർ തെളിയിച്ചിരിക്കുന്നു. മലം മാറ്റിവയ്‌ക്ക ൽ (FECAL Transplant) ആണ് അവർ നിർദേശിക്കുന്ന മാർഗം!! ഇന്ത്യൻ സാഹചര്യത്തിൽ ആയുർവേദത്തിലെ പഥ്യം പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.

Tags:
  • Manorama Arogyam