Thursday 21 October 2021 05:08 PM IST : By സ്വന്തം ലേഖകൻ

ഒടിവുണ്ടാകുമോ എന്നു മുൻകൂട്ടി അറിയാം: അസ്ഥിസാന്ദ്രതാ പരിശോധനയും ഫ്രാക്സ് ടൂളും ആർക്കൊക്കെ?

boneden234324

കൈത്തണ്ടയിലോ ഇടുപ്പിലോ നട്ടെല്ലിലോ എല്ലുകളുടെ സാന്ദ്രത അളക്കാൻ  ഉപയോഗിക്കുന്ന പരിശോധനയാണ് അസ്ഥി സാന്ദ്രതാ പരിശോധന.   ഈ പരിശോധനയെ ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി (DEXA) എന്നു വിളിക്കുന്നു. വേദനയില്ലാത്ത ഈ പരിശോധനയ്ക്ക് 10 മുതൽ 30 മിനിറ്റുവരെ സമയം എടുക്കാം.

ഈ ടെസ്റ്റിലൂടെ എല്ലുകളുടെ ഘനം അളക്കുന്നതിനും അതുവഴി ഓസ്റ്റിയോപോറോസിസിന്റെ രോഗനിര്‍ണയത്തിനും സാധിക്കുന്നു. ബോൺ ‍ ഡെന്‍സിറ്റി പരിശോധനയിലൂടെ താഴെപറയുന്നകാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

1. എല്ലുകള്‍ ഒടിയുന്നതിനു മുമ്പുള്ള ഓസ്റ്റിയോപോറോസിസിന്റെ നിര്‍ണയം.

2. ഭാവിയില്‍ എല്ലുകള്‍ ഒടിയുന്നതിനുള്ള സാധ്യത.

3. എല്ലുകളുടെ ഘനം മോശമാകുന്നോ. അതോ ഒരേ അവസ്ഥയില്‍ തുടരുന്നുണ്ടോ എന്നത്.

4. ഓസ്റ്റിയോപൊറോസിസിനുള്ള മരുന്നുകള്‍ ഫലവത്താണോ എന്ന കാര്യവും അറിയാം.

അസ്ഥി പരിശോധന ആര്‍ക്ക്?

∙ 65- നും അതിനുമുകളിലും പ്രായമുള്ള സ്ത്രീകളിൽ.

∙ 70- നും അതിനുമുകളിലും പ്രായമുള്ള പുരുഷന്മാരില്‍

∙ 50 വയസ്സിനുശേഷം എല്ലുകള്‍ക്ക്‌ ഒടിവുകള്‍ സംഭവിച്ചാല്‍.

∙ 50-നും 69- നും ഇടയില്‍ പ്രായമായആരോഗ്യപ്രശ്നങ്ങളുള്ള പുരുഷന്മാരിൽ

∙ ഒരുവര്‍ഷത്തിനുള്ളില്‍ ഒരിഞ്ചോഅതിലധികമോ ഉയരത്തില്‍ കുറവു സംഭവിച്ചവര്‍, യഥാര്‍ഥ ഉയരത്തില്‍ നിന്ന്‌ ഒന്നരഇഞ്ച്‌ ഉയരംകുറഞ്ഞാൽ

ഫ്രാക്സ് ടൂൾ

അടുത്ത 10വർഷത്തിനുള്ളിൽ ഓസ്റ്റിയോ പൊറോസിസ് കാരണം ഒടിവുണ്ടാകാനുള്ള സാധ്യത അറിയാൻ സഹായിക്കുന്ന ഒന്നാണ് ഫ്രാക്ചർറിസ്ക് അസസ്മെന്റ് ടൂൾ (FRAX tool)
ഉയർന്ന സ്കോർ ഒടിവുണ്ടാകാനുള്ള സാധ്യതയെസൂചിപ്പിക്കുന്നു. ഫ്രാക്സ് ടൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഘടകങ്ങൾ ഇവയാണ് : പ്രായം, ആൺ പെൺ ഭേദം, ഭാരം, ഉയരം, മുമ്പത്തെ ഒടിവ്, അമ്മയിലോ അച്ഛനിലോ ഇടുപ്പ് ഒടിവ്, പുകവലി, സ്റ്റിറോയ്ഡ് ഉപയോഗം, റുമറ്റോയ്ഡ്ആർത്രൈറ്റിസ്, പ്രതിദിനം മൂന്നോഅതിലധികമോ പെഗ് കഴിക്കുന്ന മദ്യപാനം, അസ്ഥിധാതുസാന്ദ്രത (ബിഎംഡി). ഇവയുെട അടിസ്ഥാനത്തിലാണ് സ്കോർ നിശ്ചയിക്കുന്നത്.

Tags:
  • Manorama Arogyam
  • Health Tips