Saturday 04 September 2021 04:10 PM IST : By സ്വന്തം ലേഖകൻ

ദിവസവും അര മണിക്കൂർ ആവി കൊണ്ടാൽ കോവിഡ് തടയാമോ? വിദഗ്ധ നിർദേശം അറിയാം

dwer343t

മൂക്കിലും തൊണ്ടയിലും മറ്റും കട്ടിപിടിച്ചിരിക്കുന്ന ശ്ലേഷ്മസ്രവങ്ങളും മറ്റും അലിയാൻ ദിവസവും 5–10 മിനിറ്റ് ആവിപിടിക്കുന്നത് സഹായിക്കും. അങ്ങനെ വരുമ്പോൾ കഫം ചുമച്ചുതുപ്പാൻ എളുപ്പം സാധിക്കും. മൂക്കടപ്പും മറ്റും നീങ്ങുകയും ചെയ്യും. എന്നാൽ ദിവസവും അര മണിക്കൂർ ആവി കൊണ്ടാൽ കോവിഡിനെ തടയാം എന്ന വിശ്വാസത്തിൽ കഴമ്പില്ല.

അമിതമായി ആവി കൊള്ളുന്നതു കൊണ്ട് ചില ദോഷങ്ങളുമുണ്ട്. സ്ഥിരീകരിക്കാത്ത ചില പഠനങ്ങളിൽ അമിതമായി ആവി കൊണ്ടവരിൽ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിന്റെ പ്രശ്നം കൂടുതലായി കണ്ടു എന്നു സൂചിപ്പിക്കുന്നു. അമിതമായി ആവി കൊള്ളുന്നതുവഴി മൂക്കിലെ ശ്ലേഷ്മസ്തരത്തിന്റെ ഘടന മാറുകയും അവിടെ വിള്ളലുകളും മറ്റും ഉണ്ടാവുകയും ചെയ്യുന്നത് മ്യൂക്കർമൈക്കോസിസിനു കാരണമാകുന്നതായാണ്
പഠനം പറയുന്നത്.

മാത്രമല്ല, കോവിഡ് മൂലം മണം നഷ്ടമാകുന്ന അവസ്ഥ ദീർഘകാലം നീണ്ടുനിൽക്കാനും മറ്റും കൂടുതൽ ആവി കൊള്ളുന്നത് കൊണ്ടു ശ്ലേഷ്മ സ്തരത്തിനുണ്ടാകുന്ന പരിക്കുകൾ കാരണമാകാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ബി. പദ്മകുമാർ, ആലപ്പുഴ

Tags:
  • Manorama Arogyam
  • Health Tips