Thursday 22 December 2022 04:54 PM IST

‘അഞ്ചുനേരം നിസ്കാരം, പിന്നെ പടച്ചവന്റെ അനുഗ്രഹം’: 102ന്റെ നിറവിൽ എരുമേലി നൈനാർ പള്ളിയുടെ അബ്ദുൽ കരീം മൗലവി

V R Jyothish

Chief Sub Editor

abdul-karim-usthad-1

‘അഞ്ചു നേരം നിസ്കാരം, പിന്നെ പടച്ചവന്റെ അനുഗ്രഹം’: 102ന്റെ നിറവിൽ എരുമേലി നൈനാർ പള്ളിയുടെ അബ്ദുൽ കരീം മൗലവിതാഴത്തുവീട്ടിൽ ടി. എസ്. അബ്ദുൽ കരീം മൗലവി നൂറ്റിരണ്ടാം വയസ്സിേലക്കു കടക്കുന്നു!– എരുമേലി മഹല്ല് മുസ്‌ലിം ജമാഅത്തിന്റെ ചീഫ് ഇമാം. പള്ളിയുടെ നിത്യ പ്രാർത്ഥനയിൽ നൂറു വയസ്സുവരെ സജീവമായിരുന്നു അബ്ദുൽ കരീം മൗലവി. കോവിഡ് കാലം നൽകിയ വിശ്രമം ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയെങ്കിലും ഇപ്പോഴും സജീവമാണ് കരീം മൗലവിയുടെ ഓർമകൾ.

എന്താണ് ആരോഗ്യരഹസ്യമെന്നു ചോദിച്ചപ്പോൾ കരീം മൗലവി ചിരിച്ചു. ‘അഞ്ചു നേരം നിസ്കാരം, പിന്നെ പടച്ചവന്റെ അനുഗ്രഹം.’ എപ്പോഴും ‘റബ്ബേ....’ എന്ന നാമമുണ്ട് ചുണ്ടിൽ.

രാവിലെ മൂന്നുമണിക്ക് ഉണരും. നല്ല തണുത്ത വെള്ളത്തിൽ കുളിക്കും. പിന്നെ നേരെ നടക്കും പള്ളിയിലേക്ക്. പള്ളിക്ക് അടുത്താണ് താഴത്തുവീടെങ്കിലും തോട് കടന്നാണു യാത്ര. അന്നു പാലമില്ല. മഴക്കാലത്തു തോട്ടിൽ നല്ല ഒഴുക്കായിരിക്കും. ഒഴുക്കു നീന്തി പള്ളിയിലെത്തും. സുബ്ഹി നമസ്കാരത്തിനു നേതൃത്വം കൊടുക്കും. ഏഴുമണിയോെട ഒരു ചായ കുടിക്കും. പിന്നെ പത്രപാരായണം. ആദ്യം വായിക്കുന്ന പത്രം മനോരമ തന്നെ. എഴുപത്തിയഞ്ചു വർഷമായി മുടങ്ങാത്ത ഒരു ശീലമാണിത്.

ലേഖനം പൂർണരൂപത്തിൽ വായിക്കാൻ മനോരമ ആരോഗ്യം ജനുവരി ലക്കം കാണുക.