Saturday 04 September 2021 04:01 PM IST : By സ്വന്തം ലേഖകൻ

സുഖമായി ഉറങ്ങാൻ ഈ സുഗന്ധങ്ങൾ: അരോമതെറപി ചെയ്യുന്നവിധം അറിയാം

fhfchgf657

∙ ശരീരികÐ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ല ഉറക്കം ലഭിക്കാനും അരോമ തെറപ്പി പോലുള്ള ബയോ / ഹെർബൽ ചികിത്സകൾ സഹായിക്കുന്നു. ചെടികളിൽ നിന്നെടുക്കുന്ന ഏസ്സൻഷ്യൽ ഒായിലുകൾ ഉപയോഗിച്ചുള്ള രീതിയാണ് അരോമ തെറപ്പി. ഈ എണ്ണകളുെട ഗന്ധം തലച്ചോറിനെ സ്വാധീനിക്കുന്നു. പ്രധാനമായും രണ്ടു രീതിയിൽ എണ്ണകൾ ഉപയോഗിച്ചുവരുന്നു.

∙ ചർമത്തിലൂടെ ആഗിരണം ചെയ്യാവുന്ന എണ്ണ കൊണ്ട് കൈകളോ മസാജ് ഉപകരണങ്ങളോ ഉപയോഗിച്ച് തീവ്രമായ സ്പർശത്തിലൂടെ മസാജ് ചെയ്യുന്നതാണ് ഒരു രീതി. ഇതിലൂെട എണ്ണയിലെ ഘടകങ്ങൾ ശരീരത്തിലേക്കു ആഗിരണം െചയ്യപ്പെടും. ചർമത്തിൽ പുരട്ടുമ്പോൾ എണ്ണയുെട സുഗന്ധം ശ്വസിക്കാനും
സാധിക്കും. ഏസ്സൻഷ്യൽ ഒായിലുകൾക്കു ഗാഢത കൂടുതലായതിനാൽ ഇവ ആപ്രിക്കോട്ട് എണ്ണ അല്ലെങ്കിൽ ബദാം എണ്ണ എന്നിവയോടൊപ്പം യോജിപ്പിച്ചാണ് ഉപയോഗി
ക്കുന്നത്.

∙ ഗന്ധം ശ്വസിക്കുക : എണ്ണകളുെട ഗന്ധം ശ്വസിക്കുന്നത് ഗുണം െചയ്യും. എണ്ണ ഏതെങ്കിലും ഉപകരണം ഉപയോഗിച്ച് വായുവിൽ സ്പ്രേ െചയ്യുന്നതു വഴി സുഗന്ധം നന്നായി പരക്കും.

∙ ലവെണ്ടർ, ചമോമില്ല, ബെർഗാമോട്ട്, ക്ലാരി സേജ്, വല്ലേറിയൻ, ചന്ദനം, ജാസ്മിൻ, യൂക്കാലിപ്റ്റസ്, പെപ്പർമിന്റ് തുടങ്ങിയ എണ്ണകൾ റിലാക്സ് ആകാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. വൈദ്യനിർദേശപ്രകാരം മാത്രമെ ഇത്തരം എണ്ണകൾ ഉപയോഗിക്കാവൂ.

കടപ്പാട് : അമേരിക്കൻ സ്ലീപ് അസോസിയേഷൻ

Tags:
  • Manorama Arogyam
  • Health Tips