Saturday 21 May 2022 05:25 PM IST : By സ്വന്തം ലേഖകൻ

സൈറൺ കേൾക്കുന്നതേ ആളുകൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിർത്തിവച്ച് പ്രാണനും കൊണ്ടോടും: യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുക്രെയ്നിൽ നിന്നുള്ള അനുഭവം പങ്കുവച്ച് ഡോ. സന്തോഷ്‌കുമാർ.....

e2343rr

യുദ്ധമേഖലകളിലും ദുരന്തബാധിത പ്രദേശങ്ങളിലും ആതുരപരിചരണവുമായി സധൈര്യം കടന്നുചെല്ലുന്ന ഡോ. സന്തോഷ്‌കുമാർ എസ്. എസ്. തന്റെ ‘ഡോക്ടേഴ്സ് ഡയറി’ എന്ന പംക്തിയിൽ ഇത്തവണ യുക്രെയ്നിലെ യുദ്ധമേഖലയിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങളും അനുഭവങ്ങളുമാണ് പങ്കുവയ്ക്കുന്നത്.

യുക്രെയ്നിന്റെ തെക്കു കിഴക്ക് സ്ഥലങ്ങളിലാണ് റഷ്യൻ ആക്രമണം അ തിശക്തമായുള്ളത്. പടിഞ്ഞാറൻ ഭാഗത്ത് ഷെല്ലാക്രമണങ്ങളൊക്കെ താരതമ്യേന കുറവാണ്. എങ്കിലും ദിവസവും 10Ð15 റഷ്യൻ റോക്കറ്റുകൾ ലിവിവിലേക്കെത്താറുണ്ട് . റോക്കറ്റുകളുടെ വരവറിയിച്ച് അപായ സൈറണുകൾ മുഴക്കാൻ സംവിധാനമുണ്ട്. അതുകേട്ട ഉടൻ ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിർത്തിവച്ച് ബങ്കറുകളിലും അണ്ടർഗ്രൗണ്ടിലുള്ള കാർ പാർക്കിങ് സ്ഥലങ്ങളിലുമായി ആളുകൾ പ്രാണനും കയ്യിലെടുത്ത് ഒാടിയൊളിക്കും.

റോക്കറ്റുകളെ നിർവീര്യമാക്കാനുള്ള സംഗതികളെല്ലാം കഴിയുമ്പോൾ ഒളിയിടങ്ങളിൽ നിന്നു തിരികെ പുറത്തെത്തും. വീണ്ടും അടുത്ത സൈറൺ മുഴങ്ങുന്നതുവരെ സമാധാനമായി ജോലി തുടരും. ഇതു ദിവസവും 10Ð15 തവണ തുടരും. ഒളിച്ചിരിക്കൽ മൂലം റോക്കറ്റാക്രമണത്തെ തുടർന്നു ജീവാപായം സംഭവിക്കാറില്ല. എങ്കിലും ദിവസം 10–15 തവണ ചെയ്യുന്ന ജോലി പാതിവഴിക്കിട്ട് പ്രാണൻ ഭയന്ന് ഒാടേണ്ടിവരുന്നതു വല്ലാത്തൊരവസ്ഥ തന്നെ.

ലിവിവിലെ ബങ്കറുകളൊക്കെ ആക്രമണത്തിൽ നിന്നു രക്ഷനേടാൻ പുതുതായി നിർമിച്ചവയാണ്. കാർ പാർക്കിങ് സ്ഥലങ്ങൾ മിക്കതും നേരത്തെ തന്നെ ഭൂമിക്കടിയിൽ ആയിരുന്നത് ഇപ്പോൾ സൗകര്യമായിരിക്കുന്നു.

ലിവിവിലേക്കാൾ സങ്കീർണവും അപകടകരവുമാണ് കിഴക്കൻ യുക്രെയ്നിൽ നിന്നുള്ള കാഴ്ചകളെന്ന് ഡോ. സന്തോഷ് പറയുന്നു. വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം 2022 ജൂൺ ലക്കം കാണുക. 

Tags:
  • Manorama Arogyam
  • Health Tips