Monday 09 August 2021 04:12 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

ജാൻസൻ ഫാർമയുടെ ഒറ്റ ഡോസ് വാക്സീന് ഇന്ത്യയിൽ അനുമതി...

vacc342

ജോൺസൺ ആൻ‍ഡ് ജോൺസൺ കമ്പനിയുടെ കീഴിലുള്ള ജാൻസൻ ഫാർമസ്യൂട്ടിക്കൽ വികസിപ്പിച്ചെടുത്ത ഒറ്റ ഡോസ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി ലഭിച്ചിരിക്കുന്നു. വാക്സീൻ പരീക്ഷണങ്ങളുടെ അവസാന ഘട്ടമായ ഫേസ് 3 ട്രയലിൽ 85 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്സീനാണിത്.

ജാൻസന് അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി പ്രകാരം ലഭ്യമായ വാക്സീനുകളുടെ എണ്ണം 5 ആയി. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സീൻ, റഷ്യയുടെ സ്പുട്നിക്, മോഡേണയുടെ എംആർഎൻ എ വാക്സീൻ എന്നിവയാണ് മറ്റ് നാലെണ്ണം.

പുതുക്കിയ ഔഷധ നിയന്ത്രണ പോളിസി പ്രകാരം ജാൻസന്റെ വാക്സീന്, സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിൽ പ്രത്യേകം പഠനങ്ങൾ നടത്തേണ്ടതില്ല. മുൻപ് മറ്റു രാജ്യങ്ങളിൽ ഉപയോഗ അനുമതി ലഭിച്ചിട്ടുള്ള വാക്സീൻ ആണെങ്കിലും ഇന്ത്യയിൽ ഫേസ് 2,3 ക്ലിനിക്കൽ ട്രയൽ നടത്തണമെന്നു നിർബന്ധമായിരുന്നു.

Tags:
  • Manorama Arogyam
  • Health Tips