Thursday 23 December 2021 03:06 PM IST : By സ്വന്തം ലേഖകൻ

അടിവയർ കുറയ്ക്കാൻ സഹായിക്കുന്ന ആസനങ്ങൾ; ഫിറ്റ്നസിന് യോഗയാണ് ബെസ്റ്റ്

y േഡാ. വസുന്ധര േയാഗാസനത്തിൽ ഫോട്ടോ : സരിൻ രാംദാസ്

യോഗ എന്നത് മനസ്സിനും ശരീരത്തിനും ഒരുപോെല ശാന്തി നൽകുന്ന ഒന്നാണെന്ന് നമുക്കെല്ലാം അറിയാം. ഒട്ടേറെ ശാരീരിക–മാനസിക പ്രശ്നങ്ങൾക്ക് േയാഗ ഒരു ചികിത്സാരീതിയായി ഇന്ന് അംഗീകരിക്കപ്പെടുന്നു. േയാഗയിലെ പല ആസനങ്ങളും ശരീരത്തിലെ അമിത െകാഴുപ്പ് കളയാനും ശരീരം േടാൺ െചയ്യാനും സഹായിക്കുന്നു. എന്നാൽ ചില േരാഗാവസ്ഥകളിൽ േയാഗ െചയ്യുമ്പോൾ ശ്രദ്ധിക്കുകയും വേണം.

1 ശരീരത്തിലെ െകാഴുപ്പു കളയാൻ സഹായിക്കുന്ന േയാഗാസനങ്ങൾ?

സൂര്യനമസ്കാരം, പാദഹസ്താസനം, അദ്വാമുഖാസനം, ഭുജംഗാസനം, ത്രികോണാസനം, പരിവൃതത്രികോണാസനം, വീരഭദ്രാസനം, പ്രാണായാമത്തിൽ ഭസ്ത്രിക, നാഡീശുദ്ധി തുടങ്ങിയവയാണ് ശരീരത്തിലെ െകാഴുപ്പു കളയാൻ സഹായിക്കുന്ന ആസനങ്ങൾ. ഇവ പരിശീലിക്കുമ്പോൾ നമ്മുെട ഉപാപചയനിരക്ക് കൂടും. നിരക്ക് കൂടുമ്പോൾ അതിനു വേണ്ടി ശരീരത്തിനു കൂടുതൽ ഊർജം ആവശ്യമായി വരും. ഈ ഊർജത്തിനുവേണ്ടി ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന െകാഴുപ്പിനെ ഗ്ലൂക്കോസ് ആയി മാറ്റി ഉപയോഗിക്കുന്നു. ഇങ്ങനെ ശരീരത്തിലെ െകാഴുപ്പ് കുറയും. ഇത്തരം യോഗാഭ്യാസം ചെയ്യുമ്പോൾ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണം. (1) സാധാരണഗതിയിൽ നിന്നു മാറി ചലനങ്ങൾക്കു കുറച്ചു വേഗം കൂട്ടി െചയ്യണം. (2) വാം അപ് എപ്പോഴും സൂര്യനമസ്കാരത്തിൽ നിന്നു തുടങ്ങിയാൽ വളരെ നന്ന്. (3) ആസനങ്ങൾ കൂടുതൽ സമയം നിലനിർത്തണം.

2അടിവയർ കുറയ്ക്കാൻ സഹായിക്കുന്ന ആസനങ്ങൾ ഏതെല്ലാമാണ്?

ചതുരംഗ ദണ്ഡാസനം, നാവാസനം, പരിവൃത ത്രികോണാസനം, അർധകടി ചക്രാസനം, ഉക്കടാസനം. പ്രാണായാമം: സൂര്യനാഡി പ്രാണായാമ, കപാലഭാതി പ്രാണായാമ തുടങ്ങിയവാണ് ഉത്തമം. മേൽപറഞ്ഞ ആസനങ്ങളും പ്രാണായാമങ്ങളും മുടങ്ങാതെ ദിനവും രണ്ടുനേരം അഭ്യസിക്കുന്നത് ശരീരത്തിന്റെ താപനില കൂട്ടും. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന ഘടകം (Central and skin thermo receptor) ഈ വ്യത്യാസം മനസ്സിലാക്കി, തലച്ചോറിൽ സ്ഥിതി ചെയ്യുന്ന െെഹപ്പോതലാമസിന്റെ പ്രവർത്തനത്തിൽ വ്യതിചലനങ്ങൾ ഉണ്ടാക്കും. അപ്പോൾ ശരീരത്തിന്റെ ഉപാപചയനിരക്ക് കൂടുകയും അങ്ങനെ െകാഴുപ്പിന്റെ അളവു കുറയുകയും െചയ്യും.

കടപ്പാട്;

േഡാ. വസുന്ധര വി. ആർ.

മെഡിക്കൽ ഒാഫിസർ,
നാഷനൽ ആയുഷ് മിഷൻ
ഗവ. േയാഗ നാചുറോപ്പതി
േഹാസ്പിറ്റൽ, വർക്കല
drvasundharabnys@gmail.com