33 വയസ്സുള്ള യുവതിയാണ്. എന്റെ യോനിയിൽ ഇടയ്ക്കിടെ വേദനയുള്ള ചെറിയ തടിപ്പു പ്രത്യക്ഷപ്പെടാറുണ്ട്.ചില തടിപ്പുകളിൽ നിന്നു പഴുപ്പും വരാറുണ്ട്. എന്താണിങ്ങനെ?
സുരഭി എം. , പത്തനംതിട്ട
യോനിയിൽ വേദനയും തടിപ്പും ഉണ്ടാകുന്നതു മിക്കവാറും അണുബാധ കൊണ്ടാണ്. യോനീഭാഗത്തെ ചർമത്തിൽ ചില ഗ്രന്ഥികൾ ഉണ്ട്. ഈ ഗ്രന്ഥികൾക്ക് അണുബാധയുണ്ടാകുന്നതു കൊണ്ടാണ് തടിപ്പു വരുന്നതും പഴുപ്പുണ്ടാകുന്നതും. യോനീഭാഗം വൃത്തിയായി, സോപ്പ് ഉപയോഗിച്ചു കഴുകണം. ഒാരോ പ്രാവശ്യവും മൂത്രവിസർജനം ചെയ്തശേഷവും ഇത് ആവർത്തിക്കുക. പഴുപ്പ് അണുബാധ കാരണമായതിനാൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ വൈദ്യസഹായം തേടണം.