Saturday 26 February 2022 03:04 PM IST : By ഡോ. സുനിൽ മൂത്തേടത്ത്

സന്ധികൾക്കിടയിൽ മെഷ് വച്ച് ‘ഷോക്ക്’ നൽകാം; മുട്ടുവേദനയുടെ പുതിയ ചികിത്സ

ed3e34

ആർത്രൈറ്റിസ് മൂലം മൂട്ടുവേദന അനുഭവിക്കുന്ന ഒരുപാടുപേർ നമുക്കു ചുറ്റുമുണ്ട്. സന്ധികൾക്കിടയിലെ കാർട്ടിലേജ് കുഷ്യന്‍ തേഞ്ഞു പോകുമ്പോൾ എല്ലുകൾ തമ്മിൽ ഉരസുന്നതും അവിടുത്തെ ഘർഷണവുമാണ് ഈ വേദനയ്ക്കു കാരണം.

ഇത്തരം ആർത്രൈറ്റിസ് രോഗികൾക്ക് ആശ്വാസമേകുന്ന വാർത്തയുമായാണ് അമേരിക്കയിലെ കണക്ടിക്കട്ടിലെ ഒരു സംഘം ബയോ എൻജിനീയർമാർ വന്നിരിക്കുന്നത്. സന്ധികൾക്കിടയിൽ വയ്ക്കാവുന്ന ഒരുതരം മെഷ് ആണ് ഇവർ വികസിപ്പിച്ചെടുത്തത്. പീസോഇലക്ട്രിസിറ്റി തത്വത്തിൽ പ്രവർത്തിക്കുന്ന ഈ മെഷ്, സന്ധികൾ ചലിപ്പിക്കുമ്പോൾ ചെറിയ തോതിലുള്ള വൈദ്യുതി ഉൽപാദിപ്പിക്കുകയും ഈ വൈദ്യുതപ്രവാഹം മൂലം സെല്ലുകൾ ഇതിനു ചുറ്റും കോളനികളായി രൂപപ്പെടുകയും ചെയ്യുന്നു.

ഇതു പിന്നീട് തരുണാസ്ഥി (cartilage) ആയി രൂപപ്പെടുവാൻ ഇടയാക്കുമെന്നാണു മുയലുകളിൽ ഇവർ നടത്തി വിജയിച്ച ഈ പരീക്ഷണത്തിൽ കണ്ടെത്തിയത്. മുയലുകളുടെ മുട്ടുകളിൽ മാത്രമേ തൽക്കാലം ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളൂ എങ്കിലും ഭാവിയിൽ മുട്ടുവേദനക്കാർക്ക് ഇത് ആശ്വാസമായേക്കാം.


തയാറാക്കിയത്

േഡാ. സുനിൽ മൂത്തേടത്ത്

പ്രഫസർ, അമൃത കോളജ് ഒാഫ് നഴ്സിങ്, െകാച്ചി.

Tags:
  • Daily Life
  • Manorama Arogyam