Saturday 06 November 2021 05:36 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കോവിഡിനു ശേഷം വൈറ്റമിൻ ഗുളിക കഴിക്കണോ? വിദഗ്ധ അഭിപ്രായം അറിയാം

fewfrewrew

കോവിഡ് വന്നാലുടൻ കുറേ മൾട്ടിവൈറ്റമിൻ ഗുളിക വാങ്ങിക്കഴിക്കുന്നത് ശീലമായിട്ടുണ്ട് ഇപ്പോൾ. ചിലർ കോവിഡ് വരാതിരിക്കാനും വൈറ്റമിൻ എ, സി , ഇ പോലുള്ള ആന്റി ഒാക്സിഡന്റ് ഗുണമുള്ള ഗുളികകൾ വാങ്ങിക്കഴിക്കുന്നുണ്ട്. എന്നാൽ അമിതമായി വൈറ്റമിൻ കഴിക്കുന്നതുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാനോ കോവിഡ് പെട്ടന്നു മാറാനോ കോവിഡിനു ശേഷമുള്ള ക്ഷീണം മാറ്റാനോ സാധിക്കില്ല.

മാത്രമല്ല, ഈ വൈറ്റമിനുകളെല്ലാം നമുക്ക് ചെറിയ അളവിൽ മാത്രം ലഭിക്കേണ്ടതാണ്. സിങ്ക് പോലുള്ള മൂലകങ്ങൾ ആണെങ്കിൽ സൂക്ഷ്മ മൂലകങ്ങളാണ്. ഇതെല്ലാം സാധാരണ സമീകൃത ഭക്ഷണത്തിൽ നിന്നു നമുക്കു ലഭിക്കുന്നുണ്ട്. ഉദാ. നമുക്ക് ആവശ്യമായ വൈറ്റമിൻ സിയുടെ അളവ് എന്നു പറയുന്നത് ഒരു ദിവസം 40 മി.ഗ്രാം മാത്രമാണ്. ഇതു ലഭിക്കാൻ ദിവസം ഒരു നെല്ലിക്ക മാത്രം കഴിച്ചാൽ മതി.

വെറുതെ വൈറ്റമിനുകൾ വാങ്ങിക്കഴിക്കുന്നതുകൊണ്ട് ചില പ്രശ്നങ്ങളുമുണ്ട്. ഒന്ന്, ഇതു കഴിക്കുമ്പോൾ , പ്രതിരോധശേഷി മെച്ചപ്പെടുന്നുണ്ട് എന്ന് അമിതമായുണ്ടാകുന്ന ആത്മവിശ്വാസം മൂലം കോവിഡിനെതിരെയുള്ള പ്രതിരോധനടപടികളിൽ വീഴ്ച വരാം. രണ്ട്, വൈറ്റമിൻ ഡി, എ പോലെയുള്ള വൈറ്റമിനുകൾ അമിതമായി അകത്തുചെന്നാൽ അതു നമ്മുടെ കൊഴുപ്പുകലകളിൽ സംഭരിച്ചിട്ട് ഹൈപ്പർ വൈറ്റമിനോസിസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ പ്രമേഹം പോലെയുള്ള അസുഖമുള്ളവർ, വയോജനങ്ങൾ എന്നിവരിൽ ഭക്ഷണത്തിലൂടെ വൈറ്റമിൻ ആവശ്യകത നിറവേറ്റാൻ പറ്റുന്നില്ലെങ്കിൽ സപ്ലിമെന്റ് കഴിക്കാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ബി. പത്മകുമാർ

മെഡി. കോളജ്

ആലപ്പുഴ

Tags:
  • Manorama Arogyam
  • Health Tips