Saturday 25 June 2022 03:43 PM IST : By സ്വന്തം ലേഖകൻ

രണ്ടു ഗർഭപാത്രങ്ങളുമായി അപൂർവത്തിൽ അപൂർവമായ പ്രസവം...

gret45

അലാസ്കയിലെ ദമ്പതികളായ സ്‌റ്റെഫാനി ഹാക്സ്‌റ്റണും ബെൻ ലൂക്കിനും ഇത് ശരിക്കും ഒരു അത്ഭുത പ്രസവം തന്നെയായിരുന്നു. ജന്മനാ രണ്ടു ഗർഭപാത്രങ്ങളും രണ്ടു ഗർഭാശയഗളങ്ങളും രണ്ടു യോനികളും ഇവർക്ക് ഉണ്ടായിരുന്നു.

യൂട്രൈൻ ഡൈഡെൽഫീസ് എന്നറിയപ്പെടുന്ന ഈ അവസ്ഥ 5000 ത്തിൽ ഒരാളിൽ മാത്രം ഉണ്ടാകുന്ന ഒന്നാണെന്നു വൈദ്യശാസ്ത്രം പറയുന്നു. ഇത്തരക്കാരിൽ ഗർഭധാരണത്തിനു മിക്കപ്പോഴും കുഴപ്പമൊന്നും വരാറില്ലെങ്കിലും ഗർഭച്ഛിദ്ര സാധ്യതയും സമയമെത്താതെ പ്രസവിക്കുന്നതും വളരെ കൂടുതലാണ്. ഇത്തരക്കാരുടെ ഗർഭപാത്രത്തിന്റെ വലുപ്പം സാധാരണ തോതിലും കുറവായിരിക്കുന്നതും ഗർഭപാത്രത്തിന്റെ ആന്തരിക ഭിത്തിെയ പൊതിഞ്ഞിരിക്കുന്ന ആവരണം (എൻഡോമെട്രിയൽ ലൈനിങ്) പൂർണതയിൽ എത്താത്തതുമാണ് ഇക്കൂട്ടരിൽ ഗർഭധാരണവും പ്രസവവും വിഷമകരമാക്കുന്നത്.

ഗർഭപാത്രത്തിന്റെ ആകൃതി തന്നെ വികലമായിരിക്കുന്ന അവസ്ഥയും കണ്ടു വരാറുണ്ട്. എന്നാൽ ഡോക്ടർമാരെയും മറ്റുള്ളവരെയും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് 41Ðാമത്തെ ആഴ്ചയിൽ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സ്‌റ്റെഫാനിക്ക് സുഖപ്രസവം നടക്കുകയുണ്ടായി. ഇംഗ്ലണ്ടിലെ ഡെയ്‌ലി മെയിൽ പത്രമാണ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്.

തയാറാക്കിയത്

േഡാ. സുനിൽ മൂത്തേടത്ത്

പ്രഫസർ, അമൃത കോളജ് ഒാഫ് നഴ്സിങ്, െകാച്ചി.
sunilmoothedath43@gmail.com

Tags:
  • Manorama Arogyam
  • Health Tips