കോവിഡ് രോഗത്തിനു ശേഷം ഉദരപ്രശ്നങ്ങൾ വർധിക്കുന്നു.
എന്നതു തന്നെയാണ് ഇപ്പോ ൾ പൊതുവായ സംസാരവിഷയം. കാരണം എന്തെങ്കിലു
മൊരു ഉദരപ്രശ്നം ഇല്ലാത്തവരില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ താളംതെറ്റിയ വയറുമായാണ് ജീവിക്കുന്നത്. ഇതേക്കുറിച്ച് ഉദരരോഗവിദഗ്ധനെന്ന നിലയിലുള്ള വിലയിരുത്തലുകൾ പറയാം.
കോവിഡ് -19 പാൻഡെമിക് നമ്മുടെ ജീവിതശൈലിയി ൽ കാര്യമായ മാറ്റം തന്നെ വരുത്തിയെന്നു പറയേണ്ടതില്ലല്ലോ. കാരണം ലോകമെമ്പാടും കടുത്ത സമ്മർദത്തിനു കാരണമായ രോഗമാണ് കോവിഡ് 19. ഗട്ട് ഡിസ്ബയോസിസ്, കുടൽവീക്കം, രോഗപ്രതിരോധ വൈകല്യം, മാനസിക സമ്മർദം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളാൽ കോവിഡ് 19 കുടലിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. അങ്ങനെ ഫങ്ഷനൽ ഗ്യാസ്ട്രോഇന്റസ്‌റ്റൈനൽ ഡിസോഡറുകൾ ( functional Gastrointestinal disorders ) വർധിച്ചു. ദഹനേന്ദ്രിയ നാളത്തിലെ എപ്പിത്തീലിയൽ കോശത്തിൽ കോവിഡ് വൈറസുകളുടെ പ്രവേശന കേന്ദ്രമായ ACE-2 റിസപ്‌റ്ററുകളുടെ സാന്നിധ്യം കാരണം കോവിഡ് -19 ദഹനേന്ദ്രിയ നാളത്തെയും ബാധിക്കുന്നു.
11 ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ പഠനത്തില്‍ ഇതുവരെ വൈറസ് ബാധിച്ചിട്ടില്ലാത്ത ആളുകളേക്കാൾ കോവിഡ് വന്നവരിൽ ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനൽ ഡിസോഡർ സാധ്യത 36% കൂടുതലായി കാണുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രം, ആസിഡ് റിഫ്ലക്സ്, അൾസർ, മലബന്ധം, വയറിളക്കം, വയറുവേദന, ശരീരവണ്ണം കൂടുക, ഛർദി എന്നിവയാണ് കോവിഡിനു ശേഷം കൂടുതലായി കാണുന്ന ഉദരപ്രശ്നങ്ങൾ.
ഉദര പ്രശ്നങ്ങളും ലക്ഷണങ്ങളും
∙ ആസിഡ് റിഫ്ളക്സ്
വളരെയധികം പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ആസിഡ് റിഫ്ളക്സ്. ഇതിന്റെ പ്രധാന ലക്ഷണമാണു നെഞ്ചെരിച്ചിൽ. ആമാശയത്തിൽ ഉണ്ടാകുന്ന ആസിഡ് അന്നനാളത്തിലേക്കു കയറി വരുന്നതാണ് ആസിഡ് റിഫ്ളക്സ്. ചിലർക്ക് ചിലപ്പോൾ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചാലും ഇതുണ്ടാകാം, ചിലർക്ക് ഇതു സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്നവുമാണ്. എന്നാൽ ആസിഡ് റിഫ്ലക്സ് കൂടുത ൽ കാലം നീണ്ടു നിന്നാൽ അന്നനാളം ചുരുങ്ങുന്ന അവസ്ഥയുണ്ടാകും. കാൻസർ ഉണ്ടാകാനും സാധ്യതയുണ്ട്.
പരിഹാരങ്ങൾ
∙ കാപ്പി, ചായ, ചോക്‌ലറ്റ് എന്നിവ കഴിവതും കുറയ്ക്കുക.
∙ അധികം മസാലകൾ കലർന്ന ഭക്ഷണം ഒഴിവാക്കുക.
∙ പുകവലി, മദ്യം ഉപേക്ഷിക്കുക.
∙ അമിതവണ്ണം കുറയ്ക്കുക.
∙ വയർ നിറയെ കഴിക്കാതിരിക്കുക.
∙ ഭക്ഷണം കഴിഞ്ഞ് ഉടൻ കിടക്കാതിരിക്കുക. കിടക്കുമ്പോ ൾ തലഭാഗം ഉയർത്തിവച്ചു കിടക്കുക.
2. ഗ്യാസ്ട്രൈറ്റിസ്
ഗ്യാസ്ട്രൈറ്റിസ് എന്നത് ആമാശയപാളിയുടെ വീക്കം ആ ണ്. രോഗകാരണത്തെ ആശ്രയിച്ച് ഇതു പെട്ടെന്നു വരാം (Acute). അല്ലെങ്കിൽ വളരെക്കാലം നീണ്ടുനിൽക്കാം.
കാരണങ്ങൾ
∙ അണുബാധയാണ് പ്രധാന കാരണം. സാധാരണയായി ഹെലിക്കോബാക്റ്റർ പൈലോറി എന്നറിയപ്പെടുന്ന ബാക്ടീരിയയാണു രോഗകാരി.
∙മാനസിക സമ്മർദം
∙ ചില മരുന്നുകൾ (ആസ്പിരിൻ, വേദനാസംഹാരികൾ)
∙ മദ്യം, പുകവലി എന്നിവ.
രോഗലക്ഷണങ്ങൾ
വയറിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നു. സാധാരണമായി മുകൾഭാഗത്തു വയറു പെരുക്കം വരാം. രോഗം കണ്ടുപിടിക്കാൻ എൻഡോസ്കോപ് ഉപയോഗിച്ചുവയറ്റിൽ നോക്കും, ചിലപ്പോൾ ബയോപ്സി നടത്തും.
പരിഹാരങ്ങൾ
∙ അസിഡിറ്റി കുറയ്ക്കുന്ന മരുന്നുകൾ
∙ ശരിയായ ഡയറ്റ്
1. എരിവും പുളിയുമുള്ള ആഹാരം കുറയ്ക്കുക. മുളകുപൊടി, കറുത്ത കുരുമുളക് എന്നിവ ഒഴിവാക്കാം.
2. മധുരം കുറയ്ക്കുക. പഞ്ചസാര അടങ്ങിയ ആഹാരങ്ങൾ, പാനീയങ്ങൾ എന്നിവ ഒഴിവാക്കാം.
3. യോഗർട്ട് ഉപയോഗിക്കാം. റെഡ്മീറ്റ് ഒഴിവാക്കുക.
4. തക്കാളിയുടെ ഉപയോഗം കുറയ്ക്കുക.
5. പുകവലി, മദ്യപാനം എന്നിവ പാടില്ല.
6. പാൽ ഉൽപന്നങ്ങൾ കുറയ്ക്കുക.
3. മലബന്ധം
മലബന്ധം ഒരു രോഗമല്ല, പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമാണ്. ദിവസവും മലവിസർജനം നടത്തിയിരുന്ന ആൾക്കു മൂന്നു ദിവസവും കഴിഞ്ഞിട്ടും മലവിസർജനം നടക്കുന്നില്ലെങ്കിൽ അതു മലബന്ധമായി കണക്കാക്കാം. കൂടാ തെ മലബന്ധമുള്ളവർക്ക് മലാശയത്തിൽ എന്തോ തങ്ങിനിൽക്കുന്നതായും മലം പൂർണമായും പുറത്തു പോയില്ലെന്നും തോന്നാനിടയുണ്ട്.
പ്രമേഹം, ഹൈപ്പോതൈറോയ്ഡിസം എന്നിവ മലബന്ധം ഉണ്ടാക്കാം. ഇറിറ്റബിൾ ബവൽ സിൻഡ്രം ആണ് ചെറു പ്പക്കാരിലെ മലബന്ധത്തിനുള്ള മറ്റൊരു കാരണം. ചില മരുന്നുകളും മലബന്ധം ഉണ്ടാക്കാം.
പരിഹാരങ്ങൾ
∙ ദിവസവും 2-3 ലീറ്റർ വെള്ളം കുടിക്കണം.
∙ നാരുകളുള്ള വിഭവങ്ങൾ ധാരാളമായി ഉൾപ്പെടുത്തണം. ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യം എന്നിവയിൽ നാരുകൾ ധാരാളം ഉണ്ട്.
∙ കൃത്യസമയം മലശോധനയ്ക്കായി മാറ്റി വയ്ക്കുക.
∙ നല്ല രീതിയിൽ വ്യായാമം ചെയ്യുക.
∙ ഫാസ്റ്റ് ഫൂഡ്, ജങ്ക്ഫൂഡ് വിഭവങ്ങൾ ഒഴിവാക്കണം.
∙ ചുവന്ന മാംസവും കൊഴുപ്പു കൂടിയ ഭക്ഷണങ്ങളും ഒഴിവാക്കുക.
4. ലാക്ടോസ് ഇൻടോളറൻസ്
പാൽ, പാൽ ഉൽപന്നങ്ങൾ ഇവ ദഹിപ്പിക്കുവാൻ ശരീരത്തിനു പറ്റാത്ത അവസ്ഥയാണിത്. ഇന്ത്യയിൽ 60 - 70 ശതമാനം വരെ ആളുകൾ ലാക്ടോസ് അസഹനീയത ഉള്ളവരാണ്.
കാരണം
ചെറുകുടൽ ലാക്ടേസ് എന്ന ഒരു എൻസൈം മതിയായ അളവിൽ പുറപ്പെടുവിക്കാത്തതാണു ലാക്ടോസ് അസഹനീയതയ്ക്കു കാരണമാകുന്നത്. ലാക്ടോസിനെ വിഘടിപ്പിക്കുന്നതിനോ ദഹിപ്പിക്കുന്നതിനോ ശരീരത്തിനു ലാക്ടോസ് ആവശ്യമാണ്. കൗമാര പ്രായത്തിലോ അല്ലെങ്കിൽ മുതിർന്ന പ്രായത്തിലോ ആണ് ലാക്ടോസ് അസഹനീയതയുണ്ടാകുന്നത്.
ലക്ഷണങ്ങൾ
പാൽ കുടിക്കുകയോ ക്ഷീരോൽപന്നങ്ങൾ കഴിക്കുകയോ ചെയ്താല്‍ മാത്രമേ ലാക്ടോസ് അസഹനീയതയുടെ ലക്ഷണങ്ങൾ - വയറുവേദന, വയർപെരുക്കം, വയറിളക്കം, വയറ്റിലിരമ്പൽ, ഓക്കാനം, ഛർദ്ദി- ഉണ്ടാവുകയുള്ളു.
പരിശോധനകൾ
∙ എച്ച് 2 ബ്രെത് ടെസ്‌റ്റ് (H2 Breath test )- ഉദരത്തിലെ ബാക്ടീരിയകൾ ലാക്ടോസ് ഉപയോഗിച്ച് ഹൈഡ്രജനെ സൃഷ്ടിക്കുന്നത് നിശ്വാസ വായുവിൽ നിന്നും കണ്ടുപിടിക്കുക.
∙ മലത്തിന്റെ അസിഡിറ്റി ടെസ്റ്റ് ചെയ്യുക.
പരിഹാരങ്ങൾ
പാൽ, ക്ഷീര ഉത്പന്നങ്ങൾ, ബട്ടർ, (ക്രീം, ഐസ്ക്രീം) ഒഴിവാക്കുക.യോഗർട്ട് കഴിക്കാം.ലാക്ടോസ് എൻസൈമിനു പകരമായി ലാക്ടോസ് എൻസൈം ഗുളികകൾ അല്ലെങ്കിൽ തുള്ളികൾ പോലുള്ള ലാക്ടോസ് സബ്സ്‌റ്റിറ്റ്യൂട്ടുകൾ ഉപയോഗിക്കുക.
5. ഇറിറ്റബിൾ ബവൽ സിൻഡ്രം (IBS)
ഇറിറ്റബിൾ ബവൽ സിൻഡ്രം ഒരു ഫങ്ഷനൽ ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനൽ ഡിസോഡറാണ്. കുടലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട തകരാറെന്നർഥം. മസ്തിഷ്കവും ദഹനവ്യവസ്ഥയും പലവിധ ആശയ വിനിമയ സംവിധാനങ്ങളിലൂടെ പരസ്പരം നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ പേരാണ് ഗട്ട് - ബ്രെയിൻ ആക്സിസ്. (Gut Brain axis). ഈ ആക്സിസിൽ ഉണ്ടാവുന്ന അസന്തുലിതാവസ്ഥയാണ് െഎ ബി എസിന്റെ കാരണമായി കണക്കാക്കുന്നത്. ഗട്ട്- മൈക്രോബയോം എന്ന സൂക്ഷ്മജീവികളിൽ വരുന്ന വ്യത്യാസം െഎബിഎസിലെ ഒരു പ്രധാന പ്രശ്നമായി കരുതുന്നു.
ലക്ഷണങ്ങളും ചികിത്സയും
അടിക്കടിയുള്ള വയറിളക്കം അല്ലെങ്കിൽ മലബന്ധം, മലവിസർജന ശീലങ്ങളിലെ മാറ്റം, വയറുവേദന/ അസ്വസ്ഥത ആ ണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം മാറാത്തതുകൊണ്ടുള്ള നിരാശ ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. ഇതു രോഗാവസ്ഥ കൂടുതലാക്കുന്നു.
ഇതു നീണ്ടു നിൽക്കുന്ന അസുഖമാണ്. ചിലർക്കു മരുന്നിലൂടെ മാറും. ചിലരിൽ മാറാൻ ബുദ്ധിമുട്ടാണ്. മരുന്നുകൾ കഴിക്കുന്നതിനൊപ്പം സ്വമേധയാ മനസ്സിനെ പാകപ്പെടുത്തിയെടുക്കലും ഈ രോഗചികിത്സയിൽ പ്രധാനമാണ്.
6. ആമാശയ - വൻകുടൽ അർബുദ ലക്ഷണങ്ങൾ
ആമാശയ അർബുദം ആദ്യഘട്ടത്തിൽ കണ്ടുപിടിക്കാൻ പ്രയാസമാണ്.വിശപ്പില്ലായ്മ, വയറുവേദന, ഭാരം കുറയൽ, ഓ ക്കാനം, ഛർദി, ഭക്ഷണം ഇറക്കുവാൻ ബുദ്ധിമുട്ട്, ക്ഷീണം, രക്തം കലർന്ന കറുത്ത മലം, പെട്ടെന്നു വയറു നിറയുക എന്നിവയാണ് ഈ രോഗത്തിന്റെ ചില ലക്ഷണങ്ങൾ.
വൻകുടൽ അർബുദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്-
മലം രക്തം കലർന്നു പോകുക, കറുത്തു പോകുക, മലവിസർജനത്തിനു തടസ്സം, രക്തക്കുറവു മൂലമുള്ള ക്ഷീണം, വ യറുവേദന, മലവിസർജനത്തിനുണ്ടാകുന്ന മാറ്റങ്ങൾ, ശരീരം ക്ഷീണിക്കുക,വിശപ്പില്ലായ്മ തുടങ്ങിയവയാണു വൻകുടൽ കാൻസറിന്റെ രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഒറ്റയ്ക്കോ കൂട്ടായോ വരാം.
ഉദരപ്രശ്നങ്ങൾക്കു പരിഹാരങ്ങൾ
1. സമീകൃതാഹാരം
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പൂരിത കൊഴുപ്പു കുറഞ്ഞ പ്രോട്ടീനുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരത്തിൽ ശ്രദ്ധ കേന്ദീകരിക്കുക.
2. പ്രോബയോട്ടിക്സ്
തൈര് പോലെയുള്ള പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ പ്രോബയോട്ടിക്സിനു കഴിയും
3. ജലാംശം
മതിയായ ജലാംശം കുടലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ദഹനത്തെ പിന്തുണയ്ക്കുന്നതിനും, നിർജലീകരണം തടയുന്നതിനും ധാരാളം വെള്ളം കുടിക്കുക.
4. ട്രിഗർ ഭക്ഷണങ്ങൾ ഒഴിവാക്കുക
ദഹനനാളത്തിന്റെ ലക്ഷണങ്ങൾ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കണ്ടെത്തി ഒഴിവാകുക. ചിലർക്ക് മസാലകൾ അല്ലെങ്കിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തേണ്ടി വ ന്നേക്കാം.
5. സംസ്കരിച്ച ഭക്ഷണങ്ങൾ പിരിമിതപ്പെടുത്തുക
സംസ്കരിച്ചതും ശുദ്ധീകരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതു കുറയ്ക്കുക.
6. സമ്മർദം നിയന്ത്രിക്കുക
വിട്ടുമാറാത്ത സമ്മർദം കുടലിന്റെ ആരോഗ്യത്തെ ബാധിക്കും. മൊത്തത്തിലുള്ള ശാരീരികസൗഖ്യത്തിനായി ധ്യാനം, യോഗ അല്ലെങ്കിൽ വ്യായാമങ്ങൾ പോലുള്ള സമ്മർദം കുറയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
ഡോ. അരുൺ പി.
അസോസിയേറ്റ് കൺസൽറ്റന്റ് ,
ഗ്യാസ്ട്രോഎന്ററോളജി വിഭാഗം, കിംസ് ഹെൽത്ത് , തിരുവനന്തപുരം