Saturday 22 January 2022 02:40 PM IST : By സ്വന്തം ലേഖകൻ

ജൈവപച്ചക്കറികൾ, ദിവസവും നടത്തമോ ഒാട്ടമോ നീന്തലോ: പെട്ടെന്നുള്ള ഹൃദയാഘാതം ഒഴിവാക്കാൻ പരീക്ഷിക്കാം ഈ വഴികൾ

heart43

ലോകത്തില്‍ കോടിക്കണക്കിന് ആളുകളാണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നത്. ഹൃദയസംബന്ധമായ രോഗങ്ങള്‍ വന്നാല്‍ ഒരാളുടെ ദൈനംദിന ജീവിതരീതിയെ തന്നെ അത് പ്രതികൂലമായി ബാധിക്കുന്നു. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) വന്നു കഴിഞ്ഞാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം കുറയുന്ന അവസ്ഥ വരുന്നു. അതുമൂലം സാധാരണ ജോലികള്‍ പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തുന്നു. പുുകവലി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമമില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവയെല്ലാം ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളാണ്. അതിനോടൊപ്പം ഇന്ന് നമുക്ക് പറയാവുന്ന ഒരു പ്രധാന കാരണമാണ് കോവിഡ് 19 എന്ന വൈറസ്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൃദയ പുന:സ്ഥാപനം അഥവാ കാര്‍ഡിയാക് റീഹാബിലിറ്റേഷനിലൂടെ ഇത്തരം രോഗികളെ തിരികെ സാധാരണ ജീവിതരീതിയിലേക്കെത്തിക്കാന്‍ സാധിക്കുന്നതാണ്. കാര്‍ഡിയാക് റീഹാബിലിറ്റേഷനെ രണ്ട് ഘട്ടമായി തിരിക്കാവുന്നതാണ്. ആദ്യത്തേത് രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കാനുള്ള പ്രൈമറി പ്രിവന്‍ഷനും, രണ്ടാമത്തേത് രോഗം വന്നു കഴിഞ്ഞാല്‍ ഭാവിയില്‍ എങ്ങനെ മുന്നോട്ട് പോവണമെന്നുള്ള സെക്കന്ററി പ്രിവന്‍ഷനും.

പ്രൈമറി പ്രവന്‍ഷന്‍ അഥവാ ഹൃദ്രോഗം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

∙ സമൂഹത്തില്‍ നിന്നും പുകയില പൂര്‍ണമായും ഒഴിവാക്കുക

ഹൃദ്രോഗം മൂലം മരിക്കുന്നവരില്‍ ഭൂരിഭാഗവും പുകയില ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല ഇത് ശ്വസിക്കുന്ന ചുറ്റുമുള്ള ആളുകള്‍ക്കും പുകവലിക്കുന്ന ആളുടേതിനു സമമായിത്തന്നെ ദോഷങ്ങള്‍ സംഭവിക്കുന്നു. എന്തിന് ഗര്‍ഭസ്ഥശിശുവിനെവരെ ദോഷമായി ബാധിക്കാന്‍ പുകയിലയ്ക്ക് കഴിവുണ്ട്. ഒരു വ്യക്തി ഒരു വര്‍ഷം പുകവലി നിര്‍ത്തുമ്പോള്‍ത്തന്നെ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത അന്‍പതു ശതമാനം കുറയുന്നു.

∙ അനാരോഗ്യകരമായ ഭക്ഷണവും ഭക്ഷണശീലവും ഒഴിവാക്കുക

ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുക

'ഇറച്ചികളും മത്സ്യവും വറുത്തോ പൊരിച്ചോ ഉപയോഗിക്കുന്നതിനേക്കാള്‍ കറിവെച്ചോ, തണ്ടൂര്‍/ഗ്രില്‍ ചെയ്‌തോ, പീരവച്ചോ ഉപയോഗിക്കുക.

'പൂരിത കൊഴുപ്പുകള്‍ ഉള്ള ഭക്ഷണങ്ങള്‍, ബേക്കറി സാധനങ്ങള്‍, ഉപ്പേരികള്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക/ ഒഴിവാക്കുക

'ഭക്ഷണം പാകം ചെയ്യുന്നതില്‍ എണ്ണ/വെണ്ണ/നെയ്യ് ഇവയുടെ ഉപയോഗം കുറയ്ക്കുക

' ധാന്യ ഉല്‍പ്പങ്ങളുടെ ( ഉദാ: മൈദ) ഉപയോഗം കുറയ്ക്കുക.

'ഭക്ഷണത്തില്‍ അധികം ഉപ്പ് ഉപയോഗിക്കാതിരിക്കുക

'ഭക്ഷണത്തില്‍ സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ ജംഗ് ഫുഡ് ഒഴിവാക്കുക

∙ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

'ആഹാരക്രമത്തില്‍ ധാരാളം ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. സ്വന്തം പച്ചക്കറിത്തോട്ടത്തിലേതായാല്‍ കൂടുതല്‍ മെച്ചം.

'പ്രോട്ട'ീന്‍ സമൃദ്ധവും ഒമേഗാ ഫാറ്റി ആസിഡ്‌സ്(ഗുണപരമായ കൊളസ്‌ട്രോള്‍) ഉള്ളതുമായ ചെറുമത്സ്യങ്ങള്‍ (ഉദാ: മത്തി,അയല) ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിക്കുക.

'പൂര്‍ണരീതിയിലുള്ള ധാന്യങ്ങളും അവയുടെ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുക.

∙ ക്രമമായ വ്യായാമം

'ചിട്ടയായ വ്യായാമത്തിലൂടെ ഹൃദ്രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കും. നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരുപോലെ പടര്‍ന്നിരിക്കുന്ന ഒരു സാമൂഹ്യ തിന്മയാണ് വ്യായാമമില്ലായ്മ. അതിന് ഒരു പ്രധാന കാരണം ടിവി മുതലായവയുടെ അതിപ്രസരമാണ്. ഒരു കുടുംബം ഒരു ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം ടിവിയുടെ മുമ്പില്‍ ചിലവഴിക്കാന്‍ അനുവദിക്കരുത്.

'കുട്ട'ികളെ കമ്പ്യൂട്ടറിന്റെയും ടിവിയുടെയും മൊബൈലിന്റെയും മുമ്പില്‍ അമിത സമയം ചെലവഴി്ക്കാന്‍ അനുവദിക്കരുത്.

'അടുത്തുള്ള കടകളിലും സ്ഥലങ്ങളിലും പോകുമ്പോള്‍ കഴിവതും നടന്നോ സൈക്കിളിലോ പോകാനോ ശ്രദ്ധിക്കുക. ഓഫീസിലും മറ്റും ലിഫ്റ്റ് ഉപയോഗിക്കാതെ ചവിട്ടുപടികള്‍ ഉപയോഗിക്കുക.

'കുടുംബസമേതം കളികളിലും മറ്റും ഏര്‍പ്പെടുക.

'ഹൃദയമിടിപ്പും ശ്വസനക്രമവും വര്‍ധിപ്പിക്കുന്ന വ്യായാമത്തിലേര്‍പ്പെടുക. ഇത് കളിയോ, നീന്തലോ, ഓട്ടമോ നൃത്തമോ എന്തുമാകാം.

ഓരോ പ്രായത്തിലും എല്ലാവരും മിനിമം ചെയ്തിരിക്കേണ്ട വ്യായാമത്തിന്റെ ഏകദേശ കണക്കുകള്‍ ഇപ്രകാരമാണ്

'അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ട'ികള്‍ ദിവസവും ഒരു മണിക്കൂര്‍ വ്യായാമത്തിനായി/കളികള്‍ക്കായി ചെലവിടണം.

'പതിനൊന്ന'ിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവര്‍ ഒരാഴ്ചയില്‍ 150 മിനിറ്റ് മിതമായ വ്യായാമമോ അല്ലെങ്കില്‍ 75 മിനിറ്റ് കഠിന വ്യായാമമോ ചെയ്തിരിക്കണം. (ഉദാ: ദിവസവും അരമണിക്കൂര്‍ വേഗതയേറിയ നടപ്പ്, അല്ലെങ്കില്‍ പതിനഞ്ച് മിനിറ്റ് സൈക്കിള്‍ ചവിട്ട്/ നീന്തല്‍)

'അറുപത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇതേ കണക്ക് ബാധകമാണ്. പക്ഷേ ഇവര്‍ക്കുണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ (ഉദാ: മൃവേൃശശേ)െ പരിഗണിച്ച് ഇതില്‍ ഓരോ വ്യക്തിക്കും ഇളവുകള്‍ വരുത്താവുന്നതാണ്. അതായത് പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ചുള്ള വ്യായാമമാണ് വേണ്ടത്.

∙ മാനസിക പിരിമുറുക്കം കുറയ്ക്കുക

സ്ഥിരമായി അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ജീവിത സമ്മര്‍ദ്ദങ്ങളും പിരിമുറുക്കങ്ങളും കുറയ്ക്കാന്‍ ആരോഗ്യകരമായ വഴികള്‍ കണ്ടെത്തണം.

'യോഗ/ധ്യാനം ശീലിക്കുക

'മ്യൂസിക് തെറാപ്പി

'പ്രകൃതിയുമായി അല്‍പസമയം ചെലവഴിക്കുക

'നല്ല ഒരു സുഹൃത്തുമായി സംസാരിക്കുക

'ദിവസവും കുറച്ചു സമയം (10 മിനിറ്റ്) ശാന്തമായി ഇരിക്കുക

'നല്ല പുസ്തകങ്ങള്‍ വായിക്കുക

∙ ക്രമമായ ആരോഗ്യ പരിശോധന

നാല്‍പതു കഴിഞ്ഞ പുരുഷന്മാരും നാല്‍പ്പത്തഞ്ച് വയസ്സു കഴിഞ്ഞ സ്ത്രീകളും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഡോക്ടറെ കണ്ട് താഴെ പറയുന്ന പരിശോധനകള്‍ ചെയ്യേണ്ടതാണ്.

'രക്തസമ്മര്‍ദ്ദം

'രക്തത്തിലെ പഞ്ചസാരയുടെ അളവ്

'രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്

'പാരമ്പര്യമായി(അച്ഛന്‍, അമ്മ, സഹോദരങ്ങള്‍) ഹൃദ്രോഗസാധ്യതയുള്ളവര്‍ കൂടുതല്‍ നേരത്തെ തന്നെ പരിശോധന നടത്തേണ്ടതാണ്.

താഴെ പറയുന്ന ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുകയും എത്രയും പെട്ടെന്ന് തന്നെ വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതുമാണ്.

∙ നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകള്‍ .

∙ തോളില്‍ നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന വേദന .

∙ പടികള്‍ കയറുമ്പോഴും നടക്കുമ്പോഴും കിതപ്പും ക്ഷീണവുമനുഭവപ്പെടുന്നത് .

∙ ദ്രുതഗതിയിലുള്ള ക്രമരഹിതമായ ഹൃദയമിടിപ്പ് .

∙ ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ കാലിനും ഉപ്പൂറ്റിക്കും നീര്‍ക്കെട്ടട്ട് വരാം. ഹൃദയം രക്തം ശരിയായി പമ്പ് ചെയ്യാതെ വരുമ്പോഴാണ് കാല്‍പ്പാദത്തില്‍ നീര് വരുന്നത്.

∙ ശരീരം അകാരണമായി വിയര്‍ക്കുന്നതും ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്.

∙ നീണ്ടുനില്‍ക്കുന്ന ചുമ. ചുമയും ഒപ്പം വെള്ളയോ പിങ്ക് നിറത്തിലോ ഉള്ള കഫം പുറത്തേക്ക് വരുകയും ചെയ്യുന്നുവെങ്കില്‍ ഹൃദ്രോഗമുണ്ടെന്ന് ഉറപ്പിക്കാം.

∙ മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തയോട്ടം കുറയുമ്പോള്‍ തലകറക്കമുണ്ടാകാം. ഹൃദയം ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാം.

സെക്കന്ററി പ്രിവന്‍ഷന്‍ (രോഗം വന്നതിന് ശേഷം)

ഹൃദയാഘാതം വന്ന രോഗികളില്‍ കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ നാല് ഘട്ടങ്ങളായി തരം തിരിക്കാം

1. രോഗിയെ ആശുപത്രിയിലെത്തിച്ച് അഡ്മിറ്റ് ചെയ്യുന്നത് മുതല്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് വരെയുള്ള സമയം

2.രോഗിക്ക് പ്രൊസീജിയറിന് ശേഷമുള്ള നാല് ആഴ്ച അതായത് രോഗി സുഖം പ്രാപിക്കുന്ന സമയം

3.രോഗികളെ പതുക്കെ പതുക്കെ വ്യായാമം (പടിപടിയായി) ശീലിപ്പിച്ച് കൊണ്ട് വരുന്ന സമയം

4.ഈ ജീവിതരീതി അതേപോലെ മുന്നോട്ട് കൊണ്ട് പോകാനുള്ള പരിശീലനവും അവബോധവും നല്‍കുക. ഈ നാലം ഘട്ടത്തിലാണ് പഴയ ജോലി ചെയ്യാന്‍ പറ്റാത്ത രോഗികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി പുതുജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നത്.

ഡോ. ശ്രീതള്‍ രാജന്‍ നായര്‍

കണ്‍സള്‍ട്ടന്റ്-കാര്‍ഡിയോളജി

സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലാര്‍ കെയര്‍

മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്

Tags:
  • Manorama Arogyam
  • Health Tips