Wednesday 24 August 2022 12:19 PM IST

സംസാരശേഷി തിരിച്ചുകിട്ടി, തലമുടി വളരാനും കറുക്കാനും തുടങ്ങി... ആ മരണഭയം മാറ്റിയത് മൂത്രചികിത്സ: കൊല്ലം തുളസി പറയുന്നു

V R Jyothish

Chief Sub Editor

kollam-thulasi-aug-24

മൂത്രചികിത്സ എന്നു കേൾക്കുമ്പോൾ ഇപ്പോൾ നെറ്റി ചുളിക്കുന്നവരെപ്പോലെയായിരുന്നു ഞാ നും. മനസ്സില്ലാ മനസോടെയാണ് തുടങ്ങിയത്. പക്ഷേ തുടങ്ങിക്കഴിഞ്ഞപ്പോൾ ഞാൻ പുതിയൊരു മനുഷ്യനാവുകയായിരുന്നു. കാൻസർ രോഗം എന്നെ പലവിധത്തിലും തളർത്തിയിരുന്നു. ടി. നാരായണൻ വട്ടോളി പരിഭാഷപ്പെടുത്തിയ ‘ദ് വാട്ടർ ഓഫ് ലൈഫ്’ എന്ന പുസ്തകം വായിച്ചതിനുശേഷമാണ് ഞാൻ മൂത്രചികിത്സയെക്കുറിച്ച് ആലോചിക്കുന്നതും അതിലേക്കു തിരിയുന്നതും. അതിനു വിതുരയിലുള്ള രോഹിണി വിജയൻ നായരെപ്പോലെയുള്ള സുഹൃത്തുക്കളും പ്രചോദനമായി.

ദ് വാട്ടർ ഓഫ് ലൈഫ് എന്ന പുസ്തകത്തിൽ പറയുന്ന പല കാര്യങ്ങളും എന്റെ ജീവിതവുമായി ഒത്തുവരുന്നതായിരുന്നു. ‘രോഗമില്ലാത്ത ജീവിതം, വൈദ്യനില്ലാത്ത ലോകം’ ഇതാണ് ആ പുസ്തകം മുന്നോട്ടു വയ്ക്കുന്ന പ്രധാന മുദ്രാവാക്യം. ചികിത്സയുടെ പേരിൽ ഇന്നു നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഏകദേശ ധാരണയുള്ള ഒരാൾ എന്ന നിലയിൽ ആ മുദ്രാവാക്യം എന്നെ ആകർഷിച്ചു.

കഴിഞ്ഞ പത്തുവർഷമായി കാൻസർ രോഗത്തിനു ചികിത്സയിലാണു ഞാൻ. മാത്രമല്ല കിട്ടുന്ന ഓരോ ദിവസവും ബോണസായി കണ്ടു മരണഭയത്തോടെ തന്നെയാണു ജീവിതം തള്ളിനീക്കിയിരുന്നത്. പരീക്ഷിക്കാൻ തീരുമാനം കാൻസറിന്റെ ഭാഗമായിട്ടായിരിക്കണം കഴിഞ്ഞ കുറേനാളുകളായി എനിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എപ്പോഴും ക്ഷീണം. ഒരു കണ്ണിനു കാഴ്ചക്കുറവ്, സംസാരിക്കാൻ ബുദ്ധിമുട്ട്, ശരീരം നിറയെ ചൊറിഞ്ഞു തടിക്കാൻ തുടങ്ങി. ആ കെ പ്രാകൃതമായ അവസ്ഥ. എന്റെ സമയം കഴിയാറായി എന്നുതന്നെ മനസ്സിൽ കുറിച്ചു. ഇത്തരമൊരു അവസ്ഥയിലാണ് ഞാൻ മൂത്രചികിത്സയെക്കുറിച്ചു കേ ൾക്കുന്നതും ഒന്നു പരീക്ഷിക്കാമെന്നു കരുതിയതും.

എന്തായാലും ചെലവില്ലാത്ത കാ ര്യമാണ്. രോഹിണി വിജയൻ നായരുമായി ബന്ധപ്പെട്ടു. മൂത്രചികിത്സയുടെ പ്രാഥമികകാര്യങ്ങൾ മനസ്സിലാക്കി. ഈ ചികിത്സാരീതി പിന്തുടരുന്ന പലരോടും സംസാരിച്ചു. അങ്ങനെയാണ് ഞാനും മൂത്രചികിത്സയുടെ ഭാഗമാകുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ മൂത്രചികിത്സ ചെയ്തുകൊണ്ടിരിക്കുന്നു.. പഴയ മരണഭയം എന്നെ വിട്ടുപോയിരിക്കുന്നു. ഇനിയൊരു മുപ്പതുവർഷം കൂടി ഞാൻ ജീവിക്കും എന്നൊരു ചിന്തയാണ് ഇപ്പോൾ. എപ്പോഴും ക്ഷീണാവസ്ഥയിലായിരുന്ന ഞാൻ ഇപ്പോൾ നല്ല ഊർജസ്വലനാണ്. എത്ര സമയം ജോലി ചെയ്യാനും തയാറാണ്. നടക്കാനും ഓടാനുമൊന്നും ഇപ്പോൾ അശേഷം ബുദ്ധിമുട്ടില്ല. കാഴ്ചക്കുറവുള്ള കണ്ണിന് ഇപ്പോഴും മാറ്റമില്ലെങ്കിലും മറ്റേ കണ്ണിനു നല്ല തെളിച്ചമുണ്ട്. സംസാരശേഷി തിരിച്ചുകിട്ടി. തലമുടി വളരാനും കറുക്കാനും തുടങ്ങി. മാത്രമല്ല ശരീരം ചൊറിഞ്ഞു പൊട്ടുന്നതും മാറി. ചുരുക്കിപ്പറഞ്ഞാൽ ഞാൻ പേടിച്ചതുപോലെ കാൻസർരോഗം വീണ്ടും വന്നിട്ടില്ലെന്നു തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ നടത്തിയ പരിശോധനയിൽ വെളിപ്പെട്ടു.

പലരീതിയിൽ ഉപയോഗിച്ചു മൂത്രം കുടിച്ചതുകൊണ്ടാണോ ഈ രോഗങ്ങളൊക്കെ മാറിയത് എന്നു ചോദിച്ചാൽ അതെ എന്നൊരു മറുപടിയേ ഉള്ളു. കാരണം മൂത്രചികിത്സയല്ലാതെ മറ്റൊരു ചികിത്സയും ഈ അവസരത്തിൽ ഞാൻ ചെയ്തിട്ടില്ല. മൂത്രം കുടിക്കുക മാത്രമല്ല ചെയ്തത്. മൂത്രം ഒരു പാത്രത്തിൽ ശേഖരിച്ച് അതിൽ കാൽ ഇറക്കിവയ്ക്കും. മൂത്രം കൊണ്ട് കണ്ണു കഴുകും. ശരീരത്തിൽ ചൊറിച്ചിൽ ഉള്ള സ്ഥലത്ത് മൂത്രം പുരട്ടി മസാജ് ചെയ്യും. തലയിൽ എണ്ണയ്ക്കു പകരം മൂത്രം പുരട്ടി മസാജ് ചെയ്യും. എനിക്ക് ഇപ്പോൾ നല്ല ആത്മവിശ്വാസമുണ്ട്. നാളെ ഇതുപോലെയൊക്കെ േവറൊരാൾ ചെയ്താൽ അയാൾക്ക് ഇതുപോലെ ഗുണം കിട്ടുമോ എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ എനിക്ക് ഇങ്ങനെയുള്ള ഗുണങ്ങൾ ഉണ്ടായി. എന്നെ അറിയാവുന്നവരോടും ഞാൻ ഇടപെടുന്നവരോടും ചോദിച്ചാൽ ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു ബോധ്യമാവും. മൂത്രചികിത്സ ചെയ്തതിന്റെ അനുഭവത്തിലാണ് എനിക്ക് രോഗം മാറിയത്. അതിൽ എത്രത്തോളം ശാസ്ത്രമുണ്ടെന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷേ രോഗശമനം ഉണ്ടായി എന്നത് എന്റെ ജീവിതാനുഭവം.