Wednesday 22 December 2021 03:18 PM IST : By മനോരമ ആരോഗ്യം ആർകൈവ്

ക്രിസ്‌മസ് പ്രാതൽ മുതൽ അത്താഴം വരെ: കഴിക്കാം തികച്ചും ആരോഗ്യകരമായി

fsdfwef

കോവിഡ് കാലത്ത് ക്രിസ്മസ് ആഘോഷം അൽപം വേറിട്ട രീതിയിലാക്കിയാലോ? പുറത്തു പോയി ഭക്ഷണം കഴിക്കേണ്ട. എന്നാൽ പുറത്തു നിന്നു കഴിക്കുന്ന അതേ രീതിയിൽ പോഷകഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ, പ്രതിരോധശക്തി വർധിപ്പിക്കുന്ന രീതിയിൽ കഴിക്കാം. പ്രകൃതിദത്തമായ എല്ലാ ആഹാരവും ശരീരത്തിന്റെ പ്രതിരോധശക്തിയെ വർധിപ്പിക്കും. പോഷകങ്ങളും പ്രദാനം ചെയ്യും. മീനും ചിക്കനും മുട്ടയും ഉൾപ്പെടുത്തിക്കൊണ്ട് തികച്ചും പുതുമയാർന്നൊരു ക്രിസ്മസ്
വിരുന്നാകട്ടെ ഈ കോവിഡ് കാലത്ത്.

Early Morning

ഉണർന്ന ഉടനെ നാരങ്ങാ നീര്/ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തില്‍ ചേർത്തു കുടിക്കാം. ശേഷം ബ്രേക്ക്ഫാസ്റ്റിലേക്ക് കടക്കാം.

Breakfast

ബ്രേക്ക്ഫാസ്റ്റ് ചൂടു പാലപ്പവും ചിക്കന്‍ സ്റ്റ്യൂവും ആക്കാം.

chicken stew

ചിക്കൻ അല്പം പച്ചക്കറികളും (ഉരുളക്കിഴങ്ങ്, കാരറ്റ്, ഗ്രീന്‍പീസ്, കോളിഫ്ലവര്‍) നല്ല ഫ്രഷ് തേങ്ങാപാലും സുഗന്ധ വ്യഞ്ജനങ്ങളും (ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട) ചേര്‍ത്ത് തയാറാക്കുന്ന സ്റ്റ്യൂവില്‍ രോഗപ്രതിരോധത്തിനു വേണ്ട അവശ്യപോഷകങ്ങള്‍ ഉണ്ട്. പോ ഷകഗുണം കൂട്ടണമെങ്കിൽ ഒരു പഴം കൂടി കഴിക്കാം.

ബ്രഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് മുട്ട, വെണ്ണ, ബേയ്ക്ക്ഡ് ബീൻസ്, ഒരു വലിയ ബൗൾ നിറയെ പഴവർഗങ്ങൾ എന്നിവ കഴിക്കാം. പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുന്നത് ഉത്തമം.

Lunch

ചോറും കറികളും ഇഷ്ടപ്പെടുന്നവര്‍ക്ക് അതു കഴിക്കാം. ഒരു ചേഞ്ചിന് മറ്റൊരു മെനു നോക്കാം. പോംഗ്രനെയ്‌റ്റ് ജിൻജറെയ്‌ൽ എന്ന ആപ്പെറ്റൈസറും ഡെവിൾഡ് എഗ്സ് എന്ന സ്‌റ്റാർട്ടറും കഴിച്ചു തുടങ്ങാം. കാശ്മീരി പുലാവ്, പേഷാവരി ചിക്കന്‍ കരാഹി എന്നിവയാണ് പ്രധാന ഭക്ഷണം. െെതര്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ചിക്കന്‍, മുട്ട, നെയ്യ് മുതലായവ ചേരുന്ന ഈ വിഭാഗം ആവശ്യമായ എല്ലാ പോഷകങ്ങളും തരുന്നു.

ApPetizer&Starter

Pomegranate Gingerale

ചേരുവകൾ

മാതളനാരങ്ങാനീര്- 1 ഗ്ലാസ്
(200 മി.ലീ.)

ഇഞ്ചിനീര് - 2 ടേബിള്‍ സ്പൂണ്‍

നാരങ്ങാനീര് - 2 ടേബിള്‍ സ്പൂണ്‍

ഉപ്പ്, പഞ്ചസാര - ആവശ്യത്തിന്

ലെമണ്‍ െെസ്ലസ് - 3

പ്ലെയിന്‍ സോഡ -100 മി.ലീ.

പുതിനയില - ഒരു തണ്ട്

തയാറാക്കുന്ന വിധം

ഒരു ഗ്ലാസ് ജഗ്ഗില്‍ മാതള നാരങ്ങാനീര്, ഇഞ്ചിനീര്, നാരങ്ങാനീര്, ഉപ്പ്, പഞ്ചസാര (സിറപ്പ്) എന്നിവ ചേര്‍ത്തിളക്കുക. കോക്ടെയ്‌ൽ ഷേക്കറിൽ േഷക്ക് ചെയ്തുമെടുക്കാം.

ഒരു ജ്യൂസ് ഗ്ലാസില്‍ 2Ð3 െഎസ്ക്യൂബ് ഇടുക. ഇതിനു മുകളിലേക്ക് മിക്സ് ചെയ്ത ജ്യൂസ് ഒഴിക്കുക. പുതിനയില, ലെമണ്‍ െെസ്ലസ് എന്നിവ ചേര്‍ത്തിളക്കുക.
പ്ലെയിന്‍ സോഡ ഒഴിച്ച് ഗ്ലാസ് നിറയ്ക്കുക. മുകളിലും 1Ð2 െഎസ്
ക്യൂബ്സ് ഇട്ട് വിളമ്പുക.

Deviled Eggs

ചേരുവകൾ

പുഴുങ്ങിയ മുട്ട - ആറ്

ടിജോണ്‍ മസ്റ്റാര്‍ഡ് - 1 ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി- കാല്‍
ടീസ്പൂണ്‍

മുളകുപൊടി - അര
ടീസ്പൂണ്‍

കട്ട െെതര് - അരകപ്പ്

ടോപ്പിങ്ങിനു
വേണ്ടി സവാള നീളത്തില്‍ അരിഞ്ഞു വറുത്തെടുത്തത്, ഉപ്പ് -
ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുട്ട പുഴുങ്ങി തോടു നീക്കി നീളത്തില്‍ പകുതി ആയി മുറിക്കുക. െെതര് ഒരു മസ്‌ലിന്‍ തുണിയില്‍ കെട്ടി തൂക്കിയിട്ട് െെതരിലെ അധിക വെള്ളം നീക്കാം.

മുട്ടയുടെ മഞ്ഞക്കരു ഒരു ചെറിയ ബൗളിൽ സ്പൂണ്‍ ഉപയോഗിച്ചു നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് വറുത്ത സവാള ഒഴികെയുള്ള ചേരുവകൾ ചേര്‍ത്തിളക്കുക. കട്ടിയുള്ള കുഴമ്പുപരുവമാണു വേണ്ടത്. െെഡ്ര ആണെങ്കില്‍ അല്പം കൂടി െെതര് ചേര്‍ത്തിളക്കുക.

ഈ മിശ്രിതം മുട്ട വെള്ളയില്‍ നിറയ്ക്കുക. അലങ്കാരത്തിന് അൽപം മുളകുപൊടി വിതറാം. ഒന്നോ രണ്ടോ അല്ലി സവാള വറുത്തത് മഞ്ഞക്കുരു മിശ്രിതത്തിനു മുകളില്‍ വയ്ക്കാം. അല്ലെങ്കില്‍ സ്പ്രിങ് ഒനിയന്‍ നുറുക്കി മുകളില്‍ വിതറാം.

dwewqr3

Kashmiri Pulao

ചേരുവകൾ

ബസ്മതി െെറസ് - 1 കപ്പ്

പാല്‍ - കാല്‍ കപ്പ്

വെള്ളം - ഒന്നേമുക്കാല്‍ കപ്പ്

കുങ്കുമപ്പൂവ്- രണ്ടു നുള്ള്

സവാള - 2 മീഡിയം

ജീരകപ്പൊടി വറുത്തത് -
അര ടീസ്പൂണ്‍

നെയ്യ് - 3 ടേബിള്‍ സ്പൂണ്‍

എണ്ണ - 2 ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

സുഗന്ധ വ്യഞ്ജനങ്ങൾ

പെരുംജീരകം - അര ടീസ്പൂണ്‍

ബേ ലീഫ് - ഒന്ന്

െഷയ്ജീര - അര ടീസ്പൂണ്‍

കറുവപ്പട്ട - ഒരിഞ്ച് കഷണം

ഗ്രാംപൂ - 3-4 എണ്ണം

ഏലയ്ക്ക - 3 -4 എണ്ണം

സ്‌റ്റാറനൈസ് - ഒന്ന്

െെകതച്ചക്ക ചെറു കഷണങ്ങളാക്കി നുറുക്കിയത്Ð കാല്‍ കപ്പ്

ആപ്പിള്‍ ചെറുകഷണങ്ങളാക്കി

നുറുക്കിയത് - കാല്‍ കപ്പ്

മാതള നാരങ്ങ - കാല്‍ കപ്പ്

കശുവണ്ടി -15

ബദാം നുറുക്കിയത് -10 കഷണം

ഉണക്കമുന്തിരി- രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

അരി കഴുകി കുതിര്‍ക്കുക. ഏകദേശം 30 മിനിറ്റിനുശേഷം വെള്ളം ഉൗറ്റിയെടുക്കുക. ചെറുചൂടുപാലില്‍ കുങ്കുമപ്പൂവ് കുതിര്‍ത്തു വയ്ക്കുക. ഒരു പാത്രത്തില്‍ പകുതി നെയ്യ് ചൂടാക്കുക. ഇതില്‍ അരിഞ്ഞ സവാള, ഗോള്‍ഡണ്‍ ബ്രൗണ്‍ ആകുന്നതു വരെ വറുത്തെടുക്കുക. അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും വറുത്തെടുക്കുക. ഇതു മാറ്റിവയ്ക്കുക.

അതേ പാത്രത്തില്‍ മസാലക്കൂട്ടുകള്‍ നല്ല സുഗന്ധം വരുന്നതുവരെ ചെറുചൂടില്‍ വഴറ്റുക. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. വെള്ളം വാര്‍ത്തെടുത്ത അരിയിട്ട് 3Ð4 മിനിറ്റു വറുക്കുക. ഇത് പുലാവിന് സുഗന്ധം നൽകും.

ഇതിലേക്ക് കുങ്കുമപ്പൂവും വെള്ളവും ചേര്‍ത്തിളക്കുക. റോസ് വാട്ടര്‍ ചേര്‍ത്തു തിളച്ചതിനുശേഷം മൂടിവച്ച് ചെറുതീയില്‍ േവവിക്കുക. ഏകദേശം 30 മിനിറ്റു മതിയാകും.

മൂടി തുറന്നു ചോറു പൊടിഞ്ഞുപോകാതെ പതുക്കെ ഒന്ന് ഇളക്കുക. അല്പം ഫ്രൂട്ട്സും നട്സും പുലാവില്‍ ചോറു പൊടിഞ്ഞുപോകാതെ ചേര്‍ത്തിളക്കുക. ബാക്കിയുള്ള പഴങ്ങൾ, നട്സ്, വറുത്ത സവാള എന്നിവ ചേര്‍ത്ത് അലങ്കരിക്കുക.

Peshawari Chicken Karahi

ചേരുവകൾ

എണ്ണ Ð അര കപ്പ്

ചിക്കന്‍ Ð ഒരു കിലോ

ഇഞ്ചി Ð വെളുത്തുള്ളി അരച്ചത് - രണ്ടു ടീസ്പൂണ്‍

തക്കാളി ചെറുതായി അരിഞ്ഞത് - 4 മീഡിയം

സവാള െെസ്ലസ് ചെയ്തത് - 3 മീഡിയം

പച്ചമുളക് സ്ലിറ്റ് ചെയ്തത്- അഞ്ച്

ഉപ്പ് - പാകത്തിന്

കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍ + അര ടീസ്പൂണ്‍

മുളകുപൊടി- ഒരു ടേബിള്‍
സ്പൂണ്‍

മല്ലിയില െകാത്തിയരിഞ്ഞത്,

ഗരം മസാല പൗഡർ - ഒരു
ടീസ്പൂണ്‍

നാരങ്ങാനീര്- അര നാരങ്ങാ
പിഴിഞ്ഞത്

തയാറാക്കുന്ന വിധം

ചിക്കന്‍ കഷണങ്ങള്‍ ഉപ്പു പുരട്ടി വയ്ക്കുക. ഇത് ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചെറുതായി വറുത്ത് മാറ്റി വയ്ക്കുക. ഡീപ് ഫ്രൈ ചെയ്യേണ്ട.) അതേ പാത്രത്തില്‍ ഇഞ്ചി Ð വെളുത്തുള്ളി പേസ്റ്റ് വറുക്കുക. ഇതിലേക്ക് അരിഞ്ഞ സവാള ഉപ്പു ചേർത്ത് സ്വർണനിറം ആകുന്നതുവരെ വഴറ്റുക. ഇതിലേക്കു കുരുമുളകുപൊടി, മുളകുപൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുറച്ചു മല്ലിയില ചേര്‍ക്കാം. നന്നായി ഇളക്കുക.

ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു നന്നായി ഇളക്കുക. അഞ്ചു മിനിറ്റിനുശേഷം തക്കാളിയും ചേര്‍ത്തിളക്കി അടച്ചുവച്ചു േവവിക്കുക. ആവശ്യമെങ്കില്‍ അര കപ്പ് വെള്ളം ചേർക്കാം. ഇതിലേക്ക് ഗരംമസാല, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി അഞ്ചു മിനിറ്റുകൂടി േവവിക്കുക. നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കാം. മല്ലിയില കൊണ്ട് അലങ്കരിക്കുക. (തക്കാളി ഇഷ്ടമില്ലാത്തവര്‍ക്ക് അര കപ്പു െെതര് ചേര്‍ക്കാം.)

EVENING TEA

െെവകുന്നേരം ഒരു പീത്‌സ ആയാ
േലാ? ചായയോ കാപ്പിയോ വേണ്ടവര്‍ക്ക് കൂടെ അതാവാം. അല്ലെങ്കില്‍ ലെമണ്‍ ടീയോ ഗ്രീന്‍ ടീയോ നല്ല ഒാപ്ഷനാണ്.

Bread Pizza

ചേരുവകൾ

ബ്രെഡ് - നാലു
കഷണങ്ങള്‍

വെണ്ണ- രണ്ടു
ടീസ്പൂണ്‍

ടോപ്പിങ്ങിന്

പീത്‌സ സോസ്- രണ്ടു ടേബിള്‍ സ്പൂണ്‍

സവാള (cube cut) - ഒരു മീഡിയം

കാപ്സിക്കം (cube cut) - ഒന്ന്

തക്കാളി (cube cut) - ഒന്ന്

ഒലിവ്Ð 10 (ആവശ്യമെങ്കില്‍)
പീത്‌സ ചീസ് (grated)- അര കപ്പ്

ഒറിഗാനോ- അര ടീസ്പൂണ്‍

ചില്ലി ഫ്ളേക്‌സ് - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം

തവ ചൂടാക്കുക. ഒരു ബ്രഡ് െെസ്ലസിന്റെ ഒരു വശത്ത് വെണ്ണ പുരട്ടി ഒരു െെസഡ് മാത്രം ചെറു തീയില്‍ ടോസ്റ്റ് ചെയ്യുക. (കരിഞ്ഞുപോകരുത്.) ഇത് മറിച്ചിടുക. തീ വേണമെങ്കില്‍ ഒാഫ് ചെയ്യാം.

ഇനി ചെറുതായി ടോസ്‌റ്റ്
ചെയ്ത വശത്ത് ആദ്യം പീത്‌സ സോസ് സ്പ്രെഡ് ചെയ്യുക. നുറുക്കിയ സവാള, തക്കാളി, കാപ്സിക്കം എന്നിവയുടെ 5Ð6 കഷണങ്ങള്‍ ഇടകലര്‍ത്തി വയ്ക്കുക. ഒലിവ് ഉണ്ടെങ്കില്‍ 5Ð6 പീസ് ടോപ്പിങ്ങില്‍ വയ്ക്കാം. അല്പം ഒറിഗാനോ , ചില്ലി ഫ്ളേക്‌സ് എന്നിവയും മുകളില്‍ വിതറാം. ഇതിനു മുകളില്‍ ഇഷ്ടാനുസരണം ചീസ് ചുരണ്ടി വിതറാം. ഇളംതീയിൽ ഇത് തവയിലേക്കു വച്ച് മൂടി വയ്ക്കുക. ചെറിയ ചൂടില്‍ ചീസ് ഉരുകും.

അല്‍പം ഒറിഗാനോയും ചില്ലി ഫ്ളേക്സും ആവശ്യമെങ്കില്‍ ചീസിനു മുകളില്‍ വിതറാം. ചൂടോടെ വിളമ്പുക. (പുഴുങ്ങിയ കോണ്‍, ചിക്കന്‍ ടിക്ക, പനീര്‍, മഷ്റൂം തുടങ്ങി ഇഷ്ടാനുസരണം ടോപ്പിങ് കൊടുക്കാം.)

Dinner

ഡിന്നറിന് ചോറു വേണ്ടവര്‍ക്ക് അതു കഴിക്കാം . സ്റ്റാര്‍ട്ടര്‍ ആയി ഫിഷ് പക്കോറ കഴിക്കാം. ബീറ്റ് റൂട്ട് റൊട്ടി, ചിക്കന്‍ പട്യാല, ഫ്രൂട്ട് ട്രിഫ്ളെ. പോഷകങ്ങള്‍ നിറഞ്ഞ വിഭവങ്ങളാണെല്ലാം.

Amritsari fish Pakora

ചേരുവകൾ

നെയ്മീൻ- അരക്കിലോ

നാരങ്ങാനീര്- 2 ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി അരച്ചത്- 2 ടീസ്പൂൺ

അയമോദകം - അരടീസ്പൂൺ

കടലമാവ്- കാൽ കപ്പ്

അരിപ്പൊടി- 1ടേബിൾ സ്പൂൺ

തൈര്- 3 ടേബിൾ സ്പൂൺ

കടുകെണ്ണ- 2ടേബിൾ സ്പൂൺ
( നല്ലെണ്ണയും ഉപയോഗിക്കാം)

മുളകുപൊടി- ഒന്നര ടേബിൾ സ്പൂൺ ( തന്തൂരി മസാലയും
ഉപയോഗിക്കാം)

ഉപ്പ്- പാകത്തിന്

എണ്ണ- മീൻ വറുക്കുന്നതിന്

തയാറാക്കുന്ന വിധം

വറുക്കുന്നതിനുള്ള എണ്ണയും മീനും ഒഴികെ ബാക്കി ചേരുവകൾ നന്നായി യോജിപ്പിക്കുക. ഈ പേസ്‌റ്റ് മീൻ കഷണങ്ങളിൽ നന്നായി പുരട്ടി ഏകദേശം 30 മിനിട്ടു വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കുക. മീൻ കഷണങ്ങൾ ഒാരോന്നായി ഇട്ടു ക്രിസ്പി ആയി വറുത്തെടുക്കുക. സവാള അരിഞ്ഞത്, നാരങ്ങാ മുറിച്ചത്, മല്ലിയില എന്നിവ കൊണ്ട് അലങ്കരിക്കാം. ഇഷ്ടമുള്ള ചട്നിക്കൊപ്പം
ചൂടോടെ കഴിക്കാം.

Beetroot Roti

ചേരുവകൾ

ബീറ്റ്റൂട്ട് നുറുക്കിയത് -1കപ്പ്

ഇഞ്ചി - ഒരു ചെറിയ കഷണം

വെളുത്തുള്ളി - 2-3 അല്ലി

പച്ചമുളക് - 2 എണ്ണം

ഗോതമ്പുപൊടി- 2 കപ്പ്

കുരുമുളകുപൊടി- അര ടീസ്പൂണ്‍

ഗരംമസാല പൗഡര്‍ - അര
ടീസ്പൂണ്‍

മല്ലിയില - 3Ð4 തണ്ട്

ഉപ്പ്-പാകത്തിന്

നെയ്യ്- 2 ടീസ്പൂണ്‍

എണ്ണ - 2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ബീറ്റ്റൂട്ട്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ബ്ലെന്‍ഡറില്‍ നന്നായി അരച്ചെടുക്കുക. വെള്ളം ചേര്‍ക്കരുത്. അരച്ചെടുത്ത ഈ മിശ്രിതം േഗാതമ്പുപൊടിയും മല്ലിയിലയും ചേര്‍ത്തു ചപ്പാത്തിക്കെന്നതു പോലെ കുഴച്ചെടുക്കുക. അല്‍പം എണ്ണ ചേര്‍ത്ത് മൃദുവാകുന്നതുവരെ ഒന്നുകൂടി കുഴച്ച് 30 മിനിറ്റു മൂടിവയ്ക്കുക. െചറിയ ഉരുളകള്‍ ആക്കി ചപ്പാത്തി പോലെ പരത്തുക. തവ ചൂടാക്കി റൊട്ടിയുടെ ഇരുവശവും പാകത്തിനു മറിച്ചിട്ടു ചുട്ടെടുക്കുക. അല്പം നെയ്യ് രണ്ടു വശത്തും പുരട്ടി ഒരു കാസറോളില്‍ വച്ചു ചൂട് പോകാതെ വിളമ്പുക.

Chicken Patiala

ചേരുവകൾ

ചിക്കന്‍ -- 1 കിലോ

െെതര് -അര കപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -

1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍

മുളകുപൊടി - അര ടീസ്പൂണ്‍

കുരുമുളകുപൊടി - കാല്‍
ടീസ്പൂണ്‍

ഉപ്പ് - പാകത്തിന്

ഗ്രേവിക്കുള്ള ചേരുവകള്‍

കറുവപ്പട്ട - അര ഇഞ്ചു കഷണം

ഏലയ്ക്ക -3 , ഗ്രാംപൂ - 3

ജീരകം - അര ടീസ്പൂണ്‍

ഇഞ്ചി കൊത്തിയരിഞ്ഞത്-
ഒരു ടീസ്പൂണ്‍

വെളുത്തുള്ളി കൊത്തിയരിഞ്ഞത് - 1 ടീസ്പൂണ്‍

സവാള െകാത്തിയരിഞ്ഞത്-
3 മീഡിയം

മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍

മുളകുപൊടി- അര ടീസ്പൂണ്‍

മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍

തക്കാളി-രണ്ടു വലുത്

ഉപ്പ്- പാകത്തിന്

ചിക്കന്‍കറി ഗ്രേവിക്കുള്ള മറ്റു
ചേരുവകള്‍

എണ്ണ -ഒരു ടേബിള്‍ സ്പൂണ്‍

ജീരകം- അര ടീസ്പൂണ്‍

ഇഞ്ചി കൊത്തിയരിഞ്ഞത്- ഒരു ടീസ്പൂണ്‍

വെളുത്തുള്ളി കൊത്തിയരിഞ്ഞത്-ഒരു ടീസ്പൂണ്‍

സവാള നുറുക്കിയത്-1മീഡിയം

കാപ്സിക്കം നുറുക്കിയത്-
1 മീഡിയം

മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍

മുളകുപൊടി- അര ടീസ്പൂണ്‍

മല്ലിപ്പൊടി- അര ടീസ്പൂണ്‍

കശുവണ്ടി അരച്ചത്- അര കപ്പ്

ഉപ്പ് - പാകത്തിന്

വെള്ളം - ആവശ്യത്തിന്

ഗരംമസാല പൗഡര്‍ - അര
ടീസ്പൂണ്‍

പച്ചമുളക് കൊത്തിയരിഞ്ഞത് - 1 ഇഞ്ചി നീളത്തില്‍ അരിഞ്ഞത്

ഉണങ്ങിയ ഉലുവയില ചൂടാക്കി പൊടിച്ചത്-ഒരു
ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു ബൗളില്‍ ആദ്യത്തെ ചേരുവകള്‍ ചേര്‍ത്ത് ചിക്കനില്‍ നന്നായി പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക.

ഗ്രേവി ഉണ്ടാക്കുന്നതിനായി എണ്ണ ഒരു പാനില്‍ ചൂടാക്കുക. ഇതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, ജീരകം എന്നിവ ഇടുക. അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ വറുക്കുക. സവാള ചേര്‍ത്ത് ഒരു ബ്രൗണ്‍ കളര്‍ വരുന്നതുവരെ വഴറ്റുക. മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കുക. അല്‍പം നേരം വഴറ്റി മസാല മൂപ്പിക്കുക. ഇതിലേക്കു തക്കാളി ചേര്‍ത്തു നന്നായി വഴറ്റുക. ഒരു കാല്‍ കപ്പു വെള്ളം ചേര്‍ത്തിളക്കുക. പകുതി മസാല മിശ്രിതം മാറ്റിവയ്ക്കുക. പാനിലുള്ള ബാക്കി മസാലയിലേക്കു മരിനേറ്റു ചെയ്ത ചിക്കന്‍ ചേര്‍ത്ത് ഇളക്കുക. തിളച്ചു കഴിയുമ്പോള്‍ മൂടിവച്ച് ചെറുചൂടില്‍ നന്നായി വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം.

രണ്ടാമത്തെ ഗ്രേവി ഉണ്ടാക്കുന്നതിനായി മറ്റൊരു പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. ഇതിലേക്ക് ജീരകം ഇട്ടു പൊട്ടി കഴിയു
മ്പോള്‍ സവാളയും കാപ്സിക്കവും ചേർത്തു വഴറ്റുക. മാറ്റിവച്ചിരിക്കുന്ന തക്കാളി ഗ്രേവി ഇതിൽ ചേര്‍ത്തിളക്കുക. മസാല നന്നായി മൂത്തു കഴിയുമ്പോള്‍ കശുവണ്ടി പേസ്‌റ്റ് ചേര്‍ത്തിളക്കി 3Ð5 മിനിറ്റ് കുറഞ്ഞ ഫ്ളെയ്മില്‍ വഴറ്റുക. ആവശ്യത്തിന് വേണ്ട വെള്ളവും ഉപ്പും പൊടിച്ച ഉലുവയിലയും ചേര്‍ക്കുക. ഇതു േവവിച്ച ചിക്കനിൽ ചേര്‍ത്തിളക്കുക. ഫ്രഷ് ക്രീം ഉണ്ടെങ്കില്‍ അല്പം ചേര്‍ക്കാം. ചൂടോടെ വിളമ്പുക. പച്ചമുളക് അരിഞ്ഞതു ചേര്‍ത്തു അലങ്കരിക്കുക.

തയാറാക്കിയത്

സോളി ജയിംസ് പള്ളിക്കാപ്പറമ്പിൽ

പോഷകാഹാര വിദഗ്ധ

കൊച്ചി

Tags:
  • Daily Life
  • Manorama Arogyam