Wednesday 29 May 2024 02:58 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ നിറത്തിലുള്ള പൊറ്റകള്‍, മുടിയുടെ തിളക്കം കുറയലും ചൊറിച്ചിലും: താരനെന്നു തെറ്റിധരിക്കുന്ന രോഗാവസ്ഥകളെ അറിയാം

tharan4324

ശിരോചർമത്തിൽ െമാരിച്ചിൽ, ചൊറിച്ചിൽ, പൊടി പോലെ ശൽക്കങ്ങൾ ഇളകി വരിക, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ വളരെ സാധാരണമാണ്. ഇത്തരം പ്രശ്നങ്ങൾക്കൊക്കെ മിക്കവാറും പറഞ്ഞുകേൾക്കാറുള്ള പൊതുവായ കാരണം താരൻ ആണ്. എന്നാൽ എല്ലാം താരനല്ല എന്നതാണ് യാഥാർഥ്യം! താരൻ കൊണ്ടു മാത്രം മുടി കൊഴിച്ചിൽ ഉണ്ടാകാൻ സാധ്യതയുമില്ല.

എന്താണ് താരൻ ?

എന്താണ് യഥാർഥത്തിൽ താരൻ അ ഥവാ ഡ‍ാൻഡ്രഫ് എന്നു നോക്കാം. നമ്മുടെ ശിരോചർമത്തിൽ മഞ്ഞനിറത്തിലുള്ള മെഴുമെഴുപ്പുള്ള ശൽക്കങ്ങൾ കാണപ്പെടുന്ന അവസ്ഥയാണ് താരൻ അഥവാ ഡാൻഡ്രഫ്.

സെബോറിക് ഡെർമറ്റൈറ്റിസ്

മിക്കവർക്കും താരനുണ്ടെങ്കിലും ചിലരിൽ താരൻ കുറച്ചുകൂടി തീവ്രത ആർജ്ജിക്കുന്നു. അതു സ്നേഹഗ്രന്ഥിക ൾ കൂടുതലായി കാണുന്ന ശിരോചർമം, പുരികങ്ങൾ, കൺപോളകൾ, മൂക്കിന്റെ വശങ്ങൾ, ചെവിയുടെ പുറകുവശം, നെഞ്ച്, തോളുകൾ, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളിൽ ചുവന്ന ചൊറിച്ചിലോടു കൂടിയ പാടു കളായി കണ്ടു വരാറുണ്ട്. ഇതിനെ സെബോറിക് ഡെർമറ്റൈറ്റിസ് എന്നു വിളിക്കുന്നു.

മനുഷ്യചർമത്തിലെ സ്നേഹഗ്രന്ഥികളുടെ (Sebaceous glands) പ്രവർത്തനത്തിൽ വരുന്ന ചെറിയ താളപ്പിഴകൾ കാരണം ചർമപ്രതലത്തിലെ കൊഴുപ്പിൽ വരുന്ന മാറ്റങ്ങളാണു സെബോ റിക് ഡെർമറ്റൈറ്റിസിന്റെയും താരന്റെയും പ്രധാന കാരണങ്ങൾ. ഈ ഗ്രന്ഥികളുടെ പ്രവർത്തനം നമ്മുടെ സെക്സ് ഹോർമോണുകളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ തന്നെ സെക്സ് ഹോർമോണുകൾ പ്രവർത്തനം ആരംഭിക്കുന്ന കൗമാരത്തിലാണു താരനും ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

ഇതുകാരണം താരനുള്ളവരിൽ മുഖക്കുരുവും എണ്ണമയമുള്ള ചർമവും കണ്ടുവരാറുണ്ട്.

സ്നേഹഗ്രന്ഥികളുടെ പ്രവർത്തനത്തിൽ താളപ്പിഴകളുള്ള ഇത്തരക്കാരിൽ ഇതിനോെടാപ്പം താരൻ ഉണ്ടാകാൻ സഹായിക്കുന്ന മറ്റൊരു ഘടകം നമ്മുടെ ചർമത്തിൽ സ്വാഭാവികമായി തന്നെ കണ്ടുവരുന്ന മലസീസിയ എന്ന ഒരിനം ഫംഗസ് ആണ്. ഇവയെ പ്രതിരോധിക്കാനാണ് പല ആന്റിÐ ഡാൻഡ്രഫ് ഷാംപൂകളിലും ആന്റിÐഫംഗലുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

താരൻ പൊതുവെ മുടികൊഴിച്ചിലിനു കാരണമാകാറില്ല. ഷാംപൂ ഉപയോഗിച്ചു തല കഴുകുമ്പോൾ സ്വാഭാവികമായി കൊഴിയാനുള്ള മുടിയിഴകൾ കൊഴിഞ്ഞു പോകാം. താരനുള്ളവരിൽ ഷാംപൂ ഉപയോഗം കൂടുതലാകാനിടയുള്ളതിനാൽ ഇതു മുടികൊഴിച്ചിൽ ആയി തെറ്റിധരിച്ചേക്കാം. എന്നാൽ അസ്വാഭാവികമായ മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ അതിനു പിന്നിലുണ്ടായേക്കാവുന്ന രക്തക്കുറവ്, തൈറോയ്ഡ് രോഗങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളും തേടി കണ്ടെത്തണം.

കുട്ടികളിൽ താരൻ വരുമോ?

‌കുട്ടികളിലും താരൻ വരാം. അതിൽ പ്രധാനമാണ് നവജാത ശിശുക്കളുടെ മൂർധാവിൽ പൊറ്റയായി കാണുന്ന ക്രെഡിൽ ക്യാപ് (cradle cap).

ഇതിനു കാരണം അമ്മയിൽ നിന്നും പകർന്നു കിട്ടുന്ന ചില ഹോർമോണുകൾ ആണ്. കുഞ്ഞിന് ഒരു വയസ്സ് ആകുന്നതോടെ ഈ ഹോർമോണുകളും അവയോടൊപ്പം താരനും ചികിത്സ കൂടാതെ തന്നെ ഇല്ലാതാകുന്നു.

താരനല്ലാത്ത താരൻ ഏതെല്ലാം?

താരനു സമാനമായ ലക്ഷണങ്ങൾ ശിരോചർമത്തിൽ കാണുമ്പോൾ അതു താരനാണെന്നു വിധിയെഴുതാൻ വരട്ടെ. വിവിധ ശിരോചർമരോഗങ്ങളിൽ താരന്റേതു പോലെയുള്ള ലക്ഷണങ്ങ ൾ പ്രകടമാകും. അവ സമയബന്ധിതമായി കണ്ടെത്തി  ചികിത്സിക്കുകയാണു പ്രധാനം.

1. ഫംഗൽ അണുബാധ

ഒരു വയസ്സിനുശേഷം കൗമാരപ്രായത്തിനു മുൻപ് കുട്ടികളിൽ സ്നേഹഗ്രന്ഥികൾ ഉണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. ഈ പ്രായത്തിൽ ശിരോചർമത്തിലെ മൊരിച്ചിൽ/പൊറ്റ മറ്റു കാരണങ്ങളാലാകാം.

ഇതിൽ പ്രധാനമാണ് ഫംഗൽ അ ണുബാധകൾ. ഇതു പല തരത്തിൽ പ്രകടമാകാം. വേദനയോടു കൂടി രോമകൂപങ്ങളിൽ നിന്നും പഴുപ്പു വരികയും രോമ ങ്ങൾ ഊരി പോരുകയും ചെയ്യാം. മ‌ ഞ്ഞനിറത്തിലുള്ള കപ്പ് പോലെയുള്ള പൊറ്റകൾ രൂപപ്പെടാം. മുടിയുടെ തിളക്കം നഷ്ടപ്പെടാം, ശിരോചർമത്തിൽ തവിട്ടുനിറത്തിലുളള ശൽക്കങ്ങൾ പ്രത്യക്ഷപ്പെടാം. ഇതിൽ ചിലതിൽ രോ ഗം വന്നു മുടി കൊഴിഞ്ഞുപോയ ഭാഗത്തു പിന്നീട് മുടി കിളിർക്കാതെ ഇരിക്കാനും സാധ്യത ഉണ്ട്.

ചികിത്സാപരിഹാരം

കൃത്യമായ സമയത്തു ശരിയായ ചികിത്സ സ്വീകരിക്കേണ്ടത് ഇത്തരം സങ്കീർണതകൾ തടയാൻ വളരെ പ്രധാനമാണ്. ആന്റിഫംഗൽ ഷാംപൂ, ലോഷൻ, ഗുളികകൾ എന്നിവ ഉപയോഗിച്ചാണ് ചികിത്സ. രോഗം മറ്റുള്ളവർക്കു പകരാൻ സാധ്യത ഉള്ളതിനാൽ തോർത്ത്, ചീപ്പ്, തലയിണ എന്നിവ മാറി ഉപയോഗിക്കാൻ പാടില്ല.

2. ബാക്ടീരിയൽ അണുബാധ

ശിരോചർമത്തിലെ രോമകൂപങ്ങളുടെ ബാക്റ്റീരിയൽ അണുബാധയായ ഫോളിക്കുലൈറ്റിസ് പ്രമേഹരോഗികളിൽ സാധാരണയാണ്. ചെറിയ വേദനയുള്ള പഴുപ്പു നിറഞ്ഞ കുരുക്കളായി അവ പ്രത്യക്ഷപ്പെടുന്നു.

ചികിത്സാപരിഹാരം

ആന്റിബയോട്ടിക് ലേപനങ്ങൾ, ഗുളി കകൾ എന്നിവയാണു ചികിത്സ. വ്യക്‌തിശുചിത്വം പാലിക്കേണ്ടതും പ്രമേഹം ഉണ്ടെങ്കിൽ നിയന്ത്രണവിധേയമാക്കേണ്ടതും രോഗം വീണ്ടും ഉണ്ടാകാതിരിക്കാൻ പ്രധാന മുൻകരുതലാണ്.

3. പേൻ ശല്യം

കുട്ടികളിൽ പേൻ ശല്യത്തോടൊപ്പം കാണുന്ന ശിരോചർമത്തിലെ പൊറ്റയും താരനായി വിശേഷിപ്പിക്കാറുണ്ട്. ഇത് തല ചൊറിയുമ്പോൾ വരുന്ന ചെറിയ മുറിവുകൾക്കു ബാക്റ്റീരിയൽ അണുബാധ ഉണ്ടാകുന്നതാണ്. ചിലരിൽ കഴുത്തിലെ കഴലകൾക്കു വീക്കം ഉണ്ടാകാറുണ്ട്.

ചികിത്സാപരിഹാരം

ചീകി കളഞ്ഞോ മരുന്നുകൾ ഉപയോഗിച്ചോ പേനും ഈരും പൂർണമായി ഇല്ലാതാക്കാം. ഇതിനോടൊപ്പം ഇതു മിക്കവാറും ഭേദമാകും. എ ന്നാൽ ചുരുക്കം ചിലരിൽ ആന്റിബയോട്ടിക് മരുന്നുകൾ കൂടി വേണ്ടി വന്നേക്കാം.

4. അലർജി

ഹെയർ ഡൈ ഉൾപ്പെടെയുള്ള മുടിയിഴകളിൽ ഉപയോഗിക്കുന്ന പദാർത്ഥങ്ങളോടുള്ള അലർജിയും ശിരോചർമത്തിൽ താരൻ പോലെ ശൽക്കങ്ങൾ ഉണ്ടാക്കാം. ചൊറിച്ചിലും നീരൊലിപ്പും ആണ് ആദ്യ ലക്ഷണം. പിന്നീട് താരൻ പോലെ ശൽക്കങ്ങൾ രൂപപ്പെടാം. ഇതും താരൻ ആണെന്നു പലരും കരുതാം.

ചികിത്സാപരിഹാരം

അലർജിക്കു കാരണമായ പദാർത്ഥം ഒഴിവാക്കുന്നതിനോടൊപ്പം അലർജി ചെറുക്കാനുള്ള മരുന്നുകൾ കൂടി വേണ്ടിവന്നേക്കാം. വീണ്ടും സമ്പർക്കം ഉ ണ്ടായാൽ ഇത്തരം അലർജി വീണ്ടും വരാനിടയുണ്ട്. അതിനാൽ സൂക്ഷിക്കുക.

5. പെംഫിഗസ്

താരനുമായി വളരെയധികം സാമ്യം ഉള്ള മറ്റൊരു രോഗമാണ് പെംഫിഗസ്. ചികിത്സ സ്വീകരിക്കാത്ത പക്ഷം വളരെ തീവ്രമാകാവുന്ന ഒരു രോഗമാണിത്. ചർമത്തിലെ കോശങ്ങളെ തമ്മിൽ ചേർത്തു നിർത്തുന്ന പശ പോലെ ഉള്ള ഒരു പദാർത്ഥം ആന്റിബോഡികളാൽ ന ശിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം.

ഇതുകാരണം ചർമത്തിലും വായ ഉൾപ്പെടെയുള്ള ശ്ലേഷ്മസ്തരത്തിലും കുമിളകൾ പ്രത്യക്ഷപ്പെടുകയും അവ പൊട്ടി മുറിവുകൾ രൂപപ്പെടുകയും ചെയ്യും. ശിരോചർമത്തിൽ ഈ മുറിവുകൾ പൊറ്റ പിടിച്ചു താരനായി തെറ്റിധരിക്കപ്പെടാം. കുത്തിവയ്ക്കുന്ന മരുന്നുകൾ ഉൾപ്പെടെ വർഷങ്ങൾ നീണ്ട ചികിത്സ സ്വീകരിക്കേണ്ടി വരുന്ന രോഗമാണിത്.

മുൻകരുതലുകൾ പ്രധാനമാണ്

മേൽപറഞ്ഞ താരനല്ലാത്ത രോഗങ്ങളിൽ മിക്കവയും ചർമരോഗവിദഗ്ധർ പരിശോധിക്കുന്നതിലൂടെ തിരി ച്ചറിയാനാകും. ചില രോഗങ്ങൾ സ്ഥിരീകരിക്കാൻ ശ ൽക്കങ്ങളുടെ മൈക്രോസ്കോപ്പി, ചർമത്തിലെ പാടു കളുടെ ബയോപ്സി എന്നീ വിദഗ്ധ പരിശോധനകൾ വേണ്ടിവന്നേക്കാം.

ശിരോചർമരോഗങ്ങളിൽ ഓരോന്നിന്റെയും ചികിത്സ വ്യത്യസ്തമാണ്. സോറിയാസിസിൽ തലയിൽ എ ണ്ണ തേക്കുന്നതു നല്ലതാണ്. എന്നാൽ സാധാരണ താരൻ ഉള്ളവരിൽ എണ്ണയുടെ ഉപയോഗം ചിലപ്പോൾ നല്ലതാകില്ല.

താരൻ, സോറിയാസിസ്, പെംഫിഗസ് എന്നീ രോഗ ങ്ങൾ പകരില്ല. എന്നാൽ മേൽ പ്രതിപാദിച്ച അണുബാധകൾ പകരാം. അതിനാൽ അണുബാധകൾ ഉള്ളവരുടെ കുടുംബാംഗങ്ങളും അടുത്ത് ഇടപഴകുന്ന മറ്റുള്ളവരും ചീപ്പ്, തോർത്ത് , വസ്ത്രങ്ങൾ തുടങ്ങിയവ മാറി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ചുരുക്കിപ്പറഞ്ഞാൽ, ശിരോചർമത്തിൽ വരുന്നതെ ന്തും താരൻ എന്നു മുദ്ര കുത്തി സ്വയം പരീക്ഷണങ്ങൾ നടത്തുന്നതു നന്നല്ല. ‘‘താരനല്ലാത്ത താരൻ’’ തിരിച്ചറിയാനും തക്കസമയത്തു തന്നെ ചികിത്സിക്കാനും ഒരു ചർമരോഗവിദഗ്ധന്റെ സേവനം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

ഡോ. അശ്വിനി ആർ.

അസിസ്‌റ്റന്റ് പ്രഫസർ, ഡെർമറ്റോളജി വിഭാഗം

ഗവ. മെഡിക്കൽ കോളജ്,

കോട്ടയം

Tags:
  • Daily Life
  • Manorama Arogyam