Saturday 27 August 2022 02:39 PM IST : By സ്വന്തം ലേഖകൻ

തക്കാളിനീരിൽ പാൽ ചേർത്തു പുരട്ടിയാൽ ചർമം മൃദുവാകും; മുഖക്കുരുവും കറുത്തപാടുകളും മാറാൻ 8 പൊടിക്കൈകൾ

tomato-milk-packk

മുഖക്കുരുവും കറുത്തപാടുകളും കരുവാളിപ്പും ബ്ലാക് ഹെഡ്‌സ് തുടങ്ങി സൗന്ദര്യത്തെ കെടുത്തുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വീട്ടിലുണ്ട്. ഞൊടിയിടയിൽ വീട്ടിൽ തയാറാക്കാവുന്ന എട്ടു കിടിലൻ ഫെയ്‌സ്മാസ്‌ക്കുകൾ ഇതാ..  

1. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു അരമണിക്കൂർ പുരട്ടുക. 

2. മുഖക്കുരുവിന്റെ പാടുകൾ മാറുന്നതിന് ഒരു ടീസ്പൂൺ കറുവാപ്പട്ടയിൽ 2 ടീസ്പൂൺ തേൻ ചേർത്തു പുരട്ടുക. 

3. മുഖം ക്ലീനപ്പ് ചെയ്യുന്നതിനായി 2 ടീസ്പൂൺ ഓട്ട്സ്മീലിൽ ഒരു ടീസ്പൂൺ തൈര് ചേർത്തു പുരട്ടുക. 

4. വാർധക്യത്തിൽ ഉണ്ടാകുന്ന ചുളിവുകൾ തടയുന്നതിനായി മുട്ടയുടെ വെള്ളയിൽ 2 ടീസ്പൂൺ ആലോവേര ജെൽ ചേർത്തു പുരട്ടുക. 

5. ചർമ്മം തൂങ്ങുന്നത് തടയുന്നതിനായി 2 ടീസ്പൂൺ തേനിൽ 2 ടീസ്പൂൺ കാപ്പിപ്പൊടി ചേർത്തു പുരട്ടുക. 

6. തിളങ്ങുന്ന ചർമ്മത്തിന് 2 ടീസ്പൂൺ നാരങ്ങാനീരിൽ 2 ടീസ്പൂൺ തൈര് ചേർത്ത് പുരട്ടുക. 

7. ചർമ്മം മൃദുവാകാൻ ഒരു തക്കാളിനീരിൽ 2 ടീസ്പൂൺ പാൽ ചേർത്തു പുരട്ടുക.

8. ബ്ലാക് ഹെഡ്‌സ് മാറാൻ ഒരു മുട്ടയുടെ വെള്ളയിൽ 2 ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് പുരട്ടുക. 

Tags:
  • Glam Up
  • Beauty Tips