Monday 20 June 2022 12:55 PM IST : By സ്വന്തം ലേഖകൻ

വെളിച്ചെണ്ണ ഉപയോഗിച്ചുള്ള മസാജ് ആണ് പ്രധാനം; പ്രസവശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ മായ്‌ക്കാൻ ചില എളുപ്പവഴികൾ

stretch-markss44566

ചർമത്തിൽ സ്ട്രച്ച് മാർക്ക് വരുന്നതിൽ അസ്വസ്ഥതപ്പെടുന്നവർ കുറവല്ല. മൂന്നു കാരണങ്ങൾ മൂലമാണ് സ്ട്രച്ച്മാർക്ക് ഉണ്ടാകുന്നത്. പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ, ഗര്‍ഭകാലത്ത് ചർമത്തിന് ഉണ്ടാകുന്ന വലിച്ചിൽ, വണ്ണം പെട്ടെന്ന് കുറയുക. പ്രസവശേഷം ചാടിയ വയർ കുറയ്ക്കാമെങ്കിലും തൊലിപ്പുറത്തുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കാൻ ബുദ്ധിമുട്ടാണ്. എന്നാലിപ്പോൾ സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാനും മരുന്നുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ചുള്ള മസാജ് ആണ് പ്രധാനം. വീട്ടില്‍ തന്നെ ചെയ്യാവുന്ന അഞ്ചു എളുപ്പമാർഗ്ഗങ്ങൾ ഇതാ... 

വെളിച്ചെണ്ണ: സ്‌ട്രെച്ച് മാര്‍ക്കുളള ഭാഗത്ത് ഒരല്‍പ്പം വെളിച്ചെണ്ണ പുരട്ടുക. അരമണിക്കൂറോളം നന്നായി മസാജ് ചെയ്തു പിടിപ്പിക്കുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലെ പാടുകള്‍ മായ്ക്കാൻ സഹായിക്കും.

വെളിച്ചെണ്ണയും ആവണക്ക് എണ്ണയും: വെളിച്ചെണ്ണയും ആവണക്ക് എണ്ണയും സമാസമം ചേര്‍ക്കുക. പാടുളള ഭാഗത്ത് നന്നായി പുരട്ടി മസാജ് ചെയ്യുക. ആറു മാസത്തോളം ദിവസവും ചെയ്യുക.

വെളിച്ചെണ്ണയും ഒലിവ് എണ്ണയും: വെളിച്ചെണ്ണയും ഒലിവ് എണ്ണയും എന്നിവ സമാസമം യോജിപ്പിക്കുക. പാടുളള ഭാഗത്ത് പുരട്ടി മസാജ് ചെയ്യുക. എണ്ണ ഉണങ്ങിയശേഷം ചൂടുവെള്ളത്തിൽ കുളിക്കാം.

വെളിച്ചെണ്ണയും മഞ്ഞളും: രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍, കുറച്ച് നാരങ്ങനീര് എന്നിവ ചേര്‍ക്കുക. പാടുളള ഭാഗത്ത് പുരട്ടി ഉണങ്ങാൻ വയ്ക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

വെളിച്ചെണ്ണയും പഞ്ചസാരയും ഉപ്പും: പകുതി കപ്പ് വെളിച്ചെണ്ണയില്‍ ഒരു കപ്പ് ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. അഞ്ച് മിനിറ്റ് ഇത് ശരീരത്തില്‍ പുരട്ടി മസാജ് ചെയ്യുക. പിന്നീട് പത്തു മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.

തുടക്കത്തിലേ ശ്രദ്ധിച്ചാൽ സ്ട്രച്ച് മാർക്ക് മായും, ചില കരുതലുകളിതാ

∙ പാൽപ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യുക. വിരലുകൾ ചർമത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്നു മാസക്കാലം ചെയ്യണം.

∙ സിങ്ക് അടങ്ങിയ ആഹാരം കഴിക്കുക. മാതളനാരങ്ങ, മത്തങ്ങ, തണ്ണിമത്തൻ, ഇലക്കറികൾ ഇവയിലെല്ലാം സിങ്ക് അടങ്ങിയിട്ടുണ്ട്.

∙ കറ്റാർ വാഴനീര് അല്ലെങ്കിൽ കോഡ് ലിവർ ഓയിൽ ചർമത്തിൽ പുരട്ടുന്നത് നല്ലതാണ്.

∙ മിൽക്ക് ക്രീം അടങ്ങിയ സോപ്പ് ഉപയോഗിക്കുക.

∙ ധാരാളം ശുദ്ധജലം കുടിക്കുക.  

Tags:
  • Glam Up
  • Beauty Tips