Saturday 25 May 2024 03:58 PM IST

പെയിന്റിന്റെ രൂക്ഷഗന്ധം, രാസപദാർഥ സമ്പർക്കം, കോട്ടൻ തുണികളുടെ പുതുമണം : ആസ്മയിലേക്കു നയിക്കുന്ന ഘടകങ്ങള്‍ അറിയാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

asth54354

ആസ്മാരോഗത്തെ തടയാൻ അതേക്കുറിച്ചു മനസ്സിലാക്കുക പ്രധാനമാണ്. ചിലർക്ക് ആസ്മ പാരമ്പര്യമായി വരാം. ധാരാളം പൊടിയും പൂപ്പലും ശ്വസിക്കേണ്ട ജോലികൾ ചെയ്യുന്നവർക്കും വരാം. പൊടി, തണുപ്പ്, പുകയില, പുകവലി, രൂക്ഷഗന്ധങ്ങൾ, അമിത അധ്വാനം എന്നിവ ആസ്മ വരാൻ സാധ്യതയുള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ടതാണ് .പാരമ്പര്യമായി ആസ്മാ സാധ്യത ഉള്ളവരിൽ /മറ്റ് അലർജി ലക്ഷണങ്ങൾ ഉള്ളവർക്ക് വൈറൽ പനി കാരണം ആസ്മ ഉണ്ടാകാം.

ആസ്‌മ നിയന്ത്രിച്ചു നിർത്താൻ∙ ആസ്മയെക്കുറിച്ച് അവബോധം ഉണ്ടാകണം.

∙ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉദാ: തണുത്ത കാറ്റ്, അതിയായ ചൂട് , അതിയായ തണുപ്പ് എന്നിവ ഒഴിവാക്കാം

∙ പുകയില, പുകവലിക്കാരുമായുള്ള സമ്പർക്കം ഇവ തീർത്തും ഒഴിവാക്കുക. രോഗസാധ്യതയുള്ളവരോ, രോഗികളോ പുകവലിക്കരുത്

∙വീട്ടുപൊടിച്ചെള്ളിന്റെ സാന്നിധ്യം ഉള്ളതിനാൽ വീട്ടിലെ പൊടിയും വൈക്കോൽ പൊടിയും ഒഴിവാക്കണം

∙ വളർത്തു മൃഗങ്ങളുടെ രോമവും രോമത്തിനടിയിലെ തൊലിയും ആസ്മയുണ്ടാക്കാം.

∙ കൃഷിജോലികൾ ചെയ്യുമ്പോൾ മാസ്ക് ഉപയോഗിക്കാം.

∙പടക്കം പൊട്ടിക്കുമ്പോൾ ആസ്മാരോഗികൾക്കു ബുദ്ധിമുട്ടാകും.

∙ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം യഥാസമയം ഉപയോഗിക്കുക.

ഇൻഹേലർ പോലുള്ളവ സദാ കൈവശം കരുതുക.

പീക് ഫ്ളോമീറ്റർ ദിവസവും ഉപയോഗിച്ച് ആസ്മ വരാനുള്ള സാഹചര്യം മുൻകൂട്ടി കണ്ടു ചികിത്സിക്കാം.

∙ പെയിന്റിന്റെ രൂക്ഷഗന്ധം, രാസപദാർഥ സമ്പർക്കം എന്നിവ ആസ്മ കൂടുതലാക്കും.

കോട്ടൻ തുണികളുടെ പുതുമണം ആസ്മയിലേക്കു നയിക്കാം.

മരുന്നുകൾ ഉദാ: വേദനാസംഹാരികളുടെ ഉപയോഗം ആസ്മയുള്ളവരിൽ പെട്ടെന്നു രോഗം വരുത്താം.

∙ ചിലരിൽ ചില ഭക്ഷണങ്ങൾ അലർജി വരുത്താം ഉദാ: പാൽ, മുട്ട ചിലതരം മത്സ്യങ്ങൾ, അമിതസമ്മർദം, ഉത്കണ്ഠ എന്നിവയും ആസ്മയിലേക്കു നയിക്കാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. സുധീർ കുമാർ കെ.

സീനിയർ കൺസൽറ്റന്റ്

പൾമണോളജി വിഭാഗം

ചെസ്‌‌റ്റ് ഹോസ്പിറ്റൽ ,

കോഴിക്കോട്

Tags:
  • Manorama Arogyam