അടിച്ചാൽ തിരിച്ചടിക്കുന്ന 10 വയസ്സുകാരൻ ; എന്തു ചെയ്യണം? വിദഗ്ധ മറുപടി അറിയാം Modern Approaches to Child Discipline
പത്തുവയസ്സുള്ള മകനെ അടിച്ചുനോക്കിയിട്ടും വാശി കൂടുമ്പോൾ, മാതാപിതാക്കൾക്ക് ചിന്താക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് അവർക്ക് തെറ്റായ സന്ദേശം നൽകുകയും ഭാവിയിൽ അക്രമ സ്വഭാവത്തിന് പ്രചോദനമാകുകയും ചെയ്യും. പ്രത്യേകിച്ച് കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികളെ അടിക്കുന്നത് അവരുടെ മാനസികാരോഗ്യത്തിൽ ആഴത്തിലുള്ള വിള്ളലുകൾ സൃഷ്ടിക്കും. അടിക്കാതെ കുട്ടികളെ നേർവഴിക്ക് നടത്താൻ തുറന്ന സംഭാഷണത്തിലൂടെ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും, ഇഷ്ടപ്പെട്ട കാര്യങ്ങളിൽ നിന്ന് താൽക്കാലികമായി വിലക്കുന്ന 'ടൈം ഔട്ട്' പോലുള്ള ശിക്ഷണ രീതികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. രക്ഷാകർതൃ നിയന്ത്രണം നഷ്ടപ്പെടുന്നതായി തോന്നിയാൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നത് നല്ലതാണ്.

എന്റെ മകന് 10 വയസ്സ്. അവൻ വഴക്കുണ്ടാക്കുമ്പോൾ ഞാൻ അടിക്കാറുണ്ട്. ഒരു ദിവസം അടിച്ചപ്പോൾ എനിക്കിട്ടു തിരിച്ച് അടിച്ചു. അതിനുശേഷം ഞാൻ ചിന്താക്കുഴപ്പത്തിലാണ്. അടിക്കാതെ എങ്ങനെയാണു കുട്ടിയേ നേരേയാക്കുക? വലിയ വാശിക്കാരനാണ്. കുട്ടി തിരിച്ച് അടിക്കുന്നതു നിർത്തിക്കാൻ പറ്റില്ലേ?
ജീന, തൊടുപുഴ
ചെറിയ കുട്ടികളെ നമുക്ക് അൽപമൊക്കെ വിരട്ടി നിർത്താം. പക്ഷെ അടിക്കാൻ പാടില്ല. കാരണം അവരെ അടിക്കുമ്പോൾ അക്രമം കൊണ്ടു പ്രശ്നങ്ങൾ ശരിയാക്കാൻ പറ്റും എന്ന ഒരു സന്ദേശമാണ് അവർക്കു കിട്ടുന്നത്. ഭാവിയിൽ മറ്റൊരാളുടെ ദേഹത്തു കൈവയ്ക്കാൻ അവർ മടിക്കണമെന്നില്ല.
മാതാപിതാക്കളുടെ ഭാഗത്തു
നിന്നു നോക്കുമ്പോൾ അടിക്കാതെ കുട്ടിയെ എങ്ങനെ വളർത്തും എന്ന ചിന്ത സ്വാഭാവികമാണ്. ദേഷ്യം തീർക്കാനെങ്കിലും നമ്മൾ അടിച്ചു പോകും. എന്നാൽ, 10 വയസ്സു കഴിഞ്ഞു കൗമാരത്തിലേക്കു കടക്കുന്ന കുട്ടിയെ ഒരു കാരണവശാലും അടിക്കാൻ പാടില്ല. കാരണം അത് അവന്റെ ഉള്ളിൽ വലിയ വിള്ളലുകൾ ഉണ്ടാക്കും.
പിള്ളേരെ അടിച്ചു വളർത്തണം എന്നു പണ്ടു പറയുമായിരുന്നു. പക്ഷെ അടിക്കുന്നതു ശരിയല്ല എന്ന് ഇന്നു പഠനങ്ങൾ വഴി നാം മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ ഒന്നാമതായിട്ട്, നല്ല
മൂഡിലിരിക്കുമ്പോൾ അവനുമായി തുറന്നൊന്നു സംസാരിക്കുക. എന്തൊക്കെയോ പ്രശ്നങ്ങൾ അവന്റെ മനസ്സിനെ അലട്ടുന്നുണ്ട്. അത് എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക.
അടിക്കരുത് എന്നു പറയുമ്പോൾ ശിക്ഷണം വേണ്ട എന്നർഥമില്ല. പകരം അവന് ഏറെ ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്യുന്നതിൽ നിന്നും കുറച്ചു നേരത്തേക്കു വിലക്കാം. ടൈം ഔട്ടു പോലെ.
അച്ഛൻ വീട്ടിലില്ലെങ്കിൽ അഥവാ ഉണ്ടായിട്ടും കുട്ടിയുടെ കാര്യത്തിൽ നന്നായി ശ്രദ്ധിക്കുന്നില്ല എങ്കിൽ ആൺകുട്ടികൾ അമ്മയെ വിരട്ടി കാര്യങ്ങൾ നേടാൻ ശ്രമിക്കും. അതുകൊണ്ടുതന്നെ നമ്മളെക്കൊണ്ടു നിയന്ത്രിക്കാൻ പറ്റുന്നില്ല എങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം സ്വീകരിക്കുന്നതാണ് ഉത്തമം.