Thursday 17 October 2024 10:16 AM IST

'ആര്‍ത്തവനാളുകളില്‍ കൗമാരക്കാരിയുടെ മുറിയില്‍ തെങ്ങിന്‍ പൂക്കുല വയ്ക്കും'; പഴയകാല വിശ്വാസത്തിനു പിന്നില്‍

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

pookkula

അമ്മ ശ്രദ്ധിക്കേണ്ടത്

കൗമാരക്കാരികൾക്ക് ആർത്തവ കാലഭയവും ആശങ്കകളുമകറ്റാൻ അമ്മ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ കുട്ടിക്ക് ആർത്തവം വന്ന ദിവസം ഒാരോ മാസവും കൃത്യമായി രേഖപ്പെടുത്തുക. അഞ്ചാം തീയതിയാണ് വന്നതെങ്കിൽ അതു കഴിഞ്ഞ് 28 ദിവസം എണ്ണി അടുത്ത ആർത്തവദിനം കുറിച്ചു വയ്ക്കാം. ഇതുമായി ബന്ധപ്പെട്ട് നിരവധി മൊബൈൽ ആപ്ലിക്കേഷനുകളുമുണ്ട്. ∙ ഒരു പീരിയഡ് ഡയറി കുട്ടിക്കു നൽകി ബുദ്ധിമുട്ടുകൾ കുറിച്ചു വയ്ക്കാൻ പറയാം. ആർത്തവ ക്രമക്കേടുകൾ ഡോക്ടറോടു പറയാം.

∙പാന്റിലൈനർ യോനീസ്രവങ്ങൾ അടിവസ്ത്രത്തിലാകാതെ തടയും. ആദ്യദിനങ്ങളിൽ പാഡിനു പകരമായും ഉപയോഗിക്കാം.

∙ സാനിറ്ററി പാഡ് കൈയിൽ ഇല്ലാതിരിക്കെ ആർത്തവം വന്നാൽ കോട്ടൻ കർച്ചീഫുകളോ ടവ്വലോ അടിവസ്ത്രത്തിൽ മടക്കി വച്ച് ഉപയോഗിക്കാമെന്നു കൂടി പറയുക.

കൂട്ടുകുടുംബകാലത്ത് മുതിർന്ന സ്ത്രീകളും മുത്തശ്ശിയും ചേർന്ന് ഒരു പെൺകുട്ടിയെ അതീവസുന്ദരമായി ആർത്തവത്തെ വരവേൽക്കാനും അതിനെ ഉൾക്കൊണ്ടു ജീവിക്കാനും പഠിപ്പിച്ചെടുക്കുന്നുണ്ട്. പണ്ട് പണ്ട് ആദ്യ ആർത്തവനാളുകളിൽ കൗമാരക്കാരിയുടെ മുറിയിൽ ഒരു തെങ്ങിൻ പൂക്കുല വയ്ക്കുമത്രേ. അതിലെ ഒാരോ മണികൾ അടർത്തി കഴിക്കുന്നതിലൂടെ വേദന ശമിക്കുമെന്നുമൊക്കെയായിരുന്നു അന്നത്തെ വിശ്വാസം. എന്തു തന്നെയായാലും

പ്രകൃതിയോടു ചേർന്നു പഴമക്കാർ നടന്നു പോയ കാലത്തൊന്നും ആർത്തവം ഒരു ആകുലത ആയിരുന്നില്ല, അനുഗ്രഹമായിരുന്നു. ഇന്നത്തെ പെൺകുട്ടികളോട് അതു പറയാൻ പുതിയ കാലത്തെ അമ്മയ്ക്കു കഴിയണം. ഒരു പുതു ജീവന്റെ പ്രതീകമായി ആർത്തവത്തെ സ്വീകരിക്കാൻ അവരെ ഒരുക്കണം.

വിവരങ്ങൾക്ക് കടപ്പാട്;

ആർ. പി. മൈത്രേയി  സീനിയർ  കൺസൽറ്റന്റ്  ഗൈനക്കോളജിസ്‌റ്റ് അർച്ചന ഹോസ്പി‌റ്റൽ, തൊടുപുഴ