തണുപ്പുകാലമാണ്. ഈ സ മയത്ത് കഫപ്രശ്നങ്ങ ൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടാത്തവർ ചുരുക്കമായിരിക്കും. ജലദോഷം വരുമ്പോഴും അനുബന്ധമായി കഫക്കെട്ടു വരാറുണ്ട്. എ ന്നാൽ കഫപ്രശ്നങ്ങൾക്കു നാം വേണ്ടത്ര പ്രാധാന്യം നൽകുന്നുണ്ടോ? ചിലപ്പോഴെങ്കിലും കഫപ്രശ്നങ്ങളിലൂടെ സങ്കീർണമായ രോഗങ്ങൾ വരെ വെളിപ്പെടാം. അതുകൊണ്ടു തന്നെ കഫപ്രശ്നങ്ങളെ നിസ്സാരമാക്കരുത്.
വീട്ടിൽ തന്നെ മരുന്നുകൾ
1. ഇഞ്ചി ചതച്ചു നീരെടുത്ത് അതിന്റെ ഊറൽ നീക്കി അതിൽ ചുവന്നുള്ളി ചതച്ചു പിഴിഞ്ഞെടുത്ത നീരും ഒരു സ്പൂൺ തേനും ചേർത്ത് ഒരു സ്പൂൺ വീതം പതിവായി മൂന്നു നേരവും സേവിക്കുക. മൂന്നു ദിവസം സേവിച്ചാൽ കഫക്കെട്ട് മാറും.
2. കരിംജീരകം ചതച്ച് ചെറിയ കിഴിയായി കെട്ടി ഇടയ്ക്കിടെ മണത്താൽ കഫക്കെട്ടിന്റെ കാഠിന്യം കുറയും.
3. തുളസിയില, ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ കഷായം വച്ച് മൂന്നു മണിക്കൂർ ഇ ടവിട്ട് ഒരു ടേബിൾ സ്പൂൺ വീതം സേവിച്ചാൽ കഫക്കെട്ടും കുറയും.
4. കുഞ്ഞുങ്ങൾക്കു ജലദോഷവും കഫക്കെട്ടും ഉണ്ടായാൽ പനികൂർക്കയില പിഴിഞ്ഞത് നീരെടുത്ത് പഞ്ചസാര ചേർത്തു ലയിപ്പിച്ച് 10 തുള്ളിവീതം മൂന്നു മണിക്കൂർ ഇടവിട്ടു കൊടുക്കാം. നിശ്ശേഷം മാറും നല്ല ഉന്മേഷവും ലഭിക്കും.
5. കണ്ടകാരി ചുണ്ട സമൂലം കഷായം വച്ചു തിപ്പലിപ്പൊടിയും തേനും ചേർത്തു ദിവസവും മൂന്നുനേരം സേവിച്ചാൽ കഫക്കെട്ടു മാറും.
6. കുട്ടികൾക്ക് കഫക്കെട്ട് ഉണ്ടായാൽ ഒരു സ്പൂൺ ചെറുനാരങ്ങാനീരിൽ 1/2 സ്പൂൺ തേൻ ചേർത്തു മൂന്നു മണിക്കൂർ ഇടവിട്ടു നൽകാം. തല നനയ്ക്കരുത്.
7 . രണ്ടു ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ചേർത്തു പഞ്ചസാരയും ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുൻപു സേവിക്കുക. കഫക്കെട്ട് മാറും.
8. പാൽ മഞ്ഞൾപ്പൊടി ചേർത്തു കാച്ചി പഞ്ചസാര ചേർത്തു ചെറു ചൂടോടെ കുടിച്ച് ഉറങ്ങുക. കഫക്കെട്ട് ശമിക്കും 9. ഇഞ്ചിപ്പുല്ല്, കൽക്കണ്ടം, ചുക്ക്, കുരുമുളക് ഇവ കഷായംവച്ചു സേവിച്ചാൽ കഫക്കെട്ടു മാറും.
9. പുൽത്തൈലം തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ച് ആവി കൊള്ളുന്നത് കഫക്കെട്ടിനു ഫലപ്രദമാണ്.
ഡോ. എം . എൻ. ശശിധരൻ
ചീഫ് ഫിസിഷൻ, അപ്പാവു വൈദ്യൻ ആയുർവേദിക് മെഡിക്കൽസ് , കോട്ടയം