Tuesday 12 July 2022 12:02 PM IST : By സ്വന്തം ലേഖകൻ

‘മകളുടെ ഭർത്താവിനെ കുറിച്ച് തോന്നുന്ന കുറ്റങ്ങൾ, കുറവുകൾ... ഒടുവിൽ ഡൈവോഴ്സ് തേടി വക്കീലിനു മുന്നിൽ’

law-spike-july

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് േകസ് സ്റ്റഡികളിലൂെട വിശദമാക്കുന്ന പംക്തി

(സംഭവങ്ങള്‍ യഥാർഥമെങ്കിലും േപരുകള്‍ മാറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്)

ചെറിയ ഇഷ്ടക്കേടുകള്‍ ഉ ണ്ടായാലോ കുടുംബജീവിതം മടുത്താലോ ഉടന്‍ േകാടതിയെ സമീപിച്ചാല്‍ എളുപ്പം കിട്ടുന്ന ‘സാധനം’ ആണ് പലർക്കും വിവാഹമോചനം. ഈ മോചനം ഉണ്ടാക്കുന്ന വരുംവരായ്കകള്‍ പലരും ചിന്തിക്കുന്നു കൂടിയില്ല. കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്യാൻ തയാറായി ഒാഫിസില്‍ വന്ന ഗീതയുടെ വാക്കുകള്‍ േകട്ടപ്പോള്‍ എനിക്കങ്ങനെയാണു തോന്നിയത്.

‘എനിക്ക് ജീവിതം മടുത്തു. ഈ വിവാഹ ബന്ധത്തിൽ നിന്ന് എനിക്കൊരു മോചനം വേണം. സ്വന്തം കാലിൽ നിന്ന് ജീവിക്കുന്നത് എനിക്ക് അങ്ങേരെ ഒന്നു കാണിച്ചു കൊടുക്കണം.’ ആവേശത്തോെട ഗീത പറഞ്ഞു.

വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ തിരക്കി സമാധാനിപ്പിച്ച േശഷമാണ് അവളുെട വിവാഹജീവിതത്തെക്കുറിച്ചു പ റയാന്‍ ആവശ്യപ്പെട്ടത്. പതിനഞ്ചു വര്‍ഷത്തെ കുടുംബജീവിതം അവള്‍ സാവധാനം വിശദമായി തന്നെ പറഞ്ഞു. മുഴുവനും േകട്ടുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത് ഇ ത്രമാത്രമാണ്.

ഗീതയുെട ഭർത്താവ് ബാലു മുൻകോപക്കാരനാണ്. ദേഷ്യം വന്നാൽ ആരൊക്കെ ചുറ്റുമുണ്ടെന്നോ എവിടെയാണെന്നോ നോക്കാതെ ദേഷ്യപ്പെടും. തല്ലാനായി പാഞ്ഞു ചെല്ലും. പക്ഷേ, അന്നുവരെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ല. കൂടാതെ ഗീതയെ ഒന്നിനും കൊള്ളാത്തവൾ എന്നൊക്കെ അർഥം വരുന്ന രീതിയിൽ കുറ്റപ്പെടുത്തി സംസാരിക്കും. അതും മക്കളുടെയും ഗീതയുടെ മാതാപിതാക്കളുടെയും മുന്നിൽവച്ച്.

ഇതെല്ലാം ദുബായിൽ ജോലിയുള്ള ബാലു വർഷത്തിലൊരിക്കൽ വീട്ടിൽ വരുമ്പോൾ നടക്കുന്ന സംഭവങ്ങളാണ്. എന്നാ ൽ ഇപ്പോൾ വിഡിയോകോൾ ചെയ്യുമ്പോഴും ചീത്ത പറയാനും മോശമായി സംസാരിക്കാനും തുടങ്ങിയത്രേ. ‘അതുെകാണ്ട് അയാളുമായി െപാരുത്തപ്പെട്ടു പോകാനാകുന്നില്ല, മാനസികമായി വീര്‍പ്പു മുട്ടുന്നു. മോചനം േവണം.’ ഗീത ആവശ്യപ്പെട്ടു.

‘ഇതൊക്കെ ഗാര്‍ഹിക പീഡനത്തിന്‍റെ പരിധിയില്‍ വരില്ലേ. അവന്‍റെ േദ്രാഹം ഇപ്പോള്‍ കൂടി വരികയാണ്.’ അതുവരെ അരികില്‍ ഒന്നും മിണ്ടാതിരുന്ന ഗീതയുെട അമ്മയുടേതായിരുന്നു ആ സംശയം. ബാലുവിനെക്കുറിച്ചു ഗീത കുറ്റങ്ങള്‍ നിരത്തുമ്പോഴെല്ലാം അവര്‍ ആവേശം െകാള്ളുന്നതു ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ഞാന്‍ ഗീതയോടു ചോദിച്ചു

‘ബാലു ഇപ്പോള്‍ നാട്ടിലുണ്ടോ?’

‘ഇല്ല. ഒരാഴ്ച മുന്‍പ് ദുബായിലേക്ക് പോയി.

‘അവനുണ്ടേല്‍ വരാന്‍ പറ്റുമോ, എന്റെ കുഞ്ഞിനെ അവന്‍ െകാല്ലാക്കൊല ചെയ്യില്ലേ.’ അമ്മ വീണ്ടും ഇടയ്ക്കു കയറി പറഞ്ഞത് എനിക്കിഷ്ടമായില്ല. ഗീതയോടു ത നിെയ സംസാരിക്കണമെന്നു തോന്നിയത് അപ്പോഴാണ്.

മാനസികമായി അകലുമ്പോള്‍

ചോദിച്ചു വന്നപ്പോൾ വസ്തു വാങ്ങിയതും ഇരുനില മാളിക പണിതതും ഗീത ഉടുത്തിരിക്കുന്ന ബ്രാൻഡഡ് കുർത്തിയും അണിഞ്ഞിരിക്കുന്ന വജ്ര കമ്മലുകളും ഒക്കെ ബാലു ദുബായിൽ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണംകൊണ്ട് വാങ്ങിയതാണ്. ഗീതയുടെ സ്വർണാഭരണങ്ങളൊന്നും തന്നെ വസ്തു വാങ്ങുന്നതിനോ വീടു വയ്ക്കുന്നതിനോ അയാൾ ഉപയോഗിച്ചിട്ടുമില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും രണ്ടു കുട്ടികളും ബാലുവിൽ നിന്നു മാനസികമായി അകന്നതായും അവര്‍ പറഞ്ഞു. അത്തവണ ലീവിനു വന്നപ്പോൾ മക്കൾ അച്ഛന്റെ കൂടെ കിടക്കുന്നതിനുപോലും കൂട്ടാക്കിയില്ലത്രേ.

പിന്നീടു ചോദിച്ചറിഞ്ഞത് ഗീതയുെട കുടുംബത്തെക്കുറിച്ചാണ്. ഗീതയുടെ അച്ഛനും അമ്മയ്ക്കും സ്വന്തമായി വീടില്ല. രണ്ടു പെൺമക്കളുെട വിവാഹത്തിനും മറ്റുമായി വീടു വിൽക്കേണ്ടി വന്നു. പെൺമക്കൾ വസ്തു വാങ്ങിയപ്പോഴോ വീടു വച്ചപ്പോഴോ ഒന്നും പണമോ മറ്റു സഹായങ്ങേളാ നല്‍കാനുമായില്ല. വിവാഹസമയത്ത് കൊടുത്ത സ്വർണാഭരണങ്ങളല്ലാതെ മറ്റൊന്നും നല്‍കാന്‍ അവരുടെ കയ്യിൽ ഇല്ലായിരുന്നു. ഈ അവസ്ഥ അടിസ്ഥാനപരമായി കുശുമ്പും അസൂയയും ഗർവും ഒക്കെയുള്ള ഗീതയുടെ അമ്മയിൽ ചില നിഷേധാത്മകവും ദുഷിച്ചതുമായ ചിന്തകൾ ഉണർത്തി. ബാലുവിന്റെ കുറ്റങ്ങൾ പെരുപ്പിച്ചു കാട്ടി.

അതോെട എപ്പോഴും ബാലുവിനെ കുറ്റപ്പെടുത്തി ഗീതയോടും കുട്ടികളോടും സംസാരിക്കാനും തുടങ്ങി. അതിലവർ പ്രത്യേക ആനന്ദം കണ്ടെത്തുന്നു എന്ന് ഗീതയുടെ സംസാരത്തിൽ നിന്നെനിക്കു മനസ്സിലായി.

‘അച്ഛൻ അടിച്ചു കൊല്ലും നിന്നെ’, ‘അച്ഛനറിഞ്ഞാൽ നിന്റെ ക ഥ കഴിക്കും’, ‘അച്ഛൻ വിഡിയോ കോൾ ചെയ്യുമ്പോൾ പുസ്തകമെടുത്ത് പഠിക്കുന്നതുപോലെ ഇരുന്നോ’ എന്നെല്ലാം പറഞ്ഞ് അമ്മൂമ്മ തന്നെ അച്ഛനെ കുട്ടികളുടെ മുന്നിലും ‘ഭീകര’ മനുഷ്യനാക്കി. പതിയെ കുട്ടിക ൾ ബാലുവിൽ നിന്ന് അകന്നു.

കൂടാതെ അമ്മ ഗീതയോട് എപ്പോഴും ബാലുവിന്റെ ദേഷ്യ സ്വഭാവം പെരുപ്പിച്ചു കാട്ടിക്കൊണ്ടിരുന്നു. ബാലുവിന്റെ മാതാപിതാക്കളുടെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണി പറഞ്ഞ് ഗീതയുെട മുന്നിൽ അവരെയും മോശക്കാരാക്കി. അറിഞ്ഞോ അറിയാതെയോ ഗീതയും ബാലുവും അകലാന്‍ അമ്മയുെട ഒാരോ വാക്കും കാര ണമായി. കുറ്റങ്ങള്‍ േകട്ടുകേട്ട് അവളുെട മാനസികാവസ്ഥയും വല്ലാത്ത നിലയിലായിരുന്നു.

ബാലു ലീവിനു വരുമ്പോള്‍ കൊണ്ടുപോകുന്ന സ്ഥലങ്ങളോ വാങ്ങിക്കൊടുക്കുന്ന വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നും ഗീതയെ സന്തോഷിപ്പിച്ചില്ല. ‘ഇതിനൊക്കെ അവൻ നാ ളെ കണക്കു പറയും, നോക്കിക്കോ’ എന്ന സ്വന്തം അമ്മയുടെ കമന്റുകൾ ഗീതയുടെ ഉള്ളിൽ ബാലുവിനോടുള്ള വെറുപ്പു കൂട്ടി.

നാട്ടിലെത്തുമ്പോള്‍ കാറുമായി സുഹൃത്തുക്കളെ കാണാൻ പോയാലുടന്‍ അമ്മ തുടങ്ങും. ‘ഇന്നും രാവിലെ എങ്ങോട്ടോ പോയിട്ടുണ്ടല്ലോ. ആരെ കാണാനാവോ... നിന്നെ കൊണ്ടു കൊള്ളില്ലാഞ്ഞിട്ടാണ് അവനിങ്ങനെ തോന്ന്യാസം നടക്കുന്നത്.’

വിഷമവൃത്തത്തില്‍ ഭാര്യ

അമ്മയുടെ വാക്കുകൾ ഗീതയെ സംശയരോഗിയാക്കിയിട്ടുണ്ടെന്നും എനിക്കു തോന്നി. ചെറിയ സന്തോഷം ആ വീട്ടിൽ അലയടിക്കുന്നു എന്നു തോന്നുമ്പോഴേക്കും ഗീതയുടെ അമ്മ പറയും ‘എപ്പോഴാണാവോ അവന് ബാ ധ കേറുന്നത്. അധികം തുള്ളേണ്ട. ചിരിച്ചാൽ കരയും. അതുകൊണ്ട് അവനോട് അധികം മേളാങ്കിക്കാൻ നിൽക്കേണ്ട.’

മനസ്സില്‍ ചിന്തകള്‍ നിറയുമ്പോ ള്‍ ഗീത പരിസരം മറന്നു പോകും. എ ന്തൊക്കെയോ ആലോചിച്ചു നിൽക്കും. പാല് തിളച്ചു തൂവിയാലും അറിയാതെ നോക്കി നിൽക്കുക, ചെടി ന നയ്ക്കുമ്പോൾ ഒരു ചെടിയിൽത്തന്നെ ഏറെ നേരം വെള്ളം ഒഴിക്കുക, ആരു വിളിച്ചാലും കേൾക്കാതിരിക്കുക... അങ്ങനെ നിർവികാരയായ ഒരു ഭാര്യയായി മാറി പാവം ഗീത. ഇതൊക്കെ കാണുമ്പോൾ ഒരു മാസത്തെ ലീവിനു വരുന്ന ബാലു പരിസരം മറന്ന് ബഹളം വയ്ക്കും. അതു വീണ്ടും ഗീതയെ മാനസിക സമ്മര്‍ദത്തിലേക്കു െകാണ്ടുപോകും.

ഒടുവില്‍ വിവാഹം പിരിയാം എന്ന തീരുമാനവുമായി വക്കീലിനു മുന്നിലെത്തിയിട്ടും അമ്മയുെട മനസ്സിനു മാറ്റമില്ലെന്ന് അവരുെട ആദ്യ വാക്കുകളില്‍ നിന്നു തന്നെ എനിക്കു മനസ്സിലായിരുന്നു. മരുമകന്‍ പണിത വീട്ടില്‍ നിന്നിറങ്ങിയാല്‍ കയറിക്കിടക്കാൻ സ്വന്തമായി ഒരു വീടു പോലും ഇല്ലെങ്കിലും ‘താന്‍ പിടിച്ച മുയലിനു മൂന്നു െകാമ്പ്’ എന്ന മട്ടില്‍ അവരിരുന്നു.

നോക്കൂ, സ്വന്തം അമ്മയുടെ വാക്കുകൾ പെൺമക്കളുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന്. മക്കളുടെ പങ്കാളിയെ കുറിച്ചു തോന്നുന്ന കുറ്റങ്ങളും കുറവുകളും എപ്പോഴും എണ്ണിയെണ്ണി പറയുമ്പോള്‍ മകളുടെ ഉള്ളിൽ അവരോടുള്ള അനിഷ്ടം വർധിക്കുകയാണ്. പേരക്കുട്ടികളുെട മനസ്സിലും അവരുെട അച്ഛന്‍ ഭീകരരൂപിയായി മാറും.

ഗീതയെ ഞാൻ കോടതിയുടെ പടിക്കൽപ്പോലും െകാണ്ടുപോയില്ല. ഞാന്‍ അവരോടു പറഞ്ഞു. ‘ആദ്യം ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണൂ. മനസ്സ് ഒന്നു ശാന്തമാകട്ടെ. ചിന്താശേഷിയൊക്കെ നേരെയായിട്ട് നമുക്ക് ബാലുവിനെതിരെ കേസ് കൊടുക്കാം.’

ഞാ‍ൻ തന്നെയാണ് സുഹൃത്തായ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ വിളിച്ച് ഏർപ്പാടാക്കിയത്. രണ്ടു മാസത്തെ നിരന്തരമായ കൗൺസലിങ്ങിൽ ഗീതയുടെ മാനസിക നില പാടെ മാറി. എല്ലാം തന്റെ മനോഭാവത്തിന്റെ പ്രശ്നമായിരുന്നു എന്ന് അ വൾ തിരിച്ചറിഞ്ഞു.

ബാലുവിന്റെ മാതാപിതാക്കൾ താമസിക്കാൻ വരുന്നു എന്ന് പറഞ്ഞ് അമ്മയെയും അച്ഛനെയും വാടകയ്ക്ക് ഒരു വീടെടുത്ത് മാറ്റാനുള്ള ധൈര്യവും അവള്‍ക്കുണ്ടായി. ‘നിങ്ങൾക്ക് എന്തെങ്കിലും വയ്യായ്ക വ ന്നാൽ ഉടൻ ഞാൻ അവിടെ വന്നു നോക്കും’ എന്ന ഉറപ്പും നൽകിയാണ് അവള്‍ അമ്മയെയും അച്ഛനെയും പുതിയ വീട്ടില്‍ െകാണ്ടുചെന്നാക്കിയത്. ‘അച്ഛനു പെന്‍ഷനുണ്ടല്ലോ. അതുെകാണ്ടു ജീവിതച്ചെലവിന് ആരെയും ആശ്രയിക്കേണ്ടല്ലോ. അതു തന്നെ ഭാഗ്യം’ എന്നൊരു കമന്‍റും പറഞ്ഞ് അവള്‍ സ്വന്തം വീട്ടിലേക്കു മടങ്ങി. പതിയെ ഗീതയും മക്കളും മാത്രമായ വീട്ടിൽ ബാലുവിന്റെ സന്തോഷം നിറഞ്ഞ വിഡിയോ കോളുകളും കുട്ടികളുടെ കളിചിരിയും നിറഞ്ഞു.

സ്ത്രീകൾ ജീവിക്കേണ്ടത് അവരുടെ ബുദ്ധിക്കും യുക്തിക്കും അനു സരിച്ചാണ്. ബാഹ്യ ഇടപെടുലകൾ തടസ്സമാകുന്നു എന്നു കണ്ടാൽ അ തും സ്വന്തം അച്ഛനമ്മമാർ ആണെങ്കിൽപ്പോലും ബുദ്ധിപൂർവം ആ സാഹചര്യത്തെ മറികടക്കണം.

യാതൊരു അടിസ്ഥാനവുമില്ലാതെ ഭർത്താവിന്റെ കുറ്റം ആരു പറഞ്ഞാലും അതു കേൾക്കാൻ നിന്നു കൊടുക്കരുത്. മക്കളോട് അച്ഛന്റെ കുറ്റം പറഞ്ഞു കേൾപ്പിക്കുകയും അ രുത്. അച്ഛന് കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ മക്കൾ നേരിട്ടു മന സ്സിലാക്കട്ടെ. വിവേകപൂർവം ജീവിക്കുക. അതാണ് എനിക്കു സ്ത്രീകളോട് പറയാനുള്ളത്.

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)