Monday 31 January 2022 05:06 PM IST : By മനോരമ ആരോഗ്യം ആർകൈവ്

സ്തനത്തിൽ കല്ലിപ്പും ക്ഷീണവും: സ്തനാർബുദമാകുമോ?

cnsdkjfnkj435

50 വയസ്സുണ്ട്. ഇടതു സ്തനത്തിൽ ഒരു കല്ലിപ്പ് ഉള്ളതുപോലെ തോന്നുന്നു. വേദനയില്ല. എന്നാൽ കഴിഞ്ഞ കുറേ ആഴ്ചകളായി ശരീരക്ഷീണവും നടുവേദനയും അനുഭവപ്പെടുന്നുണ്ട്. കാൻസർ മുഴയാകാൻ സാധ്യതയുണ്ടോ? എന്താണ് ചെയ്യേണ്ടത്?

ലളിതാംബിക, തിരുവനന്തപുരം

Aഫൈബ്രോ അഡിനോമ എന്ന മുഴയാകാനാണ് സാധ്യത. സ്തനത്തിലുണ്ടാകുന്ന ഏതു മുഴയും കാൻസർ അല്ല എന്ന് ഉറപ്പു വരുത്തുക പ്രധാനമാണ്. അതിനാൽ സമയം പാഴാക്കാതെ ഒരു ഡോക്ടറെ കാണണം. തുടക്കത്തിൽ തന്ന എഫ് എൻ എ സി (ഫൈൻ നീഡിൽ ആസ്പിരേഷൻ ടെസ്റ്റ്) ചെയ്തു മുഴയിലെ കോശങ്ങളെ എടുത്തു പരിശോധിച്ചു കാൻസർ സാധ്യത വിലയിരുത്തി മുഴ എടുത്തുകളയാറാണ് പതിവ്. അതുമാത്രം മതിയാകും. തുടർന്നും മാസത്തിലൊരിക്കലെങ്കിലും സ്വയം പരിശോധന നടത്തി മുഴ ഉണ്ടാകുന്നുണ്ടോ എന്നു ശ്രദ്ധിക്കുന്നതും നല്ലതാണ്.

ഉത്തരം നൽകിയത്: ഡോ. സുഭദ്രാനായർ, സ്ത്രീരോഗവിദഗ്ധ, തിരുവനന്തപുരം

സ്തനാർബുദ സാധ്യത കണ്ടെത്താൻ ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാം

Tags:
  • Daily Life
  • Manorama Arogyam