Tuesday 16 July 2024 04:17 PM IST : By സ്വന്തം ലേഖകൻ

എന്തുകൊണ്ടു സ്വപ്നം കാണുന്നു? സ്വപ്നങ്ങൾ ഫലിക്കുമോ?

dream324342

എന്തുകൊണ്ടു സ്വപ്നം കാണുന്നു? സ്വപ്നങ്ങൾ ഫലിക്കുമോ?...മനുഷ്യരുടെ മനസ്സിനെ എക്കാലവും  മഥിക്കുന്ന ചിന്തകൾക്ക് ഉത്തരം തേടാം

ഭാരമില്ലാതെ നീലാകാശത്തേയ്ക്കുയർന്നു പോകാനും.. പൊടുന്നനെ  പടുകുഴിയിലേക്കു എടുത്തെറിയപ്പെടാനും ഒരു സ്വപ്നം മതി. ഉറക്കത്തിൽ പൂവായും പൂമ്പാറ്റയായുമെത്തി ആനന്ദിപ്പിക്കുകയും മറ്റു ചിലപ്പോൾ പാമ്പായും പ്രേതമായുമൊക്കെ മുന്നിലെത്തി പേടിപ്പിക്കുകയും ചെയ്യുന്ന മായക്കാഴ്ചകളാണ് സ്വപ്നങ്ങൾ നല്ലതും ചീത്തയുമായ സ്വപ്നങ്ങൾ കാണാത്തവർ ഉണ്ടാകില്ല.. ചിലത് ഉണർന്നാലും ഓർമയിലുണ്ടാകും മറ്റു ചിലവ ഓർക്കാനേ കഴിയില്ല. മനുഷ്യമനസ്സിനെ എക്കാലവും സ്വപ്നങ്ങൾ വല്ലാതെ മഥിച്ചിട്ടുണ്ട്. 

എന്തുകൊണ്ടു സ്വപ്നങ്ങൾ ഉണ്ടാകുന്നു? സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ടോ? ഒരു കാര്യം നിരന്തരമായി സ്വപ്നം കണ്ടാൽ അതു സഫലമാകുമോ? ഇത്തരത്തിലുള്ള ചിന്തകൾ എല്ലാ കാലത്തും മനുഷ്യരെ സ്വാധീനിച്ചിട്ടുണ്ട്. 

സ്വപ്നങ്ങളെക്കുറിച്ചുള്ള മനശാസ്ത്ര ഗവേഷണങ്ങൾക്ക് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. സിഗ്മണ്ട് ഫ്രോയിഡ് രചിച്ച "സ്വപ്നങ്ങളുടെ വിശകലനം" (interpretation of dreams) തൊട്ട് എത്രയോ ഗവേഷണ പ്രബന്ധങ്ങൾ ഈ വിഷയത്തെക്കുറിച്ചു രചിക്കപ്പെട്ടിരിക്കുന്നു. തന്റെ സ്വപ്ന വിശകലന സിദ്ധാന്തത്തിൽ സിഗ്മണ്ട് ഫ്രോയിഡ് പറയുന്നതു സ്വപ്നങ്ങൾ മനസ്സിന്റെ ആഴങ്ങളിലുള്ള ആഗ്രഹങ്ങളെയും അഭിനിവേശങ്ങളെയും പ്രതിഫലിപ്പിക്കുന്നു എന്നാണ്. എന്നാലും സ്വപ്നങ്ങ ൾക്കു പിന്നിലുള്ള യാഥാർത്ഥ്യം മനസ്സിലാക്കാനുള്ള മനുഷ്യമനസ്സിന്റെ പ്രയാണം അവസാനിക്കുന്നില്ല. 

സ്വപ്നങ്ങൾക്കു പിന്നിൽ

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ തലച്ചോറിലെ വൈദ്യുതി തരംഗങ്ങൾ  റെക്കോർഡ് ചെയ്യുന്ന ‘ഇലക്ട്രോ എൻകഫലോഗ്രാം’ അഥവാ ഇ ഇ ജി എന്ന കണ്ടുപിടുത്തത്തോടെയാണു സ്വപ്നങ്ങൾ സംബന്ധിച്ചുള്ള ഗവേഷണത്തിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ സംഭവിച്ചത്. 

എന്നാൽ 1977 ഇൽ ഹാർവഡ് സർവകലാശാലയിലെ മനോരോഗ വിദഗ്ധരായ അലൻ ഹോബ്സൺ, റോബർട്ട് മക്കാറളി എന്നിവർ ‘ബോധപൂർവ സിദ്ധാന്തം’ (protoconsciousness theory) അവതരിപ്പിച്ചു. അതു പ്രകാരം, ഉറങ്ങുമ്പോൾ മസ്തിഷ്ക കോശങ്ങളിൽ  ക്രമരഹിതമായി വൈദ്യുതി തരംഗങ്ങൾ രൂപപ്പെടാം. അവയെ ഒരു പ്രത്യേക ക്രമത്തിലാക്കി അതിന് അർത്ഥം കണ്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ് സ്വപ്നം.

പഴകിയ മറ്റൊരു വിശകലനമുണ്ട്. ഒരു അപകടം നിലവിലില്ലാത്ത സാഹചര്യത്തിലും ഭാവിയിൽ സംഭവിക്കാവുന്ന അപകടത്തെ മുൻകൂട്ടി കണ്ട് അതു പ്രതിരോധിക്കാൻ വേണ്ടി തലച്ചോർ നടത്തുന്ന പരിശീലനമാണു സ്വപ്നങ്ങൾ എന്നാണു വ്യാഖ്യാനം.

 പണ്ടേതന്നെ പല തത്വചിന്തകന്മാരും എഴുത്തുകാരും അവരുടെ സങ്കല്പ ങ്ങൾക്ക് അനുസരിച്ചു സ്വപ്നങ്ങ

ളെ വ്യാഖ്യാനിച്ചിരുന്നു. ഉദാഹരണത്തിനു ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസന്റെ അനുഭവം. താൻ പൂർണ്ണമായി ഉണർന്നിരുന്നപ്പോൾ പരിഹരിക്കാൻ കഴിയാതെ പോയ സ ങ്കീർണമായ പല പ്രശ്നങ്ങളും ഉറക്കത്തിലേക്കു വഴുതി വീഴുന്ന സമയത്തു ബോധപൂർവ്വം ചിന്തിച്ച് അതിനു പരിഹാരം കണ്ടെത്താൻ ശ്രമം നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

പ്രതീക്ഷയായി ‘ഡ്രീം എൻജിനീയറിങ് ’

 മനുഷ്യൻ ഉറങ്ങുമ്പോൾ മസ്തിഷ്കം പൂർണമായും നിർജീവമായ അവസ്ഥയിൽ അല്ല എന്ന ആധുനിക ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ സമയത്തും ബാഹ്യമായി സംഭവിക്കുന്ന ഉത്തേജനങ്ങളോടു മനുഷ്യന്റെ ഉപബോധമനസ്സ് എങ്ങനെ പ്രതികരിക്കുന്നുവെന്നു തിരിച്ചറിയാനുള്ള ഗവേഷണങ്ങൾ വിപുലമായി നടക്കുകയാണ്. 

 "ഡ്രീം എൻജിനീയറിങ്" എന്നൊരു പുതിയ സങ്കേതം ശാസ്ത്രജ്ഞർ വികസിപ്പിക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഉറങ്ങുന്ന സമയത്തു പ്രത്യേകതരം സ്മൃതികളെ ഉത്തേജിപ്പിക്കാനും മറ്റു ചില ഓർമകളെ നിർജീവമാക്കാനും ഉള്ള സാങ്കേതിക വി

ദ്യകൾ പ്രയോഗിച്ചാൽ അതു ക്രമേണ ആ വ്യക്തിയുടെ സ്വഭാവത്തിൽ ആ രോഗ്യകരമായ പുതിയ ചിട്ടകൾ സൃഷ്ടിക്കാൻ പര്യാപ്തമാകും എന്ന ഈ ഗവേഷകർ പറയുന്നു. 

വ്യത്യസ്തമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓർമകളെ പുനരവതരിപ്പിക്കാനും ഇതുവഴി സ്വപ്നങ്ങളെ സ്വാധീനിക്കാനും കഴിഞ്ഞേക്കും. അസ്വസ്ഥമായ ഓർമകളുടെ വൈകാ രിക പ്രാധാന്യം കുറച്ച് അവകാരണം ഉണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കാൻ ഈ സാങ്കേതികവിദ്യ ഉപകാരപ്പെട്ടേക്കും. വിവിധ കാരണങ്ങൾ കൊണ്ടു പുറമേ പ്രകടമാകാത്ത ഉപബോധമനസിന്റെ പരിധികളില്ലാത്ത സർഗാത്മക വാസനകളെ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കാനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണു പ്രതീക്ഷ. 

ഈ ഗവേഷണങ്ങൾ ശൈശവദശയിൽ ആണെങ്കിലും ഭാവിയിൽ സ്വപ്നങ്ങളെ സ്വാധീനിക്കുക വഴി മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും വ്യക്തിത്വ വികസനം സാധ്യമാക്കാനും സർഗാത്മകതയെ പരിപോ ഷിപ്പിക്കാനും കഴിഞ്ഞേക്കും എന്ന തിരിച്ചറിവു നൽകുന്ന പ്രതീക്ഷ ഒട്ടും ചെറുതല്ല.

സ്വപ്നങ്ങളും മനോരോഗങ്ങളും

ഒരു വ്യക്തി കാണുന്ന സ്വപ്നങ്ങൾ അ യാളുടെ മാനസിക നിലയെ പ്രതിഫലിപ്പിക്കുന്നുണ്ടോ? അയാൾ കാണുന്ന വിചിത്രമായ സ്വപ്നങ്ങൾ വരാനിരിക്കുന്ന മാനസിക രോഗങ്ങളുടെ സൂചനയാകാമോ? ഒരുപാടു പേർ ചോദിക്കുന്ന സംശയമാണ്.

 പാരീസിലെ പിറ്റ് സാൽപറ്റരി  ആ ശുപത്രിയിലെ മസ്തിഷ്കരോഗ വിദഗ്ധയായ ഇസബെൽ അർണൽഫ് വിവിധ മസ്തിഷ്ക രോഗങ്ങൾ എങ്ങനെയാണു സ്വപ്നങ്ങളെ സ്വാധീനിക്കുന്നത് എന്ന പഠനം നടത്തിയിരുന്നു. സ്വപ്നങ്ങളുടെ സ്വഭാവം കൊണ്ടു മാത്രം ഒരു വ്യക്തിക്കു മാനസിക രോഗങ്ങൾ ഉണ്ടോ എന്നു തീർത്തു പറയാൻ ആകില്ല എന്ന് അവരുടെ ഗവേഷണങ്ങൾ തെളിയിച്ചു. എന്നാൽ ചില മാനസിക രോഗങ്ങൾ ഉള്ളവർക്കു സവിശേഷമായ സ്വപ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവരുടെ പഠനങ്ങൾ വെളിപ്പെടുത്തി.

പേക്കിനാവുകൾ നിരന്തരമായാൽ

വിഷാദരോഗം, ഉൽക്കണ്ഠാ രോഗങ്ങൾ, ദുരന്താനന്തര സമ്മർദ രോഗം (PT SD) എന്നീ മാനസിക പ്രശ്നങ്ങൾ ഉള്ളവരിൽ ഭയപ്പെടുത്തുന്ന പേക്കിനാവുകൾ ഉണ്ടാകാനുള്ള സാധ്യത സാധാരണക്കാരെക്കാൾ വളരെ കൂടുതലാണ് എന്ന്  ഇസബെലിന്റെ പഠനങ്ങൾ തെളിയിച്ചു. ഒരുപക്ഷേ ആവർത്തിച്ചു വരുന്ന പേക്കിനാവുകൾ അനുഭവിക്കുന്ന വ്യക്തികൾ ഒരു മാനസികാരോഗ്യവിദഗ്ധനെ നേരിട്ടു കണ്ടു മാനസിക രോഗങ്ങൾ ഉണ്ടോ എന്നു പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.

 പേക്കിനാവുകൾ കൂടുതലായി കാണുന്ന ചെറുപ്പക്കാരിൽ ഭാവിയിൽ ആത്മഹത്യാ സാധ്യത കൂടുതലാകാം എന്നും ഈ പഠനങ്ങൾ തെളിയി ച്ചിട്ടുണ്ട്. ഒരു വ്യക്തി ആത്മഹത്യ ചെയ്യാനുള്ള സാധ്യത പ്രവചിക്കാൻ 100% സാധിച്ചില്ലെങ്കിലും വിഷാദരോഗം പോലെയുള്ള അവസ്ഥകൾ ചികിത്സിക്കാതിരുന്നാൽ ആത്മഹത്യാ സാധ്യത കൂടുതലാണ് എന്നതു വ്യക്തമാണ്. പ്രകടമായി വിഷാദ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകളിൽ പോലും കിനാവുകൾ ആ വർത്തിച്ചുണ്ടായാൽ ആത്മഹത്യാശ്രമത്തിനുള്ള സാധ്യതയുണ്ട് എന്നു മനസ്സിലാക്കി അവർക്ക് ആവശ്യമായ മാനസിക പിന്തുണയും ചികിത്സയും കൊ ടുക്കേണ്ടത് അത്യാവശ്യമാണ്.

വിഷാദരോഗിയുെട സ്വപ്നങ്ങൾ

 ജർമനിയിലെ ഫ്രീ ബർഗ് സർവ്വകലാശാലയിലെ ഡേയ്റ്റർ റൈമാനും സംഘവും നടത്തിയ ഗവേഷണങ്ങൾ വിഷാദരോഗ ബാധിതരുടെ സ്വപ്നങ്ങളെക്കുറിച്ചു വെളിച്ചം വീശിയിട്ടുണ്ട്. 

വിഷാദരോഗം അനുഭവിക്കുന്ന സ മയത്തു വളരെയധികം അശുഭകരമായ വിഷാദഭരിതമായ ഭയപ്പെടുത്തുന്ന തരത്തിലുള്ള സ്വപ്നങ്ങൾ നിരന്തരം കാണുന്നതായി കണ്ടെത്തി. എന്നാൽ ആ രോഗി വിഷാദവിരുദ്ധ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിച്ച് ഒരു മാസം കഴിയുന്നതോടെ, കാണുന്ന സ്വപ്നങ്ങളുടെ അശുഭകരമായ സ്വഭാവം കുറഞ്ഞുവരുന്നതായും കണ്ടു. ചികിത്സയിലൂടെ വിഷാദം ഭേദമാകുന്ന മുറയ്ക്ക് ഈ അശുഭ സ്വപ്നങ്ങൾ തീർത്തും ഇല്ലാതാകുന്നതായി കണ്ടു.

സ്വപ്നം രോഗമായാൽ 

ചിലയാളുകൾ ഉറക്കത്തിൽ ഉറക്കെ സംസാരിക്കുകയോ കാലുകൾ ഉയർത്തി തൊഴിക്കുകയോ ഇടുക്കുന്നതു പോലെയുള്ള ചേഷ്ഠകൾ കാട്ടുകയോഒക്കെ ചെയ്യാറുണ്ട്. കണ്ടുനിൽക്കുന്നവർ ഭയപ്പെട്ടു പോകാം.  ഇതു പിശാചുബാധയോ മറ്റോ ആണോ എന്നു വരെ അവർ ആശങ്കപ്പെടും. എന്നാൽ ഈ അവസ്ഥ " ധൃത നേത്ര ചലനനിദ്ര പെരുമാറ്റ വൈകല്യം" (REM Sleep Behaviour Disorder) എന്ന പെരുമാറ്റ പ്രശ്നമാണ്. ഇത്തരക്കാരിൽ മസ്തിഷ്ക മേഖലകളിലെ ചില പ്രവർത്തന വൈകല്യങ്ങൾ കാണാറുണ്ട്. പലപ്പോഴും ആ വ്യക്തിക്കോ ഒപ്പം ഉറങ്ങുന്ന വ്യക്തിക്കോ ഇവരുടെ ഈ പെരുമാറ്റം അപകടമുണ്ടാക്കാനുള്ള സാധ്യത പോലും ഉണ്ട്. ഇക്കാരണം കൊണ്ടു തന്നെ ഇങ്ങനെ ഒരു പ്രശ്നം നിരന്തരമായി ഉണ്ടെങ്കിൽ ഉടൻ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

ഡോ. അരുണ്‍ ബി. നായര്‍

പ്രഫസര്‍, സൈക്യാട്രി വിഭാഗം

ഗവ. മെഡി. കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam