Wednesday 25 May 2022 04:45 PM IST : By സ്വന്തം ലേഖകൻ

പനിക്കൊപ്പം വയറുവേദനയും ഛർദിയും കുട്ടികളിലെ മൂത്രത്തിൽ പഴുപ്പിന്റെ ലക്ഷണമാകാം: പരിശോധനകളും ചികിത്സയും അറിയാം

urin65765

കുട്ടികൾക്ക് അസഹനീയമായ വേദന നൽകുന്ന അവസ്ഥയാണ് മൂത്രത്തിലെ പഴുപ്പ്. കൃത്യ സമയത്ത് കണ്ടെത്തി ചികിത്സിച്ചെങ്കിൽ ഗുരുതരമായ അവസ്ഥയിലേക്കു ഇതു നയിക്കാം. ∙ പനി, വയറുവേദന, ഛർദി എന്നിവയാണ് മൂത്രത്തിലെ പഴുപ്പിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ പനി ഇടവിട്ട് വരുക മാത്രവുമാകാം. വൃക്കയെ ബാധിക്കുന്ന ഗൗരവമുള്ള രീതിയിലേക്ക് ഇത് മാറാം. നീർക്കെട്ട്, നടുവേദന, ബിപി കൂടുക എന്നിങ്ങനെ ഗുരുതരമായ അണുബാധയിലേക്കും പോകാം.

∙ ജന്മാനാൽ ഉള്ള കാരണങ്ങൾ മുതൽ

കുട്ടികളിൽ മൂത്രത്തിൽ പഴുപ്പ് വരുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ജന്മനാ മൂത്രനാളത്തിൽ ഉണ്ടാകുന്ന തടസ്സമാണ്. ഇതിൽ തന്നെ ഏറ്റവും പ്രധാന കാരണം പോസ്റ്റീരിയർ യൂറിത്രൽ വാൽവ് ആണ്. പിന്നെ ഫിമോസിസ്, അഡ്ഹെറന്റ് ലാബിയ എന്നിങ്ങനെ അനേകം ജന്മനാലുള്ള തടസ്സം കാരണമാകാം. പിന്നെയുള്ള പ്രധാന കാരണം വെസികോ യൂറിത്രൽ റിഫ്ലെക്സ്. അതായത് മൂത്രാശയം ചുരുങ്ങുമ്പോൾ മൂത്രം താഴേക്കു േപാകുന്നതിനു പകരം മുകളിലേക്കു കയറുന്നു. ജന്മനാലും മൂത്രം ഒഴിക്കാതെ ഒരുപാട് നേരം പിടിച്ചു വയ്ക്കുന്നവർക്കും ഇങ്ങനെ റിഫ്ലെക്സ് ഉണ്ടാകാം. ഇതിനെ വോയിഡിങ് ഡിസ്ഫങ്ഷൻ എന്നു പറയും. ഇതും മൂത്രത്തിൽ പഴുപ്പിനു കാരണമാകുന്നു.

∙ പരിശോധന നടത്താം

മൂത്രപരിശോധനയിലൂെട േരാഗം സ്ഥിരീകരിക്കാം. മൂത്രം കൾച്ചർ പരിശോധന െചയ്യാം. കൾച്ചറിൽ അണുക്കൾ 1,00,000 കൂടുതൽ വളർന്നാൽ അണുബാധ ഉറപ്പിക്കാം. ∙ മൂത്രത്തിൽ പഴുപ്പ് വരുന്ന എല്ലാ കുട്ടികൾക്കും അൾട്രാ സൗണ്ട് സ്കാൻ െചയ്യുന്നത് നല്ലതാണ്. അണുബാധ വൃക്കയെ ബാധിച്ചിട്ടുണ്ടോ മൂത്രനാളത്തിൽ എവിെടയെങ്കിലും തടസ്സം ഉണ്ടോ എന്നൊക്കെ അറിയാൻ സ്കാൻ സഹായിക്കും. സ്കാനിങ്ങിൽ അണുബാധയുണ്ടെന്നു തെളിഞ്ഞാൽ േഡാക്ടറുെട നിർദേശപ്രകാരം അണുബാധ മാറിയതിനുശേഷം MCU, DMSA തുടങ്ങിയ പരിശോധനകൾ െചയ്യാം ∙ Micturating Cystourethrogtram (MCU/VCU) : ഡൈ കുത്തിവച്ചിട്ട് മൂത്രം ഒഴിക്കുമ്പോൾ തന്നെ എക്സ്റേ പരിശോധിക്കുക. ഇത് വൃക്കയിലേക്കുള്ള ബാക്ക് റിഫ്ലെക്സ് കണ്ടെത്താൻ സഹായിക്കും. DMSA  സ്കാൻ ആണ് മൂത്രാശയ അണുബാധ കണ്ടെത്താനുള്ള  മറ്റൊരു പ്രധാന പരിശോധന.

 യൂറിനറി ട്രാക്റ്റ് ഇൻഫെക്‌ഷൻ ആണെന്ന് െതളിഞ്ഞാൽ മൂത്രത്തിന്റെ കൾച്ചർ റിപ്പോർട്ട് അനുസരിച്ച് ആന്റിബയോട്ടിക്കുകൾ െകാടുത്ത് അണുബാധ കുറയ്ക്കാം. തുടരെ അണുബാധ വരുന്ന കുട്ടികളിൽ പ്രതിരോധ മരുന്നും ആവശ്യമാണ്. മൂത്രനാളത്തിൽ തടസ്സമോ റിഫ്ലെക്സോ ഉണ്ടെങ്കിൽ ശസ്ത്രക്രിയയും.

ഡോ. സുജ പി.

പീഡിയാട്രിഷൻ , കോട്ടയം