Saturday 12 March 2022 03:16 PM IST : By മനോരമ ആരോഗ്യം ആർകൈവ്

ഉള്ളിൽ വയ്ക്കുന്നതിനാൽ ശുചിത്വത്തിൽ ശ്രദ്ധിക്കണം; ദീർഘനേരം വയ്ക്കരുത്: ടാംപൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

qqewr45

27 വയസ്സ്. ഞാൻ കഴിഞ്ഞ നാലു മാസമായി ടാംപൺ ആണ് ആർത്തവകാലത്ത് ഉപയോഗിക്കുന്നത്. എന്നാൽ എന്റെ സുഹൃത്തിന് ടാംപൺ ഉപയോഗിച്ചപ്പോൾ അണുബാധയുണ്ടായതായി പറഞ്ഞു. ഇതു ശരിയാണോ? ഞാൻ ടാംപൺ ഉപയോഗം തുടരുന്നതിൽ തെറ്റുണ്ടോ?

അനാമിക, ഷാർജ

A സാനിട്ടറി പാഡുകൾക്കു പകരം ആർത്തവകാലത്ത് രക്തം ആഗിരണം ചെയ്യാനായി ഉപയോഗിക്കുന്ന മാറ്റൊരു മാർഗമാണ് ടാംപണുകൾ. സിലിണ്ടർ രൂപത്തിൽ കംപ്രസ്സുചെയ്ത പഞ്ഞിയാണ് ടാംപൺ‌. യോനിയ്ക്ക് ഉള്ളിലേക്ക് അതു കടത്തിവെയ്ക്കുമ്പോൾ ഉള്ളിൽ നിന്നുള്ള രക്തസ്രാവത്തെ വലിച്ചെടുത്ത് പുറത്തു കടക്കാതെ സൂക്ഷിക്കും. ഇതാണ് ടാംപണിന്റെ പ്രവർത്തനം.

ഉള്ളിൽ തിരുകിവയ്ക്കുന്നതിനാൽ കൂടുതൽ ശുചിത്വം പാലിക്കേണ്ടതുണ്ട്. എട്ടുമണിക്കൂറിലധികം സമയം ടാംപൺ ഉപയോഗിക്കരുത്. പരിധിയിൽ കൂടുതൽ സമയം ഉപയോഗിച്ചാൽ ടാംപണിന്റെ രക്ത ആഗിരണശേഷി കുറയുമെന്നു മാത്രമല്ല അണുബാധാ സാധ്യതയുമുണ്ട്. ടാംപണിന്റെ കാലപ്പഴക്കം, പായ്ക്കിങ്ങും സൂക്ഷിക്കുന്നതും വേണ്ടത്ര ശുചിയോടെയാണോ എന്നതും പ്രധാനമാണ്. ശ്രദ്ധിച്ചാൽ ടാംപൺ സുരക്ഷിതമായി ഉപയോഗിക്കാം.

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,
തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ
(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം

Tags:
  • Daily Life
  • Manorama Arogyam