Thursday 14 July 2022 10:47 AM IST : By സ്വന്തം ലേഖകൻ

മൃഗത്തിന്റെ രക്തം, ശരീരദ്രവങ്ങൾ എന്നിവ വഴി രോഗം പകരും: കുരുങ്ങുപനിയും മങ്കിപോക്സും: പ്രതിരോധം ഇങ്ങനെ

er434rt34

പേരിലെ സാമ്യമൊഴിച്ചാൽ മങ്കിപോക്സും കുരങ്ങും പനിയും വ്യത്യസ്തങ്ങളായ രണ്ടുരോഗങ്ങളാണ്. പകരുന്ന രീതിയും ലക്ഷണങ്ങളുമെല്ലാം വ്യത്യസ്തമാണ്.

∙ മങ്കിപോക്സ്

കുരങ്ങുകളിലാണ് ആദ്യമായി കണ്ടതെന്നതു കൊണ്ടാണ് മങ്കിപോക്സ് എന്നു പറയുന്നത്. 1970 ൽ കൊംഗോയിലാണ് ആദ്യമായി മനുഷ്യരിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനെത്തുടർന്നുള്ള വർഷങ്ങളിലും മധ്യ–പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് ഒട്ടേറെ മങ്കിപോക്സ് കെസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങി.

രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞ് അഞ്ചു മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങും. നമ്മുടെ നാട്ടിൽ ഉന്മൂലനം ചെയ്ത സ്മോൾ പോക്സ് വൈറസിന്റെ വിഭാഗത്തിൽ പെടുന്ന ഒാർത്തോപോക്സ് വൈറസ് കുടുംബത്തിലെ മങ്കിപോക്സ് വൈറസാണ് മങ്കിപോക്സിനു കാരണമാകുന്നത്.

സ്മോൾപോക്സിനു സമാനമായ ലക്ഷണങ്ങളാണ് മങ്കിപോക്സ് പ്രത്യക്ഷപ്പെടുന്നത്. ശരീരത്തിൽ കുമിളകൾ പൊങഅങുക, പനി, സന്ധിവേദന, തലവേദന എന്നിവയൊക്കെ വരാം.

വ്യാപനം

രോഗബാധിതമായ മൃഗത്തിന്റെ രക്തം, ശരീരദ്രവങ്ങൾ എന്നിവ വഴി മനുഷ്യരിലേക്കു രോഗം പകരാം. ആഫ്രിക്കയിൽ കുരങ്ങുകളിൽ മാത്രമല്ല അണ്ണാൻ, എലി എന്നീ മൃഗങ്ങളിലും മങ്കിപോക്സ് അണുബാധ കണ്ടിട്ടുണ്ട്. മങ്കിപോക്സിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കു രോഗം വ്യാപിക്കാൻ സാധ്യത കൂടുതലാണ്. ശ്വാസകോശ സ്രവങ്ങൾ, രോഗബാധിതരുടെ ചർമത്തിലെ കുമിളകളുമായുള്ള സമ്പർക്കം എന്നിവയൊക്കെ രോഗപ്പകർച്ചയ്ക്ക് കാരണമാകാം.

ചർമത്തിലെ കുമിളകളിൽ നിന്നുള്ള ദ്രവമെടുത്ത് പിസിആർ ടെസ്റ്റ് വഴിയാണ് രോഗനിർണയം നടത്തുന്നത്. വൈറൽ അണുബാധയ്ക്കു നൽകുന്ന ചികിത്സ തന്നെയാണ് മങ്കിപോക്സിനും നൽകുക. ഈ രോഗത്തിന്റെ മരണസാധ്യത 10 ശതമാനമാണ്. സ്മോൾ പോക്സിനു നൽകുന്ന വാക്സീനുകൾ മങ്കിപോക്സിനും ഫലപ്രദമാണെന്നാണ് കണ്ടിരിക്കുന്നത്.

dwedw Courtesy-WHO

ആഫ്രിക്കയിൽ മാത്രമല്ല മങ്കിപോക്സ് ഭീഷണിയാകുന്നത്. 2003 ൽ അമേരിക്കൻ ഐക്യനാടുകളിൽ ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യ രോഗബാധയുണ്ടായിരുന്നു. ഘാനയിൽ നിന്നു കൊണ്ടുവന്ന എലികൾക്കും തുരപ്പൻ വിഭാഗത്തിൽ പെട്ട ജീവികൾക്കും ഒപ്പം കഴിഞ്ഞ അരുമനായ്ക്കൾ വഴിയായിരുന്നു രോഗപ്പകർച്ച. ഇതേത്തുടർന്ന് 70 മങഅകിപോക്സ് കേസിുകൾ അമേരിക്കയിലുണ്ടായി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇരുപതിൽപരം രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചു കഴിഞ്ഞു.

കുരങ്ങുപനി

ക്യാസന്നൂർ ഫോറസ്റ്റ് ഡിസീസ് അഥവാ കുരങ്ങുപനിആദ്യമായി 1955 ൽ കർണാടകയിലെ ഷിമോഗ ജില്ലയിലാണ് കണ്ടത്. കെഎഫ്ഡി വൈറസ് എന്ന ഉഗ്രശേഷിയുള്ള വൈറസാണ് രോഗമുണ്ടാക്കുന്നത്. രക്തം കുടിക്കുന്ന ചെള്ളാണ് രോഗപ്പകർച്ചയുണ്ടാക്കുന്നത്. കുരങ്ങുപനി എന്നു പറയുമെങ്കിലും കുരങ്ങിൽ മാത്രമല്ല അണ്ണാൻ ചിലതരം എലികൾ, മുള്ളൻപന്നി എന്നിവയിലൊക്കെ വൈറസ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും മുഖ്യമായും കുരങ്ങുകളെ കടിക്കുന്ന ചെള്ളുകളിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങൾ

മങ്കിപോക്സിൽ നിന്നും വ്യത്യസ്തമാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. കടുത്തപനി, തലവേദന, കഴുത്തിനു പിന്നിൽ വേദന, പേശീവേദന എന്നിവ വരാം. വായ്ക്കുള്ളിൽ കുരുക്കളും വരാം. പനി 10–12 ദിവസം വരെ നീണ്ടുനിൽക്കാറുണ്ട്. ചിലരിൽ, പനി വന്നു 3–4 ദിവസത്തിനുള്ളിൽ ഗുരുതരമാകും. പ്ലേറ്റ്ലെറ്റിന്റെ അളവു കുറയാം. ശ്വാസകോശത്തിലേക്കും വയറിലേക്കും രക്തസ്രാവമുണ്ടായി രോഗി മരണപ്പെടാം. മൂന്നു മുതൽ അഞ്ചു ശതമാനമാണ് മരണനിരക്ക്. ലക്ഷണങ്ങളും രോഗചരിത്രവും അനുസരിച്ചാണ് രോഗം നിർണയിക്കുക. രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സ നൽകുന്നത്. ഐവി ഫ്ളൂയിഡും ആന്റിബയോട്ടിക്കുകളും പനിക്കു മരുന്നുകളും നൽകും. കൗണ്ട് കുറയുന്നുണ്ടെങ്കിൽ അതനുസരിച്ചുള്ള ചികിത്സയും നൽകും. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കുള്ള രോഗവ്യാപനം കുറവാണ്.

പ്രതിരോധം

വനപ്രദേശത്തു പോകുന്നവർ കയ്യും കാലും ശരീരഭാഗങ്ങളും മൂടുന്ന വസ്ത്രം ധരിച്ച് ചെള്ളുകടി തടുക്കുക. കുരങ്ങുകളുമായി സമ്പർക്കമരുത്. പ്രത്യേകിച്ച് ചത്ത കുരങ്ങിന്റെ അടുത്തുപോകരുത്.