Thursday 30 September 2021 03:41 PM IST : By സ്വന്തം ലേഖകൻ

പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി സെവൻ ഡേ ഡയറ്റ്; ആരോഗ്യകരമായ ഭക്ഷണക്രമം ഇതാ..

669480-fat-loss-thinkstock

പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി സെവൻ ഡേ ഡയറ്റ്. വെറും ഒരാഴ്ച കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണരീതിയാണ് സെവൻ ഡേ ഡയറ്റ് പ്ലാൻ. ഉദരാരോഗ്യം മെച്ചപ്പെടുത്തി മലബന്ധം അകറ്റാൻ ഈ ഡയറ്റ് സഹായിക്കും. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് ശക്തി നൽകുന്നു.∙ ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു. ഡയറ്റ് എടുക്കുമ്പോൾ വെള്ളം ധാരാളമായി കുടിക്കുക. ഒപ്പം ചെറിയ വ്യായാമവും ചെയ്യാം. ദിവസവും എട്ടു മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം.

ഡയറ്റ് ഭക്ഷണക്രമം ഇതാ... 

1. അതിരാവിലെ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ നാരങ്ങ ചേർത്ത വെള്ളം.

2. പ്രഭാതഭക്ഷണമായി ഇഡലി, ദോശ, പച്ചക്കറി ചേർത്ത പറാത്തയും തൈരും, ബ്രഡ് ഇവയിലേതെങ്കിലും കഴിക്കാം.

3. ഇടനേരത്തെ ലഘുഭക്ഷണമായി ഒരു ബൗൾ നിറയെ പഴങ്ങൾ, ഫ്രൂട്ട് ജ്യൂസ്, ഒരു ബൗൾ വേവിച്ച പച്ചക്കറികൾ ഇവ കഴിക്കാം.

4. ഉച്ചഭക്ഷണമായി ചപ്പാത്തിയും പരിപ്പു കറിയും ഒപ്പം വെജിറ്റബിൾ റൈത്തയും.

5. വൈകുന്നേരം പച്ചക്കറി സൂപ്പ്, പയർ വർഗങ്ങൾ, പച്ചനിറത്തിലുള്ള ഇലക്കറികൾ.

6. അത്താഴത്തിന് പഴങ്ങൾ, നട്സ്, പാൽ, ശർക്കര.

Tags:
  • Health Tips
  • Glam Up