Wednesday 22 December 2021 03:43 PM IST : By സ്വന്തം ലേഖകൻ

അവ്ൻ വേണ്ട, അപ്പച്ചെമ്പിൽ തയാറാക്കാം സൂപ്പർ ടേസ്റ്റി ഹെൽതി കേക്ക്: മൂന്നു കേക്ക് റെസിപ്പികൾ

xmasfood4324

എഗ്‌ലെസ് കാരറ്റ് കേക്ക്

മൈദ–270 ഗ്രാം

തൈര്–270 ഗ്രാം

കാരറ്റ് ചിരകിയത്–270 ഗ്രാം

പഞ്ചസാര പൊടിച്ചത്– 300 ഗ്രാം

ഉപ്പ്–ഒരു നുള്ള്

ബേക്കിങ് പൗഡർ– 2 ടീസ്പൂൺ

ബേക്കിങ് സോഡ– 2

ഉരുകിയ ബട്ടർ– 150 ഗ്രാം

കശുവണ്ടി–50 ഗ്രാം

ഉണക്കമുന്തിരി– 75 ഗ്രാം

വെള്ളം–50 മില്ലി

കറുവപ്പട്ടപ്പൊടി– 1 ടേബിൾ സ്പൂൺ

മൈദ. ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കറുവപ്പട്ടപ്പൊടി, ഉപ്പ് എന്നിവ അരിച്ചുവയ്ക്കുക. ബട്ടറും പഞ്ചസാരയും തൈരും ചേർത്തു പഞ്ചസാര അലിയുന്നതുവരെ ബീറ്റ് ചെയ്യുക. ഇതിലേക്ക് മൈദ മിശ്രിതവും കശുവണ്ടി, ഉണക്കമുന്തിരി, കാരറ്റ് ചിരകിയത്, ഉരുക്കിയ ബട്ടർ എന്നിവയും ചേർത്ത് നല്ലതുപോലെ ഇളക്കുക. ഒരു സ്റ്റീൽ പാത്രത്തിൽ വെണ്ണ പുരട്ടിയശേഷം തയാറാക്കിവച്ചിരിക്കുന്ന മിശ്രിതം അതിലേക്ക് ഒഴിച്ചുവയ്ക്കുക. ഈ പാത്രം ഇഡ്ഡലി കുക്കറിൽ വച്ച് അര മണിക്കൂർ വേവിക്കുക. 10 മിനിറ്റ് തണുപ്പിച്ചശേഷം വേറെ ഒരു പാനിലേക്ക് തട്ടിയിടുക. വീണ്ടും തണുപ്പിച്ചു വിളമ്പുക.

ബട്ടർ കേക്ക്

മൈദ–120 ഗ്രാം

പഞ്ചസാര പൊടിച്ചത്– 100 ഗ്രാം

വെണ്ണ–150 ഗ്രാം

മുട്ട–3 എണ്ണം

വാനില എസൻസ്–അര ടീസ്പൂൺ

ബേക്കിങ് പൗഡർ–ഒരു ടീസ്പൂൺ

കുക്കർ വെണ്ണ പുരട്ടി നല്ലവണ്ണം മയപ്പെടുത്തി പ്രീ ഹീറ്റ് ചെയ്തുവയ്ക്കുക. മൈദ ബേക്കിങ് പൗഡർ ചേർത്ത് അരിച്ചുവയ്ക്കുക. വെണ്ണ ബീറ്റർ ഉപയോഗിച്ച് മയപ്പെടുത്തുക. പഞ്ചസാര പൊടിച്ചത് ഇതിലേക്കു ചേർത്തു പതപ്പിക്കുക. ഇതിലേക്കു വാനില എസൻസും മുട്ട ഒാരോന്നായും ചേർത്തിളക്കുക. തുടർന്ന് അരിച്ചുവച്ചിരിക്കുന്ന മൈദയും ചേർത്തു യോജിപ്പിക്കുക. ഈ മിശ്രിതം പ്രീ ഹീറ്റ് ചെയ്ത കുക്കറിലേക്ക് ഒഴിച്ച് കുക്കറിന്റെ വിസിൽ ഊരിയതിനു ശേഷം 10 മിനിറ്റ് വേവിച്ചെടുക്കുക.

ചോക്ലേറ്റ് കേക്ക്

മൈദ–150 ഗ്രാം

കൊക്കോ പൗഡർ–3 ടേബിൾ സ്പൂൺ

മുട്ട–2 എണ്ണം

ബേക്കിങ് പൗഡർ– അര ടീസ്പൂൺ

ബേക്കിങ് സോഡ– കാൽ ടീസ്പൂൺ

പഞ്ചസാര– 200 ഗ്രാം

പാൽ–100 മി.ലീ

സൺഫ്ളവർ എണ്ണ–75 മില്ലി

വാനില എസൻസ്– അര ടീസ്പൂൺ

നാരങ്ങാനീര്– 1 ടേബിൾ സ്പൂൺ

മൈദ, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ,ബേക്കിങ് സോഡ എന്നിവ അരിച്ചുവയ്ക്കുക. ഒരു വലിയ പാത്രത്തിൽ പഞ്ചസാര എടുത്ത് അതിലേക്ക് പാൽ ഒഴിച്ച് പഞ്ചസാര അലിയുംവരെ ഇളക്കുക. വേറൊരു പാത്രത്തിൽ മുട്ട രണ്ടും പൊട്ടിച്ച് ഒഴിച്ച് ബീറ്റ് ചെയ്യുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേർന്ന മിശ്രിതം ഒഴിച്ച് എണ്ണയും കൂടി ഒഴിച്ച് നന്നായി പതപ്പിക്കുക. നല്ലതുപോലെ പതഞ്ഞശേഷം അരിച്ചുവച്ചിരിക്കുന്ന മൈദാമിശ്രിതം ചേർ്ത്ത് അടിച്ചു യോജിപ്പിക്കുക. വാനില എസൻസും നാരങ്ങാനീരും ചേർത്തിളക്കി ഒരു സ്റ്റീൽ പാത്രം വെണ്ണ പുരട്ടി മയപ്പെടുത്തിയതിലേക്ക് ഈ ബാറ്റർ ഒഴിച്ചശേഷം അപ്പച്ചെമ്പിൽ 15 മിനിറ്റ് ആവി കേറ്റുക. 15 മിനിറ്റ് കഴിഞ്ഞ് പുറത്തെടുത്ത് തണുപ്പിച്ചശേഷം വേറൊരു പാത്രത്തിലേക്കു മാറ്റുക.

തയാറാക്കിയത്

ലിജി മാത്യു

സീനിയർ ഡയറ്റീഷൻ

മൗലാനാ ഹോസ്പിറ്റൽ

പെരിന്തൽമണ്ണ

Tags:
  • Manorama Arogyam
  • Diet Tips
  • Health Tips