Friday 01 October 2021 03:24 PM IST : By സ്വന്തം ലേഖകൻ

സ്തനാർബുദ ബോധവത്കരണവുമായി മാതൃസ്പന്ദം വെബിനാറുകള്‍

Mathruspandam-cover

ലോകമെങ്ങും സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ മാതൃസ്പന്ദം എന്ന പേരിൽ ഒരുമാസം നീണ്ടു നില്‍ക്കുന്ന െവബിനാര്‍ പരമ്പര ഒരുങ്ങുന്നു. വനിത മാസിക, സ്വസ്തി ഫൗണ്ടേഷൻ, ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്, ലക്ഷ്മിഭായ് കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്നിവർ ചേര്‍ന്നൊരുക്കുന്ന വെബിനാറില്‍ േകരളത്തിനകത്തും പുറത്തുമുള്ള കാന്‍സര്‍ രോഗ വിദഗ്ധരാണ് പങ്കെടുക്കുക. സൂം പ്ലാറ്റ്ഫോമിലൂടെ ഒരുങ്ങുന്ന െവബിനാർ ഇന്നു പത്തു മണിക്ക് മസ്കത്ത് േഹാട്ടലിെല ഹാര്‍മണി ഹാളില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മാതൃസ്പന്ദത്തിന്റെ ബ്രാൻഡ് അംബാസിഡർമാരുടെപേരുകൾ ട്രാന്‍സ്പോര്‍ട് വകുപ്പ് മന്ത്രി ആന്‍റണി രാജു ചടങ്ങിൽ പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് വിഡിയോ സന്ദേശത്തിലൂടെ സ്തനാർബുദ ബോധവത്കരണ മാതൃസ്പന്ദം വെബിനാറുകള്‍ക്ക് ആശംസകൾ നേർന്നു. സെപ്റ്റംബർ 29ന് കൃഷി മന്ത്രി പി പ്രസാദ് മാതൃസ്പന്ദം വെബിനാർ ലോഗോ പ്രകാശനം ചെയ്തു.

Mathruspandam-logo

ഇന്ന് 7 മണിക്ക് സര്‍ജിക്കല്‍ ഒാങ്കോളജിസ്റ്റ് േഡാ. കെ. ചന്ദ്രമോഹന്‍

സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന അർബുദങ്ങളിലൊന്നായ സ്തനാർബുദം തുടക്കത്തിലേ കണ്ടെത്താനുള്ള വഴികള്‍, ആധുനിക ചികിത്സാരീതികള്‍, രോഗസാധ്യത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍, രോഗം വന്നവര്‍ പാലിക്കേണ്ട ചിട്ടകള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ വെബിനാറില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ േചാദിക്കാനും അവസരമുണ്ട്. ഒക്ടോബർ ഒന്നു മുതൽ 31 വരെ എന്നും െവകിട്ട് ഏഴു മണിക്ക് സൂം പ്ലാറ്റ്ഫോമിലൂെട നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാനുള്ള െഎഡി. 825 0173 6914 (പാസ് വേര്‍ഡ് ആവശ്യമില്ല)

വനിത, മനോരമ ആരോഗ്യം എന്നിവയുടെ ഫേസ്ബുക്ക് പേജ് െെലവിലൂടെയും വെബിനാറില്‍ പങ്കെടുക്കാം.

ഇന്നത്തെ (ഒക്ടോബര്‍ 1) െവബിനാറില്‍ സ്തനാര്‍ബുദരംഗത്തെ കേരളത്തിെല അവസ്ഥകളെക്കുറിച്ച് പ്രശസ്ത സര്‍ജിക്കല്‍ ഒാങ്കോളജിസ്റ്റ് േഡാ. കെ. ചന്ദ്രമോഹന്‍ സംസാരിക്കും.