Friday 10 September 2021 03:50 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ആക്കിയതിന്റെ കുറ്റബോധം തീർക്കാൻ കളിപ്പാട്ടം കൊടുത്തിട്ട് കാര്യമില്ല’; ജോലിക്കാരായ അച്ഛനമ്മമാർ അറിയാൻ

parenting

വേണ്ടത് സാമീപ്യം

പലപ്പോഴും അച്ഛനോ അമ്മയോ ഒാഫിസ് വിട്ട് വരുന്നത് കുട്ടിക്ക് പ്രിയപ്പെട്ട കളിപ്പാട്ടമോ പലഹാരമോ കൊണ്ടാകും. പകൽ കുട്ടിയുടെ കൂടെ ഇരിക്കാൻ പറ്റിയില്ല എന്ന കുറ്റബോധം തീർക്കുന്നതാകാം. എന്തായാലും ഇത് നല്ല കാര്യമല്ല. അമ്മയേയൊ അച്ഛനെയോ കാണാതെ വിഷമിച്ചിരിക്കുന്ന സമയത്ത് ഇഷ്ടമുള്ള സാധനം കയ്യിൽ കിട്ടുകയാണ്. വികാരങ്ങളെ ശരിയല്ലാത്ത രീതിയിൽ വഴിതിരിച്ചുവിടുന്ന ശീലം മൂലം ഇങ്ങനെയുള്ള കുട്ടികൾ ഭാവിയിൽ വിഷാദമോ മൂഡ് മാറ്റമോ വരുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് അതിനെ മറികടക്കാൻ ശ്രമിക്കും. മദ്യം, മയക്കമരുന്ന് ഉപയോഗം ഇവയിലേക്കും ഇങ്ങനെയുള്ള കുട്ടികൾ എത്തിയേക്കാം. അതുകൊണ്ട് കളിപ്പാട്ടം നൽകുന്നതിനു പകരം കുട്ടിയോടൊപ്പം സമയം ചെലവിടാൻ ശ്രമിക്കുക.

വിവരങ്ങൾക്ക് കടപ്പാട്;
ഡോ. മായ ബി. നായർ,
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഇന്ദിരാഗാന്ധി കോ ഒാപറേറ്റീവ് ഹോസ്പിറ്റൽ, കൊച്ചി