പ്രതിവർഷം വർധിച്ചുവരുന്ന പ്രസക്തിയുമായി ഇമ്യൂണോതെറപ്പി ഇന്നിപ്പോൾ 285 ബില്യൺ ഡോളറിന്റെ വിപണി പിടിച്ചടക്കിയിരിക്കുന്നു. എഴുപത്തിയഞ്ചോളം ഇമ്യുണോതെറപ്പി മരുന്നുകൾ ഇപ്പോൾ ലോകത്തു നിലവിലുണ്ട്. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോ തെറപ്പി തുടങ്ങിയ കാൻസർ ചികിത്സകൾ കാൻസർ കോശങ്ങളെ നേരിട്ടു നശിപ്പിക്കുന്നവയാണ്. ഇമ്യൂണോതെറപ്പി കാൻസർ കോശങ്ങളെ നേരിടാൻ പ്രതിരോധവ്യവസ്ഥയെ സജ്ജമാക്കുകയാണു െചയ്യുന്നത്.
ഒട്ടുമിക്ക കാൻസറുകളിലും ഇമ്യൂണോതെറപ്പി ഇന്ന് ഉപയോഗിച്ചു വരുന്നു. എന്നിരുന്നാലും രക്തജന്യ അർബുദങ്ങളിൽ (ലൂക്കിമിയ, ലിംഫോമ, മൈലോമ) എന്നിവയിൽ ഈ ചികിത്സാരീതി വളരെയധികം ഫലപ്രദമാണെന്നു കണ്ടുവരുന്നു. കേരളത്തിൽ, പടർന്നു കഴിഞ്ഞ ഗർഭാശയ അർബുദം, സ്തനാർബുദം, ശ്വാസകോശ അർബുദം, തലയിലെയും കഴുത്തിലെയും അർബുദങ്ങൾ (ഹെഡ് ആൻഡ് നെക്ക് കാൻസർ) എന്നിവയിലെല്ലാം ഇമ്യൂണോതെറപ്പി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. മനുഷ്യശരീരത്തിൽ രോഗപ്രതിരോധത്തിനുള്ള T ലിംഫോസൈറ്റ് വിഭാഗം കോശങ്ങളെ ശക്തിപ്പെടുത്തി അവ മുഖേന അർബുദ കോശങ്ങളെ നശിപ്പിക്കുന്ന ഈ ചികിത്സാ രീതിക്കു പാർശ്വഫലങ്ങൾ ഉള്ളതിനാൽ ശ്രദ്ധാപൂർവം കൈകാര്യം െചയ്യേണ്ടതുണ്ട്.
മനോരമ ആരോഗ്യം സെപ്റ്റംബര്‍ ലക്കത്തില്‍ വിഖ്യാത അർബുദരോഗ ചികിത്സകനും അമേരിക്കയിലെ തോമസ് ജെഫെഴ്സൺ യൂണിവേഴ്സിറ്റിയിലെ ഒാങ്കോളജി പ്രഫസറുമായ ഡോ. എം.വി. പിള്ള ഇമ്യൂണോതെറപ്പിയെ വിലയിരുത്തുന്നു.
വിശദവായനയ്ക്ക് മനോരമ ആരോഗ്യം സെപ്റ്റംബര്‍ ലക്കം കാണുക