Wednesday 22 December 2021 03:29 PM IST : By മനോരമ ആരോഗ്യം ആർകൈവ്

ഇനി ക്രിസ്മസിന് മടിച്ചുനിൽക്കാതെ മധുരം വിളമ്പാം: ഹെൽതി ഡെസേർട്ട് റെസിപ്പി

dwqdwqr32

ചേരുവകൾ

പാല്‍ - 1 ലിറ്റര്‍

പഞ്ചസാര -അര കപ്പ്

വാനില കസ്റ്റാര്‍ഡ് പൗഡര്‍ -6 ടേബിള്‍ സ്പൂണ്‍

പാല്‍ -അര കപ്പ്

ആപ്പിള്‍ (Cube cut) -അര കപ്പ്

വാഴപ്പഴം (Cube cut)-അര കപ്പ്

മുന്തിരിങ്ങ-അര കപ്പ്

െെകതച്ചക്ക (Cube cut) -അര കപ്പ്

യോജിപ്പിക്കാൻ വേണ്ട
ചേരുവകള്‍

പ്ലെയിൻ കേക്ക് സ്ലൈസസ്

റെഡ് െജല്ലി, ഗ്രീന്‍ ജെല്ലി

ചെറി ,ചോക്ലേറ്റ് കേക്ക് (crumbled)

തയാറാക്കുന്ന വിധം

ഒരു സോസ്പാനില്‍ പാലും പഞ്ചസാരയും ചേര്‍ത്തു തിളപ്പിക്കുക. മറ്റൊരു പാത്രത്തില്‍ കസ്റ്റാര്‍ഡ് പൗഡര്‍ എടുത്ത് അതിലേക്ക് അല്പം പാല്‍ ഒഴിച്ചു കട്ടിയാവാതെ ഇളക്കുക. ഈ മിശ്രിതം
തിളയ്ക്കുന്ന പാലിലേക്ക് അൽപാൽപം ഒഴിക്കുക. തുടരെ ഇളക്കിക്കൊണ്ടിരിക്കണം. തീ ഒാഫ് ചെയ്ത ശേഷവും തണുക്കുന്നതുവരെ ഇളക്കുക. കട്ടിയുള്ള ലിക്വിഡ് ആകുന്നതുവരെ പാകം ചെയ്യുക.

ഒരു സ്ട്രെയ്‌റ്റ് ഗ്ലാസ്സില്‍ പ്ലെയിന്‍ കേക്ക് അല്പം ക്രഷ് ചെയ്തിടുക. അതിനു മുകളില്‍ െജല്ലി കഷണങ്ങള്‍ ഇടുക. ഒരു ലെയര്‍ കസ്റ്റാര്‍ഡ് ഇട്ട് അതിനു മുകളില്‍ മുറിച്ച പഴങ്ങൾ ഒരു ലെയർ ഇടുക. ഏറ്റവും മുകളില്‍ കസ്റ്റാര്‍ഡ് നിരത്തുക. ക്രംബിൾ ചെയ്ത ഡാര്‍ക്ക് ചോക്ലേറ്റ് കേക്കും ചെറിയും വച്ച് അലങ്കരിക്കുക. ഫ്രൂട്ട് ട്രിഫ്‌ളെ തയാറായിക്കഴിഞ്ഞു.

കസ്റ്റാർഡിനു പകരം വിപ്പിങ് ക്രീം ഉപയോഗിച്ചും ഉണ്ടാക്കാം. ഗ്ലാസിനു പകരം ഗ്ലാസ് ബൗളിലും സെറ്റ് ചെയ്യാം. നന്നായി തണുത്തതിനുശേഷം വിളമ്പുക.

Tags:
  • Manorama Arogyam
  • Diet Tips