Monday 13 September 2021 02:51 PM IST : By സ്വന്തം ലേഖകൻ

സ്ത്രീവന്ധ്യതയ്ക്ക് പഞ്ചകർമം, ബീജസംഖ്യ കൂട്ടാൻ അശ്വഗന്ധചൂർണം ;വന്ധ്യതയ്ക്ക് പത്ത് പരിഹാര മാർഗങ്ങൾ

ayur ഫോട്ടോ : സരിൻ രാം ദാസ് മോഡലുകൾ: സിനി, റോഷ്

സന്താനങ്ങൾ ആനന്ദിപ്പിക്കുക മാത്രമല്ല തലമുറയെ മുറിയാതെ കാത്തുസൂക്ഷിക്കുക കൂടിയാണ് ചെയ്യുന്നത്. ഏതൊരു ദമ്പതിമാരുടെയും സ്വപ്നമാണ് സ്വന്തം കുഞ്ഞ്. ഇന്നത്തെ ജീവിതരീതിയും ഭക്ഷണമാറ്റങ്ങളും പ്രത്യുൽപാദനശേഷിയെയും ഗർഭധാരണശക്തിയെയും വളരെയേറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നതു വന്ധ്യതാക്ലിനിക്കുകളിലെ രോഗികളുടെ എണ്ണത്തിൽ നിന്നു മനസ്സിലാകുന്നു.

എന്താണ് വന്ധ്യത?

പ്രജനനത്തിനു കഴിവില്ലാത്ത സ്ത്രീയെ വന്ധ്യയെന്നും അപ്രകാരമുള്ള പുരുഷനെ ഷണ്ഡനെന്നും വിളിക്കുന്നു. പൂർണ ആരോഗ്യമുള്ള അണ്ഡവും ബീജവും ചേർന്നു ഗർഭപാത്രത്തിൽ ഇടംപിടിച്ചു വളരുമ്പോഴാണ് ഗർഭധാരണം നടന്നു എന്നു പറയുന്നത്. ദമ്പതിമാർ ഏതാണ്ട് ഒരു വർഷം ഗർഭനിരോധനമാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെ തുടർച്ചയായി ബന്ധപ്പെട്ടിട്ടും ഗർഭധാരണം നടന്നില്ലെങ്കിൽ വന്ധ്യത ഉണ്ടെന്നു പറയാം. വന്ധ്യതയുടെ കാരണങ്ങളിൽ മുപ്പതു ശതമാനം പുരുഷന്മാരുടെ പ്രശ്നങ്ങളും മുപ്പതു ശതമാനം സ്ത്രീകളുടെ പ്രശ്നങ്ങളും നാൽപതു ശതമാനം അറിയപ്പെടാത്ത കാരണങ്ങളുമാണ്. ആയുസ്സിന്റെ വേദമായ ആയുർവേദത്തിൽ ദമ്പതിമാരുടെ പ്രകൃതി, വയസ്സ്, അനുബന്ധരോഗങ്ങൾ, ദഹനശക്തി, ശരീരബലം, ആഹാരവിഹാരങ്ങൾ എന്നിവ പരിഗണിച്ച് ഉള്ള സമഗ്രമായ ചികിത്സാസമീപനമാണുള്ളത്. വന്ധ്യതയുടെ പൊതുവെ കണ്ടുവരുന്ന പത്തു കാരണങ്ങളും ആയുർവേദ ചികിത്സാരീതികളും താഴെ കൊടുക്കുന്നു.

1. ബീജങ്ങളുടെ സംഖ്യയിലെ കുറവ്

വാതികശുക്ലദുഷ്ടി എന്ന അവസ്ഥയുമായി ഇതിനെ താരതമ്യം ചെയ്യാം. ലളിതമായ ശുക്ലപരിശോധനയിലൂടെ ബീജസംഖ്യയിലെ കുറവ് കണ്ടെത്താൻ കഴിയും. ശുക്ലജനകങ്ങളായ ആഹാര ഒൗഷധങ്ങൾ നല്ല ഫലം ചെയ്യാറുണ്ട്. ഉഴുന്ന്, പൂവൻപഴം, ഗോതമ്പ്, പശുവിൻപാൽ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ബീജസംഖ്യ കൂട്ടാൻ ഉത്തമമാണ്. അശ്വഗന്ധചൂർണം, പശുവിൻപാൽ ചേർത്തു സേവിക്കുന്നതും ഫലപ്രദമായി കണ്ടുവരുന്നു.

2. ബീജത്തിന്റെ ചലനക്കുറവ്

ശരിയായ ചലനശേഷി (Motility) ഇല്ലാത്ത അവസ്ഥയാണിത്. ഇത്തരം ബീജങ്ങൾക്ക് കൃത്യമായി അണ്ഡവുമായി സംയോജിക്കാൻ കഴിയാതെ വരുന്നു. ക്ഷീണശുക്ലം അഥവാ വാതികശുക്ലദുഷ്ടി ആയി ആണ് ആയുർവേദം ഈ അവസ്ഥയെ കണക്കാക്കുന്നത്. വാതരോഗചികിത്സ, ശുക്ലപ്രവർത്തകചികിത്സ മുതലായവയിലൂടെ ഈ ചലനക്കുറവ് പരിഹരിക്കാൻ സാധിക്കുന്നു. വലിയ നാരായണ െെതലം പത്തു തുള്ളി ഒരു ഗ്ലാസ് പശുവിൻപാലിൽ സേവിക്കുന്നത് ഫലം കണ്ടുവരുന്നു.

3. ബീജത്തിൽ പഴുപ്പ്

ഇ കോെെള, യൂരിയപ്ലാസ്മ, െെമക്കോപ്ലാസ്മ, ക്ലമേഡിയ മുതലായ ബാക്ടീരിയകളുടെ അണുബാധ മൂത്രജനനപഥത്തിൽ ബാധിക്കുന്നതു മൂലം ബീജത്തിൽ പഴുപ്പ് ഉണ്ടാവുന്നു. ക്രമേണ ഇതു വന്ധ്യതയ്ക്കു കാരണമാകുന്നു. ഇതിനെ െെപണികശുക്ലദുഷ്ടിയായി കണക്കാക്കി പിത്തശമനവും ശുക്ലശോധനങ്ങളും ആയ ഒൗഷധങ്ങൾ വഴി ചികിത്സിക്കാൻ കഴിയുന്നു. മഹാതിക്തകം കഷായം ചന്ദ്രപ്രഭ ചേർത്തു സേവിക്കുന്നതും ദശമൂലം പാൽക്കഷായത്തിൽ അവഗാഹസ്വേദം (Sits bath) ചെയ്യുന്നതും അത്യന്തം ഫലപ്രദമായി കണ്ടുവരുന്നു.

4. ബീജത്തിന്റെ ആകൃതിയിലെ പ്രശ്നങ്ങൾ

അസ്വാഭാവിക ആകൃതി മൂലം പുരുഷബീജത്തിനു ശരിയായ രീതിയിൽ ചലിക്കാനോ അണ്ഡസംയോജനം നടത്താനോ കഴിയുന്നില്ല. ഇതിന്റെ യഥാർഥ കാരണം തിരിച്ചറിഞ്ഞിട്ടില്ല. ഹോഡ്കിൻസ് രോഗികൾ, ക്രോൺസ് രോഗികൾ എന്നിവരിൽ ഇത്തരം അവസ്ഥ കണ്ടുവരുന്നു. കഫജശുക്ലദോഷദുഷ്ടിയായി താരതമ്യപ്പെടുത്തി ശരിയായ പഞ്ചകർമചികിത്സയ്ക്കുശേഷം ഒൗഷധങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. സിദ്ധമകരധ്വജം, സ്വർണഭസ്മം മുതലായ രസഒൗഷധങ്ങൾ ഫലപ്രദമായി കണ്ടുവരുന്നു.

a2

5. വെരിക്കോസീൽ

വൃഷണത്തിനുള്ളിലെ ധമനീസിരാജാലങ്ങളുടെ ഘടനാപരമായ െെവകല്യം നിമിത്തം ബീജത്തിന്റെ ഗുണത്തിലുണ്ടാകുന്ന നിലവാരമില്ലായ്മ വന്ധ്യതയ്ക്കു കാരണമാകുന്നു. രോഗത്തിന്റെ തുടക്കത്തിലേ ഉള്ള കൃത്യമായ ആയുർവേദ ചികിത്സ ഫലംതരുന്നു. ദീപനപാചനം, സ്നേഹപാനം, വിരേചനം, കഷായവസ്തി മുതലായ ചികിത്സാക്രമങ്ങൾ വളരെ ഫലപ്രദമായി കണ്ടുവരുന്നു.

6. നഷ്ടാർത്തവം

തിരക്കേറിയ ജീവിതവും വ്യായാമക്കുറവും അമിത കൃത്രിമ മാംസഭക്ഷണവും സ്ത്രീശരീരത്തിൽ വരുത്തിയ ഹോർമോൺ വ്യതിയാനത്തിന്റെ ദൃഷ്ടാന്തമാണ് ആർത്തവത്തിന്റെ ക്രമംതെറ്റിയുള്ള വരവ്. ചിലപ്പോൾ മാസങ്ങളോളം ആർത്തവം വരാതിരിക്കുക, വന്നാൽ തന്നെ അമിത രക്തസ്രാവം ദിവസങ്ങളോളം. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് എന്ന പിസിഒഡി ഇന്നു സ്ത്രീകൾക്കിടയിൽ വളരെ കൂടുതലാണ്. ആർത്തവചക്രത്തിന്റെയും അണ്ഡോൽപാദനത്തിന്റെയും താളംതെറ്റിക്കുന്ന പിസിഒഡി സ്ത്രീവന്ധ്യതയിൽ പ്രധാന കാരണങ്ങളിലൊന്നാണ്. ശരിയായ ആഹാരനിയന്ത്രണത്തിലൂടെയും ആയുർവേദ പഞ്ചകർമചികിത്സയിലൂടെയും പിസിഒഡിയെ ചികിത്സിച്ചു വന്ധ്യത പരിഹരിക്കാൻ കഴിയുന്നു.ഉദ്വർത്തനം, സ്നേഹപാനം, വിരേചനം, വസ്തി തുടങ്ങിയ ക്രിയാക്രമങ്ങൾ അത്യന്തം ഫലപ്രദമായി കണ്ടുവരുന്നു.

7. അണ്ഡവാഹിനിക്കുഴലിലെ തടസ്സം

സ്ത്രീവന്ധ്യതയുടെ ഇരുപതു ശതമാനം അണ്ഡവാഹിനിക്കുഴലിലെ തടസ്സങ്ങൾ നിമിത്തമാണ്. ഇതിന്റെ പ്രധാന കാരണം പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (PID) ആണ്. ആയുർവേദത്തിലെ അവഗാഹസ്വേദം, അഭ്യംഗം, ഉത്തരവസ്തി (യോനിമാർഗത്തിലൂടെ ഒൗഷധങ്ങൾ കയറ്റുന്ന രീതി), വിവിധ ഒൗഷധയോഗങ്ങൾ എന്നിവ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

8. െെഹപ്പോെെതറോയ്ഡിസം

ശരിയായ അളവിൽ െെതറോയ്ഡ് ഹോർമോൺ ശരീരത്തിൽ ഉൽപാദിപ്പിക്കാത്തത് അണ്ഡത്തിന്റെ ഉൽപാദനത്തെയും ഗുണത്തെയും ബാധിക്കുന്നതു വന്ധ്യതയ്ക്കു കാരണമാകുന്നു. ഇത്തരം രോഗികളിൽ ശരിയായ രക്തപരിശോധന, സ്കാനിങ്, രോഗിയുടെ ലക്ഷണങ്ങൾ മുതലായവ പരിശോധിച്ച് അഗ്നിവർധകങ്ങളും ഹോർമോൺ വ്യതിയാനത്തെ ക്രമീകരിക്കുന്നതുമായ ആയുർവേദ ഒൗഷധങ്ങളും ക്രിയാക്രമങ്ങളും ചെയ്തുവരുന്നു. തവിഴാമയുടെ ഉപയോഗം െെതറോയ്ഡ് രോഗികളിൽ ഫലപ്രദമായി കണ്ടുവരുന്നു.

9. എൻഡോമെട്രിയോസിസ്, അഡിനോമയോസിസ്

ഗർഭാശയത്തിനുള്ളിലെ സ്തരമാണ് എൻഡോമെട്രിയം. ഇതിനു സമാനമായ കോശങ്ങൾ ഗർഭാശയത്തിനു പുറത്തു വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇതു അണ്ഡവാഹിനിക്കുഴലിൽ തടസ്സങ്ങളുണ്ടാക്കി ബീജസംയോഗം തടസ്സപ്പെടാൻ കാരണമാകുന്നു. അണ്ഡങ്ങളുടെ ഗുണമേന്മയെയും ബാധിക്കുന്നു. ഇത്തരം കോശങ്ങൾ ഗർഭാശയഭിത്തിയിൽ വളരുന്ന അവസ്ഥയാണ് അഡിനോമയോസിസ്.

ശരീരം ശോധന ചികിത്സ വഴി ശുദ്ധിയാക്കിയശേഷം സ്രോതോശോധകവും ഗർഭപോഷകവുമായ ആയുർവേദ മരുന്നുകളും ആഹാരക്രമീകരണവും ഈ രോഗികളിൽ ഫലം ഉളവാക്കുന്നു.

a2

10.ഗർഭാശയ മുഴകൾ

ഗർഭാശയത്തിലെ കാൻസർ അല്ലാത്ത കോശവളർച്ചയാണ് ഗർഭാശയമുഴകൾ (െെഫബ്രോയ്ഡ്) എന്നു പറയുന്നത്. ഈ രോഗം പാരമ്പര്യമായി കാണാറുണ്ട്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ ഉൽപാദനത്തിലെ െെവകല്യമാണ് മറ്റൊരു കാരണം. ചിട്ടയായ ആയുർവേദ ചികിത്സയോടൊപ്പം ജീവിതരീതി മാറ്റുന്നതും ഇതിനു ഫലപ്രദമായി കാണുന്നു.

ബീജവർധനവിന്

∙ ചുവന്നുള്ളി അരിഞ്ഞു പാകത്തിന് വെള്ളം ചേർത്തു വേവിച്ചു കുറുക്കി ചൂടു കുറഞ്ഞാൽ തേനും ചേർത്തിളക്കി ഭരണിയിൽ സൂക്ഷിക്കുക. കുറച്ചു ഗ്രാമ്പൂവും ഏലത്തരിയും പൊടിച്ചു ചേർക്കുക. ഇതിൽ നിന്നും ഒാരോ ടീസ്പൂൺ കാലത്തും െെവകുന്നേരവും സേവിച്ചാൽ ശുക്ലവൃദ്ധി ഉണ്ടാകും.

∙ നാൽപത്തിരണ്ട് കാരയ്ക്ക (ഈന്തപ്പഴം ഉണങ്ങിയത്) കുരു കളഞ്ഞ് വച്ചതിൽ ചുക്ക്, കുരുമുളക്, ജാതിക്ക, ജാതിപത്രി, ഗ്രാമ്പൂ, അയമോദകം, തിപ്പലി, ഏലത്തരി ഇവ സമം പൊടിച്ച് ചേർത്തു േവവിച്ചു സൂക്ഷിക്കുക. ഒാരോ കായ രാവിലെയും െെവകുന്നേരവും സേവിക്കുക.

∙ അടപതിയൻകിഴങ്ങ് ചെറുകഷണങ്ങളാക്കി പാലിൽ വേവിച്ച് അരച്ചു തേനും നെയ്യും വ്യത്യസ്ത അളവിൽ ചേർത്തു ഭക്ഷിക്കുകയും മീതെ പാൽ കുടിക്കുകയും ചെയ്താൽ ബീജത്തിന്റെ കുറവിനും ചലനശേഷിക്കും ഉത്തമമാണ്.

∙ മധുരരസം, സ്നിഗ്ധത, ദേഹം പോഷിപ്പിക്കുക, ബലം വർധിപ്പിക്കുക, മനസ്സിനു സന്തോഷം തരിക എന്നിവ ശുക്ലവർധകവസ്തുക്കളുടെ പൊതുസ്വഭാവങ്ങളാണ്.

പ്രധാന ഒൗഷധസസ്യങ്ങളും യോഗങ്ങളും

∙ േരാഗിയുടെ ശരീരപ്രകൃതി, ദഹനശക്തി, ദോഷങ്ങളുടെ അവസ്ഥ മുതലായവ പരിഗണിച്ചു ഘൃതം, ലേഹ്യം, െെതലം, ഗുളിക, പാൽക്കഷായം

മുതലായ വിവിധ കൽപനകളിൽ ഒൗഷധങ്ങൾ ഉപയോഗിച്ചുവരുന്നു.

∙ െനല്ലിക്ക, തവിഴാമ, ചിറ്റമൃത്, ശതാവരി, എള്ള്, അമുക്കുരം, നായ്ക്കരണവിത്ത്, ജീവകം തുടങ്ങിയ നിരവധി ഒൗഷധസസ്യങ്ങൾ വന്ധ്യതാചികിത്സയിൽ പ്രയോജനപ്പെടുത്താം.

∙ പുരുഷന്മാർക്ക് നാരസിംഹരസായനം, അമൃതപ്രാശഘൃതം, വലിയനാരായണ െെതലം, ധാന്വന്തര െെതലം, ആകാരകരഭാദി ഗുളിക, മുതലായ ഒൗഷധങ്ങളും സ്ത്രീകൾക്കു സുകുമാരം കഷായ–ലേഹ്യ–ഘൃതയോഗങ്ങൾ, ധാത്ര്യാദി ഘൃതം, കുലത്ഥാദികഷായം, ദാഡിമാദിഘൃതം, കല്യാണകഘൃതം മുതലായ നിരവധി ഒൗഷധങ്ങളും വന്ധ്യതയുടെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിച്ചുവരുന്നു.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. പരശുറാം ഗോപിനാഥ്
മെഡിക്കൽ ഡയറക്ടർ
െെസമർ ഫെർട്ടിലിറ്റി സെന്റർ, കൊച്ചി